മ​ദ്യ​പി​ച്ച് സം​ഘ​ർ​ഷം; ര​ണ്ടു പേ​ർ​ക്ക് കുത്തേറ്റു
Saturday, December 14, 2019 11:28 PM IST
കൊ​ട്ടാ​ര​ക്ക​ര : വാ​ള​കം അ​ന്നൂ​രി​ൽ മ​ദ്യ​പി​ച്ച ശേ​ഷ​മു​ണ്ടാ​യ ത​മ്മി​ൽ ത​ല്ലി​ൽ ര​ണ്ടു​പേ​ർ​ക്ക് കു​ത്തേ​റ്റു. ഒ​രാ​ളു​ടെ നി​ല ഗു​രു​ത​രം. വെ​ള്ളിി​യാ​ഴ്ച രാ​ത്രി10.30 ഓ​ടെ​യാ​ണ് സം​ഭ​വം. അ​ന്നൂ​ർ സ്വ​ദേ​ശി​ക​ളാ​യ ചി​ത്ര​കു​മാ​ർ (28), രാ​ധാ​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ​ക്കാ​ണ് കു​ത്തേ​റ്റ​ത്.
ഇ​രു​വ​രെ​യും തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ചി​ത്ര​കു​മാ​റി​ന്‍റെ നി​ല അ​തീ​വ ഗു​രു​ത​ര​മാ​ണ്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ഞ്ചാ​ലും​മൂ​ട് സ്വ​ദേ​ശി ഉ​ണ്ണി​ക്കൃ​ഷ്ണ​നെ(50) കൊ​ട്ടാ​ര​ക്ക​ര പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.
മ​ത്സ്യ​ബ​ന്ധ​ന തൊ​ഴി​ലാ​ളി​യാ​ണ് ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ. അ​ന്നൂ​രി​ൽ കു​ടും​ബ​ത്തോ​ടൊ​പ്പം വാ​ട​ക​യ്ക്ക് താ​മ​സി​ച്ചു​വ​രി​ക​യാ​യി​രു​ന്നു. ആ​ഴ്ച​യി​ലൊ​രി​ക്ക​ൽ എ​ത്തു​മ്പോ​ൾ അ​ടു​ത്ത സു​ഹൃ​ത്താ​യ രാ​ധാ​കൃ​ഷ്ണ​നു​മൊ​ത്ത് മ​ദ്യ​പി​ക്കു​ന്ന ശീ​ല​മു​ണ്ട്. ഇ​ന്ന​ലെ രാ​ത്രി​യി​ൽ ഉ​ണ്ണി​ക്കൃ​ഷ്ണ​നും രാ​ധാ​കൃ​ഷ്ണ​നും മ​ദ്യ​പി​ക്കു​ന്ന​തി​നി​ട​യി​ലേ​ക്ക് ചി​ത്ര​കു​മാ​ർ എ​ത്തി.
പി​ന്നീ​ട് മൂ​വ​രും​കൂ​ടി മ​ദ്യ​പി​ക്കു​ന്ന​തി​നി​ട​യി​ൽ വാ​ക്കേ​റ്റ​മു​ണ്ടാ​വു​ക​യും കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന സ്റ്റീ​ൽ ക​ത്തി ഉ​പ​യോ​ഗി​ച്ച് ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ ചി​ത്ര​കു​മാ​റി​നെ കു​ത്തു​ക​യു​മാ​യി​രു​ന്നു. ത​ട​സം​പി​ടി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് രാ​ധാ​കൃ​ഷ്ണ​ന് കു​ത്തേ​റ്റ​ത്.
തു​ട​ർ​ന്ന് ബ​ഹ​ളം കേ​ട്ട് ഓ​ടി​ക്കൂ​ടി​യ​വ​ർ പ​രി​ക്കേ​റ്റ​വ​രെ കൊ​ട്ടാ​ര​ക്ക​ര താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലും അ​വി​ടെ നി​ന്ന് തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ലും എ​ത്തി​ച്ചു.
സം​ഭ​വ സ്ഥ​ല​ത്ത് നി​ന്നു​ത​ന്നെ ഉ​ണ്ണി​ക്കൃ​ഷ്ണ​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഇ​ന്ന​ലെ രാ​വി​ലെ എ​സ് ഐ ​സാ​ബു​ജി മാ​സും സം​ഘ​വും മെ‌​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ലെ​ത്തി പ​രി​ക്കേ​റ്റ​വ​രു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി. പ്ര​തി​യ്ക്കെ​തി​രെ ന​ര​ഹ​ത്യാ ശ്ര​മ​ത്തി​ന് കേ​സെ​ടു​ത്തു.