മാ​ലി​ന്യം നി​റ​ഞ്ഞ് ഒ​ഴു​ക്ക് നി​ല​ച്ച് ക​ല്ലും​ക​ട​വ് തോ​ട്
Tuesday, January 14, 2020 11:53 PM IST
പ​ത്ത​നാ​പു​രം: മാ​ലി​ന്യം നി​റ​ഞ്ഞ് ഒ​ഴു​ക്ക് പോ​ലും നി​ല​ച്ച് ന​ഗ​ര​ത്തി​ന്‍റെ ജീ​വ​നാ​ഡി​യാ​യ ജ​ലാ​ശ​യം. പ​ത്ത​നാ​പു​രം ക​ല്ലും​ക​ട​വ് തോ​ടാ​ണ് മാ​ലി​ന്യ വാ​ഹി​യാ​യ​ത്. കൊ​ല്ലം പ​ത്ത​നം​തി​ട്ട ജി​ല്ല​ക​ളു​ടെ അ​തി​ര്‍​ത്തി പ്ര​ദേ​ശ​മാ​യ പ​ത്ത​നാ​പു​രം ക​ല്ലും​ക​ട​വി​ലെ വ​ലി​യ തോ​ടാ​ണ് അ​റ​വ് മാ​ലി​ന്യ​ങ്ങ​ളും ഹോ​ട്ട​ലു​ക​ളി​ലെ അ​വ​ശി​ഷ്ട​ങ്ങ​ളും നി​റ​ഞ്ഞ് മ​ലി​ന​മാ​യ​ത്.

ഈ ​ജ​ലാ​ശ​യം രോ​ഗ​ഭീ​തി ഉ​ണ​ര്‍​ത്തി പ്ര​ദേ​ശ​വാ​സി​ക​ള്‍​ക്ക് ഭീ​ഷ​ണി ഉ​യ​ര്‍​ത്തു​ന്നു​ണ്ട്. മാ​മൂ​ട്ടി​ല്‍ ക​ട​വി​ല്‍ ക​ര​യി​ടി​ഞ്ഞ​തോ​ടെ മ​ര​ങ്ങ​ള്‍ ക​ട​പു​ഴ​കി തോ​ട്ടി​ലേ​ക്ക് വീ​ണും മാ​ലി​ന്യം കു​മി​ഞ്ഞു​കൂ​ടി​യും ഒ​ഴു​ക്ക് പോ​ലും നി​ല​ച്ച അ​വ​സ്ഥ​യാ​ണ്. ഒ​രു കാ​ല​ത്ത് ക​ഠി​ന​മാ​യ വ​ര​ള്‍​ച്ച​യെ പോ​ലും പ്ര​തി​രോ​ധി​ച്ച് ജ​ന​ങ്ങ​ളു​ടെ ആ​ശ്വാ​സ​മാ​യി​രു​ന്ന ക​ല്ലും​ക​ട​വ് തോ​ടാ​ണ് ഇ​പ്പോ​ള്‍ മാ​ലി​ന്യ​നി​ക്ഷേ​പം കാ​ര​ണം ഭീ​ഷ​ണി​യാ​യി മാ​റി​യി​രി​ക്കു​ന്ന​ത്.

ക​ഴി​ഞ്ഞ വ​ര്‍​ഷം വ​രെ കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ കി​ണ​റും ഈ ​തോ​ട്ടി​ലാ​യി​രു​ന്നു. ഇ​ട​ത്ത​റ ഭാ​ഗ​ത്തും മാ​മൂ​ട്ടി​ല്‍ ക​ട​വി​ലു​മാ​ണ് പ്ര​ധാ​ന​മാ​യും മാ​ലി​ന്യം നി​ക്ഷേ​പി​ക്കു​ന്ന​ത്. ഈ ​ഭാ​ഗ​ങ്ങ​ളി​ലു​ള്ള അ​ന​ധി​കൃ​ത അ​റ​വ് ശാ​ല​ക​ളി​ല്‍ നി​ന്നു​ള്ള മാം​സാ​വ​ശി​ഷ്ട​ങ്ങ​ള്‍ നി​ക്ഷേ​പി​ക്കു​ന്ന​ത് ഇ​വി​ടെ​യാ​ണ്.

ന​ഗ​ര​ത്തി​ലെ മി​ക്ക ഹോ​ട്ട​ലു​ക​ളി​ലെ​യും ഭ​ക്ഷ​ണാ​വ​ശി​ഷ്ട​ങ്ങ​ള്‍ ത​ള്ളു​ന്ന​തും മാ​ര്‍​ക്ക​റ്റി​ല്‍ നി​ന്നു​ള്ള മാ​ലി​ന്യ​ങ്ങ​ള്‍ എ​ത്തു​ന്ന​തും ക​ല്ലും​ക​ട​വ് തോ​ട്ടി​ല്‍ ത​ന്നെ​യാ​ണ്. ന​ഗ​ര​ത്തി​ല്‍ നി​ന്നു​ള്ള ഓ​ട​ക​ള്‍ തു​റ​ക്കു​ന്ന​തും ഇ​വി​ടേ​ക്ക് ത​ന്നെ​യാ​ണ്. ക​ക്കൂ​സ് മാ​ലി​ന്യ​ങ്ങ​ള്‍ ഇ​വി​ടെ ത​ള്ളു​ന്ന​താ​യും ആ​ക്ഷേ​പ​മു​ണ്ട്. ക​ല്ലും​ക​ട​വ് തോ​ട്ടി​ലെ മാ​ലി​ന്യ​ങ്ങ​ള്‍ എ​ത്ത​പ്പെ​ടു​ന്ന​ത് നി​ര​വ​ധി കു​ടി​വെ​ള്ള​പ​ദ്ധ​തി​ക​ള്‍ സ്ഥി​തി ചെ​യ്യു​ന്ന ക​ല്ല​ട​യാ​റ്റി​ലേ​ക്കാ​ണ്. രാ​ത്രി കാ​ല​ങ്ങ​ളി​ല്‍ ഇ​വി​ടെ മാ​ലി​ന്യ നി​ക്ഷേ​പം പ​തി​വാ​യി​ട്ടും ന​ട​പ​ടി​യെ​ടു​ക്കാ​ന്‍ അ​ധി​കൃ​ത​ര്‍ ത​യ്യാ​റാ​കാ​ത്ത​ത് പ്ര​തി​ഷേ​ധ​ത്തി​ന് കാ​ര​ണ​മാ​യി​ട്ടു​ണ്ട്.