ന​വീ​ക​രി​ച്ച ബ​സ് കാ​ത്തി​രി​പ്പ് കേ​ന്ദ്രം ഉ​ദ്ഘാ​ട​നം ചെ​യ്തു
Thursday, January 16, 2020 11:54 PM IST
കൊ​ട്ടാ​ര​ക്ക​ര : ന​വ മാ​ധ്യ​മ കൂ​ട്ടാ​യ്മ​യാ​യ കൊ​ട്ടാ​ര​ക്ക​ര വാ​ർ​ത്ത​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​വീ​ക​രി​ച്ച കൊ​ട്ടാ​ര​ക്ക​ര റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ ജം​ഗ്ഷ​നി​ലെ കെ​എ​സ്ആ​ർ​റ്റി​സി വ​ക ബ​സ് കാ​ത്തി​രി​പ്പ് കേ​ന്ദ്രം കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം​പി ഉ​ദ്ഘാ​ട​നം ചെ​യ്ത് നാ​ടി​ന് സ​മ​ർ​പ്പി​ച്ചു.
പ​തി​ന​ഞ്ച് വ​ർ​ഷ​ക്കാ​ല​മാ​യി കാ​ട് മൂ​ടി ഉ​പ​യോ​ഗ ശൂ​ന്യ​മാ​യി കി​ട​ന്ന ബ​സ് കാ​ത്തി​രി​പ്പ് കേ​ന്ദ്ര​ത്തി​ൽ സാ​മൂ​ഹ്യ വി​രു​ദ്ധ ശ​ല്യ​വും രൂ​ക്ഷ​മാ​യി​രു​ന്നു. കെ​എ​സ്ആ​ർ​റ്റി​സി യു​ടെ അ​ധീ​ന​ത​യി​ലു​ള്ള 13 സെ​ന്‍റ് സ്ഥ​ല​ത്താ​ണ് ബ​സ് ഷെ​ഡ് നി​ല​നി​ൽ​ക്കു​ന്ന​ത്. ഈ ​ഭൂ​മി​യു​ടെ ഭൂ​രി​ഭാ​ഗ​വും കൈ​യേ​റ്റ​ക്കാ​ർ കൈ​യ്യ​ട​ക്കി​യി​രു​ന്നു.
വാ​ട്സാ​പ്പ് കൂ​ട്ടാ​യ്മ ഏ​റ്റെ​ടു​ത്ത് കൈ​യ്യേ​റ്റ​ക്കാ​രെ ഒ​ഴി​പ്പി​ച്ച് കാ​ട് വെ​ട്ടി തെ​ളി​ച്ച് പ​രി​സ​രം വൃ​ത്തി​യാ​ക്കി കെ​ട്ടി​ടം ന​വീ​ക​രി​ക്കു​ക​യാ​യി​രു​ന്നു. ഗ്രൂ​പ്പ് അ​ഡ്മി​ൻ ഷി​ജു പ​ടി​ഞ്ഞാ​റ്റി​ൻ​ക​ര യോ​ഗ​ത്തി​ന് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കൊ​ട്ടാ​ര​ക്ക​ര ഡി​വൈ​എ​സ്പി എ ​നാ​സ​റു​ദീ​ൻ, ട്രാ​ഫി​ക് എ​സ്ഐ സു​ധീ​ഷ് കു​മാ​ർ, കെ​എ​സ്ആ​ർ​റ്റി​സി ട്രാ​ൻ​സ്‌​പോ​ർ​ട്ടി​ങ് ഇ​ൻ​സ്‌​പെ​ക്ട​ർ​മാ​രാ​യ സ​ന്തോ​ഷ്‌ കു​മാ​ർ, രാ​ജ​ൻ ബാ​ബു, ഗ്രൂ​പ്പ്‌ അം​ഗ​ങ്ങ​ളാ​യ ദീ​പു ഇ​ല​ക്ട്രോ, തോ​മ​സ് പ​ണി​ക്ക​ർ, എം.​എം ഇ​സ്മാ​യി​ൽ, ഡോ. ​ഫി​റോ​സ്, കെ.​ജി അ​ല​ക്സ്, റെ​ജി​മോ​ൻ വ​ർ​ഗീ​സ്, ലാ​ൽ വെ​ളി​ന​ല്ലൂ​ർ, അ​ന്ത​മ​ൺ ശ്രീ​കു​മാ​ർ, ഫാ​സി​ൽ എം ​ഇ​സ്മാ​യി​ൽ, കെ.​ജി റോ​യ്, കോ​ട്ട​വി​ള ഷാ​ജി, എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

മ​സ്റ്റ​റിം​ഗ് ന​ട​ത്ത​ണം

കൊല്ലം: കേ​ര​ള ചു​മ​ട്ടു തൊ​ഴി​ലാ​ളി ക്ഷേ​മ ബോ​ര്‍​ഡി​ല്‍ നി​ന്നും സ്‌​കാ​റ്റേ​ര്‍​ഡ് വി​ഭാ​ഗം പെ​ന്‍​ഷ​ന്‍ കൈ​പ്പു​ന്ന​വ​രി​ല്‍ ഇ​തു​വ​രെ മ​സ്റ്റ​റിം​ഗ് ന​ട​ത്താ​ത്ത ഗു​ണ​ഭോ​ക്താ​ക്ക​ള്‍ 31 ന​കം മ​സ്റ്റ​റിം​ഗ് ന​ട​ത്ത​ണം. വി​ശ​ദ വി​വ​ര​ങ്ങ​ള്‍ 0474-2749048 ന​മ്പ​രി​ല്‍ ല​ഭി​ക്കും.