പി.​ര​വീ​ന്ദ്ര​ൻ സ്മാ​ര​ക ഗ്ര​ന്ഥ​ശാ​ല​യി​ൽ സാ​മ്പ​ത്തി​ക തി​രി​മ​റി​യെ​ന്ന് ആ​രോ​പ​ണം
Saturday, December 14, 2019 11:28 PM IST
ചാ​ത്ത​ന്നൂ​ർ: മു​ൻ മ​ന്ത്രി​യും ദീ​ർ​ഘ​കാ​ലം ചാ​ത്ത​ന്നൂ​ർ എംഎ​ൽഎ.​യു​മാ​യി​രു​ന്ന പി.​ര​വീ​ന്ദ്ര​ന്‍റെ സ്മാ​ര​ക​മാ​യി സിപിഐ മ​ണ്ഡ​ലം ക​മ്മി​റ്റി ഓ​ഫീ​സി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന പി.​ര​വീ​ന്ദ്ര​ൻ സ്മാ​ര​ക ഗ്ര​ന്ഥ​ശാ​ല​യി​ൽ സാ​മ്പ​ത്തി​ക നി​രി​മ​റി​യെ​ന്ന് ആ​രോ​പ​ണം. സം​സ്ഥാ​ന ഗ്ര​ന്ഥ​ശാ​ലാ സം​ഘ​ത്തി​ന്‍റെ എ ​ഗ്രേ​ഡി​ലു​ള്ള ര​ണ്ട് ലൈ​ബ്രേ​റി​യ​ൻ​മാ​രു​ള്ള​താ​ണ് ഈ ​ഗ്ര​ന്ഥ​ശാ​ല.
ഗ്ര​ന്ഥ​ശാ​ലാ സെ​ക്ര​ട്ട​റിക്കെ​തി​രെ​യാ​ണ് ആ​രോ​പ​ണം. ലൈ​ബ്രേ​റി​യ​ൻ​മാ​ർ​ക്കു​ള്ള അ​ല​വ​ൻ​സാ​യി ല​ഭി​ച്ച 28000 രൂ​പ​യും, സ​ർ​ക്കാ​ർ ഗ്രാ​ൻ​റാ​യി ന​ൽകി 99 800 രൂ​പ​യും പു​സ്ത​ക​ങ്ങ​ൾ വാ​ങ്ങാ​നാ​യി ല​ഭി​ച്ച 4,40,000 രൂ​പ​യും ഗ്ര​ന്ഥ​ശാ​ല അ​റി​യാ​തെ മാ​റി എ​ടു​ത്തു എ​ന്നാ​ണ് ഒ​രു വി​ഭാ​ഗം ല​ഘു​ലേ​ഖ​യി​ലൂ​ടെ വി​വ​രി​ക്കു​ന്ന​ത്. ​ഇ​വ​ർ 15-ന് ​ചാ​ത്ത​ന്നൂ​രി​ൽ യോ​ഗം ചേ​രു​മെ​ന്നും സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ വ്യ​ക്ത​മാ​ക്കു​ന്നു.
ഗ്ര​ന്ഥ​ശാ​ല ക​മ്മി​റ്റി​യി​ൽ വ​ര​വ് ചെ​ല​വ് ക​ണ​ക്ക് അ​വ​ത​രി​പ്പി​ട്ടി​ല്ല എ​ന്നും ക​ണ​ക്ക് അ​വ​ത​രി​പ്പി​ക്കാ​ൻ സെ​ക്ര​ട്ട​റി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട് എ​ന്നും ഗ്ര​ന്ഥ​ശാ​ല പ്ര​സി​ഡ​ന്‍റ് കെ.​ആ​ർ.​അ​ജി​ത്കു​മാ​ർ പ​റ​ഞ്ഞു.
ഗ്ര​ന്ഥ​ശാ​ല​യു​ടെ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി​യ​ത് സിപിഐ. മ​ണ്ഡ​ലം സെ​ക്ര​ട്ട​റി എ​ൻ.​സ​ദാ​ന​ന്ദ​ൻ പി​ള്ള പ്ര​സി​ഡ​ന്‍റും പാ​രി​പ്പ​ള്ളി ശ്രീ​കു​മാ​ർ സെ​ക്ര​ട്ട​റി​യു​മാ​യു​ള്ള പ​തി​നൊ​ന്നം​ഗ മാ​നേ​ജിം​ഗ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ്. ​പ്ര​സി​ഡ​ന്‍റും സെ​ക്ര​ട്ട​റി​യും ചേ​ർ​ന്നു​ള്ള ജോ​യി​ന്‍റ് അ​ക്കൗ​ണ്ട് ഗ്ര​ന്ഥ​ശാ​ല​യ്ക്ക് വേ​ണ്ടി പാ​രി​പ്പ​ള്ളി എ​സ്ബിഐ ശാ​ഖ​യി​ൽ ആ​രം​ഭി​ച്ചു.​
വി​വി​ധ രീ​തി​ക​ളി​ൽ കി​ട്ടു​ന്ന ചെ​ക്കു​ക​ൾ ഈ ​അ​ക്കൗ​ണ്ടി​ലൂ​ടെ​യാ​ണ് മാ​റു​ന്ന​ത്. ഗ്ര​ന്ഥ​ശാ​ലാ സം​ഘം സ​ർ​ക്കാ​ർ തു​ട​ങ്ങി​യ​വ​യി​ൽ നി​ന്നും കൂ​ടാ​തെ നി​ര​വ​ധി സം​ഭാ​വ​ന​ക​ളും ചെ​ക്കാ​യും ഡ്രാ​ഫ്റ്റാ​യും ഗ്ര​ന്ഥ​ശാ​ല​യ്ക്ക് ല​ഭി​ച്ചി​ട്ടു​ണ്ട്. പ്ര​വാ​സി മ​ല​യാ​ളി​യാ​യ സ​ത്യ​ജി​ത്ത് അ​ര​ല​ക്ഷം രൂ​പ​യും സു​ത​ൻ എ​ന്ന​യാ​ൾ കാ​ൽ ല​ക്ഷം രൂ​പ​യും അ​യ​ച്ച​ത് ഉ​ദാ​ഹ​ര​ണ​മാ​യി സി​പിഐക്കാ​ർ ചൂ​ണ്ടി​ക്കാ​ട്ടി.
എ​ൻ.​സ​ദാ​ന​ന്ദ​ൻ പി​ള്ള പ്ര​സി​ഡ​ന്‍റ് സ്ഥാ​നം ഒ​ഴി​ഞ്ഞ ശേ​ഷം ര​ണ്ട് ത​വ​ണ ദി​ലീ​പ് കു​മാ​ർ പ്ര​സി​ഡ​ൻ​റ് സ്ഥാ​നം വ​ഹി​ച്ചു.​ പി​ന്നീ​ട് കെ.​ആ​ർ.​അ​ജി​ത്കു​മാ​ർ പ്ര​സി​ഡ​ന്‍റായി. പാ​രി​പ്പ​ള്ളി ശ്രീ​കു​മാ​ർ സ്ഥി​ര​മാ​യി സെ​ക്ര​ട്ട​റി സ്ഥാ​നം വ​ഹി​ച്ചു വ​രി​ക​യാ​ണ്.
എ​ന്നാ​ൽ പ്ര​സി​ഡ​ൻ​റു​മാ​ർ മാ​റി​യ വി​വ​രം ബാ​ങ്കി​നെ അ​റി​യി​ക്കു​ക​യോ ഒ​പ്പ് ബാ​ങ്കി​ന് നൽകു​ക​യോ ചെ​യ്തി​ട്ടി​ല്ല. ആ​ദ്യ പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന സ​ദാ​ന​ന്ദ​ൻ പി​ള്ള​യു​ടെ ഒ​പ്പ് വ്യാ​ജ​മാ​യി​ട്ട് ചെ​ക്ക് മാ​റു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് ആ​രോ​പ​ണം.
എ​ന്നാ​ൽ ഇ​തേ​ക്കു​റി​ച്ച് ത​ത്ക്കാ​ലം പ്ര​തി​ക​രി​ക്കു​ന്നി​ല്ലെ​ന്ന് സിപിഐ. മ​ണ്ഡ​ലം സെ​ക്ര​ട്ട​റി എ​ൻ.​സ​ദാ​ന​ന്ദ​ൻ പി​ള്ള ദീ​പി​ക യോ​ട് പ​റ​ഞ്ഞു.
വ്യാ​ജഒ​പ്പി​ട്ട് ചെ​ക്ക് മാ​റു​ന്ന​തും പ്ര​സി​ഡ​ന്‍റുമാ​രു​ടെ വി​വ​രം യ​ഥാ സ​മ​യം ബാ​ങ്കി​നെ അ​റി​യി​ക്കാ​തി​രു​ന്ന​തും തെ​റ്റാ​യ ന​ട​പ​ടി​യാ​ണെ​ന്ന് ഗ്ര​ന്ഥ​ശാ​ല പ്ര​സി​ഡ​ന്‍റ് കെ.​ആ​ർ.​അ​ജി​ത്കു​മാ​ർ പ​റ​ഞ്ഞു.​ ഇ​തു​വ​രെ ഗ്ര​ന്ഥ​ശാ​ല​യു​ടെ വ​ര​വ് - ചി​ല​വ് ക​ണ​ക്ക് അ​വ​ത​രി​പ്പി​ക്കാ​തി​രു​ന്ന​ത് മാ​നേ​ജിം​ഗ് ക​മ്മി​റ്റി​യു​ടെ കൂ​ടി അ​പാ​ക​ത​യാ​ണെ​ന്നും പ്ര​സി​ഡ​ന്‍റ് കൂ​ട്ടി ചേ​ർ​ത്തു.