തങ്ക അങ്കി ഘോഷയാത്ര വർണാഭമായി
Wednesday, January 15, 2020 11:49 PM IST
കുണ്ട​റ : ഗ​ജ​രാ​ജ​ൻ പ​ല്ലാ​ട്ട് ബ്ര​ഹ്മ​മ​ദ​ത്ത​ന്‍റെ ശി​രസി​ൽ പൊ​ൻ​തി​ട​മ്പി​ൽ പു​ഷ്പാ​ലം​കൃ​ത​മാ​യ പീ​ഠ​ത്തി​ൽ എ​ഴു​ന്ന​ള്ളി​യെ​ത്തി​യ ത​ഴു​ത്ത​ല മ​ഹാ​ഗ​ണ​പ​തി​യു​ടെ ത​ങ്ക അ​ങ്കി ദ​ർ​ശി​ച്ച് പു​ണ്യം നേ​ടാ​ൻ നാ​ടൊ​ന്നാ​കെ പു​ല​രു​വോ​ളം കാ​ത്തി​രു​ന്നു.
മ​ക​ര​സം​ക്ര​മ ദി​ന​മാ​യ ഇന്നലെ വൈ​കുന്നേരം ആ​റോ​ടെ മു​ഖ​ത്ത​ല ശ്രീ​കൃ​ഷ്ണ​സ​ന്നി​ധി​യി​ൽ നി​ന്ന്‌ കൊ​മ്പ​ൻ പ​ല്ലാ​ട്ട് ബ്ര​ഹ്മ​ദ​ത്ത​ന്‍റെ ശി​രസി​ൽ 200 പ​വ​ൻ ത​ങ്ക​ത്തി​ൽ തീ​ർ​ത്ത അ​ങ്കി ക​യ​റ്റി​യ​തോ​ടെ​യാ​ണ് വ​ർ​ണാ​ഭ​മാ​യ ഘോ​ഷ​യാ​ത്ര ആ​രം​ഭി​ച്ച​ത്. ഉ​ണ്ണി മ​ങ്ങാ​ട് ക​ണ്ണ​ൻ, ആ​ക്കാ​വി​ള വി​ഷ്ണു​നാ​രാ​യ​ണ​ൻ എ​ന്നീ ഗ​ജ​വീ​ര​ൻ​മാ​ർ അ​ക​മ്പ​ടി സേ​വി​ച്ചു.
ഗ​ണേ​ശ​മ​ന്ത്ര​ങ്ങ​ളും വാ​ദ്യ​മേ​ള​ങ്ങ​ളും ച​മ​യ​വി​ള​ക്കും താ​ല​പ്പൊ​ലി​യും ഭ​ജ​ന​യും ഘോ​ഷ​യാ​ത്ര​യെ ഭ​ക്തി​സാ​ന്ദ്ര​മാ​ക്കി. വ​ഴി​നീ​ളെ വ​ർ​ണ​വൈ​ദ്യു​ത ദീ​പാ​ല​ങ്കാ​ര​ങ്ങ​ളി​ൽ തീ​ർ​ത്ത കൂ​റ്റ​ൻ ദേ​വ​രൂ​പ​ങ്ങ​ളും ദീ​പ​ക്കാ​ഴ്ച​ക​ളും മു​പ്പ​തോ​ളം നി​ശ്ച​ല​ദൃ​ശ്യ​ങ്ങ​ളും ചെ​ണ്ട​മേ​ള​വും പ​ഞ്ചാ​രി​മേ​ള​വും നാ​ടി​ന് ഉ​ത്സ​വഛാ​യ പ​ക​ർ​ന്ന ഘോ​ഷ​യാ​ത്ര ഇ​ന്ന് പു​ല​ർ​ച്ച​യോ​ടെ​യാ​ണ് ക്ഷേ​ത്ര​സ​ന്നി​ധി​യി​ലെ​ത്തി​യ​ത്.
ക്ഷേ​ത്രം ഭാ​ര​വാ​ഹി​ക​ളും ത​ന്ത്രി​യും മേ​ൽ​ശാ​ന്തി​യും ചേ​ർ​ന്ന് ത​ങ്ക അ​ങ്കി ഏ​റ്റു​വാ​ങ്ങി. ഇ​ന്ന് വൈ​കുന്നേരം കൊ​ടി​മ​ര​ഘോ​ഷ​യാ​ത്ര നാ​ളെ രാ​വി​ലെ 10.20ന് ​ക്ഷേ​ത്രം ത​ന്ത്രി പ​ട്ട​ത്താ​നം ത​ട​ത്തി​ൽ മ​ഠം ടി.​കെ. ച​ന്ദ്ര​ശേ​ഖ​ര​ൻ ത​ന്ത്രി , മേ​ൽ​ശാ​ന്തി മു​ര​ളീ​ധ​ര​ൻ​എ​ന്നി​വ​രു​ടെ കാ​ർ​മി​ക​ത്വ​ത്തി​ൽ കൊ​ടി​യേ​റ്റും. കൊ​ടി​യേ​റ്റി​നു​ശേ​ഷം ഗ​ണ​പ​തി​വി​ഗ്ര​ഹ​ത്തി​ൽ ത​ങ്ക​യ​ങ്കി ചാ​ർ​ത്തും. കൊ​ടി​യേ​റ്റ് സ​ദ്യ
ഉ​ത്സ​വ​ച്ച​ട​ങ്ങു​ക​ൾ​ക്ക് മു​ന്നോ​ടി​യാ​യി ഇ​ന്ന് ഉ​ച്ച​യ്ക്ക് 12 ന് ​മു​ണ്ട​യ്ക്ക​ൽ അ​ഗ​തി​മ​ന്ദി​ര​ത്തി​ലും ചാ​ത്ത​ന്നൂ​ർ ആ​ന​ന്ദ​തീ​ര​ത്തി​ലെ അ​ന്തേ​വാ​സി​ക​ൾ​ക്ക് സ​ദ്യ ന​ൽ​കും.
വൈ​കുന്നേരം അഞ്ചിന് ​മാ​ന​വി​ക​സ​മ്മേ​ള​നം മാ​ന​വീ​യം 2020 പ​രി​പാ​ടി​യി​ൽ മ​ന്ത്രി ജെ.​മേ​ഴ്സി​ക്കു​ട്ടി​യ​മ്മ , എ​ൻ.​കെ.​പ്രേ​മ​ച​ന്ദ്ര​ൻ എം​പി, ക​വി വ​യ​ലാ​ർ ശ​ര​ത് ച​ന്ദ്ര​വ​ർ​മ, ചാ​ത്ത​ന്നൂ​ർ എ​സ്എ​ൻഡി​പി യൂ​ണി​യ​ൻ പ്ര​സി​ഡന്‍റ് ബി.​ബി ഗോ​പ​കു​മാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും