തെ​ങ്ങ് ക​യ​റ്റ പ​രി​ശീ​ല​നം ന​ല്‍​കി
Tuesday, January 14, 2020 11:53 PM IST
ച​വ​റ: കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ ന​ട​പ്പി​ലാ​ക്കു​ന്ന മ​ഹി​ളാ കി​സാ​ന്‍ ശാ​ക്തീ​ക​ര​ന്‍ പ​രി​യോ​ജ​ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ച​വ​റ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സ്ത്രീ​ക​ള്‍​ക്ക് തെ​ങ്ങി​ല്‍​ക്ക​യ​റാ​നു​ള​ള പ​രി​ശീ​ല​നം ന​ല്‍​കു​ന്ന ു.
കാ​ര്‍​ഷി​ക മേ​ഖ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​വ​ര്‍​ത്തി​ക്കു​ന്ന​തി​നാ​യി ബ്ലോ​ക്ക് ത​ല​ത്തി​ല്‍ രൂ​പ​വ​ത്ക​രി​ച്ച വ​നി​താ സം​ഘ​ങ്ങ​ള്‍​ക്കു​ള​ള പ​രി​ശീ​ല​നം പ​ഴ​ഞ്ഞി​ക്കാ​വ് വാ​ര്‍​ഡി​ല്‍ ന​ട​ന്നു.
പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം ബ്ലോ​ക്ക് വൈ​സ് പ്ര​സി​ഡ​ന്‍റ് കെ. ​ജി. വി​ശ്വം​ഭ​ര​ന്‍ നി​ര്‍​വ​ഹി​ച്ചു. ച​വ​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​കെ. ല​ളി​ത അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​പ്ര​തി​നി​ധി​ക​ളാ​യ വി​ജ​യ​കു​മാ​രി, മും​താ​സ്, ഷീ​ല, ര​മാ​ദേ​വി, ച​വ​റ കു​ടും​ബ​ശ്രീ സി​ഡി​എ​സ് അ​ധ്യ​ക്ഷ ശ​ശി​ക​ല, ബി​ഡി​ഒ ജോ​യി റോ​ഡ്‌​സ്, വ​നി​താ ക്ഷേ​മ ഓ​ഫീ​സ​ര്‍ ആ​ദ​ര്‍​ശ്, വി.​ഇ. ഒ ​മാ​രാ​യ കി​ഷോ​ര്‍, രാ​ഗേ​ഷ്, വൃ​ന്ദാ കു​മാ​രി, ശാ​രി​ക എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.
മ​ഹി​ളാ കി​സാ​ന്‍ ശാ​ക്തീ​ക​ര​ന്‍ പ​രി​യോ​ജ​ന കൊ​ല്ലം സൗ​ത്ത് ഫെ​ഡ​റേ​ഷ​ന്‍ ചീ​ഫ് എ​ക്‌​സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​ര്‍ അ​ജി എ​ബ്രാ​ഹം പ​ദ്ധ​തി വി​ശ​ദീ​ക​രി​ച്ചു. തെ​ങ്ങു​ക​യ​റ്റ യ​ന്ത്രം ഉ​പ​യോ​ഗി​ച്ചാ​ണ് പ​രി​ശീ​ല​നം.