മു​ത്തൂ​റ്റ് ബാ​ങ്ക് മാ​നേ​ജ​രെ മ​ർ​ദി​ച്ച​താ​യി പ​രാ​തി
Friday, January 17, 2020 11:13 PM IST
കൊല്ലം: കൊ​ല്ലം മു​ത്തൂ​റ്റ് ബ്രാ​ഞ്ച് മാ​നേ​ജ​രെ സി​ഐ​ടി​യു യൂ​ണി​യ​നി​ൽ​പ്പെ​ട്ട​ചി​ല​ർ മ​ർ​ദി​ച്ച​താ​യി കാ​ണി​ച്ച് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. കഴിഞ്ഞദിവസം വൈ​കു​ന്നേ​ര​മാ​ണ് സം​ഭ​വം.
ആ​ന​ന്ദ​വ​ല്ലീ​ശ്വ​രം ബ്രാ​ഞ്ച് മാ​നേ​ജ​ർ ജ്യോ​തി​ഷി​നാ​ണ് മ​ർ​ദ​ന​മേ​റ്റ​ത്. കൊ​ല്ല​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. യൂ​ണി​യ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ബ്രാ​ഞ്ചി​ന് മു​ന്നി​ൽ ഒ​ന്നു​മു​ത​ൽ സ​മ​രം ന​ട​ത്തി​വ​രി​ക​യാ​ണ്. മൂ​ന്നി​ന് ബ്രാ​ഞ്ച് തു​റ​ന്നെ​ങ്കി​ലും യൂ​ണി​യ​ൻ​കാ​ർ ഇ​ട​പെ​ട്ട് അ​ട​പ്പി​ക്കു​ക​യാ​യി​രു​ന്നു.
ക​ല്യാ​ണ​ത്തി​നും മ​റ്റ് അ​ത്യാ​വ​ശ്യ കാ​ര്യ​ങ്ങ​ൾ​ക്ക് പ​ണ​യ ഉ​രു​പ്പ​ടി തി​രി​ച്ച് ന​ൽ​കേ​ണ്ടി​ ​വ​രു​ന്പോ​ൾ പോ​ലും അ​നു​വ​ദി​ക്കാ​ത്ത സ്ഥി​തി​യാ​ണു​ള്ള​തെ​ന്ന് ബ്രാ​ഞ്ച് മാ​നേ​ജ​ർ പ​റ​ഞ്ഞു. കഴിഞ്ഞദിവസം വൈ​കു​ന്നേ​രം പ​ണ​യ​ഉ​രു​പ്പ​ടി ന​ൽ​കു​ന്ന​തി​നി​ട​യി​ലാ​ണ് ബ​ല​മാ​യി യൂ​ണി​യ​ൻ പ്ര​വ​ർ​ത്ത​ക​രെ​ത്തി ഓ​ഫീ​സി​ൽ​വ​ച്ച് ത​ന്നെ മ​ർ​ദി​ച്ച​തെ​ന്നും ജ്യോ​തി​ഷ് ദീ​പി​ക​യോ​ട് പ​റ​ഞ്ഞു. സം​ഭ​വ​ത്തി​ൽ വെ​സ്റ്റ് പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.