പു​ന​ലൂ​ർ കോ​ർ​പ്പ​റേ​റ്റ് മാ​നേ​ജ്‌​മെന്‍റ് സ്കൂ​ൾ മീ​റ്റ് നാളെ
Thursday, January 16, 2020 11:54 PM IST
പു​ന​ലൂ​ർ:​കോ​ർ​പ്പ​റേ​റ്റ് മാ​നേ​ജ്മെന്‍റ് എ​യ്ഡ​ഡ് അ​ൺ എ​യ്ഡ​ഡ് സ്കൂ​ളു​ക​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും അ​ധ്യാ​പ​ക​ർ​ക്കുമാ​യു​ള്ള സ്കൂ​ൾ സ്പോ​ർ​ട്സ് മീ​റ്റ് 2020 നാ​ളെ ഇ​ള​മ്പ​ൽ സെ​ന്‍റ് ഫ്രാ​ൻ​സി​സ് അ​സീ​സി സി​ബി​എ​സ്ഇ സ്കൂ​ളി​ൽ വ​ച്ച് ന​ട​ക്കും.
വി​വി​ധ മ​ത്സ​ര​ങ്ങ​ളി​ലാ​യി മു​ന്നൂ​റി​ൽ​പ്പ​രം കാ​യി​ക താ​ര​ങ്ങ​ൾ മാ​റ്റു​ര​യ്ക്കും.​ബി​ഷ​പ്പ്‌ മ​ത്യാ​സ് മെ​മ്മോ​റി​യ​ൽ എ​വ​ർ റോ​ളി​ംഗ് ട്രോ​ഫി​ക്ക് വേ​ണ്ടി​യു​ള്ള സ്പോ​ർ​ട്സ് മീ​റ്റ് വി​ള​ക്കു​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ് അ​ജി​മോ​ഹ​ൻ ഉ​ത്ഘാ​ട​നം ചെ​യ്യും.
പു​ന​ലൂ​ർ രൂ​പ​ത ബി​ഷ​പ് ഡോ. ​സെ​ൽ​വി​സ്റ്റ​ർ പൊ​ന്നു​മു​ത്ത​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.​കോ​ർ​പ്പ​റേ​റ്റ് മാ​നേ​ജ​ർ റ​വ. ഡോ. ക്രി​സ്റ്റി​ജോ​സ​ഫ് ആ​മു​ഖ പ്ര​ഭാ​ഷ​ണം ന​ട​ത്തും.​കു​ന്നി​ക്കോ​ട് ഷാ​ജ​ഹാ​ൻ,ബി​ജു ഡി​ക്രൂ​സ്, ഫാ.​സ​ണ്ണി എ​ന്നി​വ​ർ സം​ബ​ന്ധി​ക്കും.