ത​ടാ​ക ദു​ര​ന്ത​ം: അ​നു​സ്മ​ര​ണം ന​ട​ത്തി
Thursday, January 16, 2020 11:08 PM IST
ശാ​സ്താം​കോ​ട്ട: ത​ടാ​ക​ത്തി​ൽ 1982 ജ​നു​വ​രി 16ന് ​വ​ള്ളം മ​റി​ഞ്ഞ് 24 പേ​ർ മ​ര​ണ​പ്പെ​ട്ട സം​ഭ​വ​ത്തി​ന്‍റെ 38-ാം വാ​ർ​ഷി​ക അ​നു​സ്മ​ര​ണം ന​ട​ന്നു.​ അ​മ്പ​ല​ക്ക​ട​വി​ൽ ന​ട​ന്ന അ​നു​സ്മ​ര​ണ സ​മ്മേ​ള​നം കോ​വൂ​ർ കു​ഞ്ഞു​മോ​ൻ എംഎ​ൽഎ ​ഉദ്ഘാടനം ചെയ്തു. ഗ്രാ​മ പ​ഞ്ചാ​യ​ത്ത് അം​ഗം എ​സ് ദി​ലീ​പ് കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​
ശാ​സ്താം​കോ​ട്ട ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ് ബി ​അ​രു​ണാ​മ​ണി, സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷരാ​യ ക​ലാ​ദേ​വി, തോ​മ​സ് വൈ​ദ്യ​ൻ, ഉ​ഷാ​ല​യം ശി​വ​രാ​ജ​ൻ, ആ​ത്മ​ൻ, മ​ധു, രാ​ജേ​ന്ദ്ര​ൻ, ര​ശ്മി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
മ​ര​ണ​പ്പെ​ട്ട 24 പേ​രെ അ​നു​സ്മ​രി​ച്ച് 24 മ​ൺ​ചി​രാ​തു​ക​ളി​ൽ ദീ​പം തെ​ളി​യി​ച്ചു.