പൗ​ര​സം​ഗ​മം ഇ​ന്നു കൊ​ല്ല​ത്ത്
Saturday, January 18, 2020 11:37 PM IST
കൊ​ല്ലം: കോ​ൺ​ഫെ​ഡ​റേ​ഷ​ൻ ഒ​ഫ് റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ന​ട​ത്തി​യ ഉ​പ​ന്യാ​സം, പെ​യി​ന്‍റിം​ഗ് മ​ത്സ​ര​ങ്ങ​ളു​ടെ കൊ​ല്ലം മേ​ഖ​ലാ സ​മ്മാ​ന​ദാ​ന​വും പൗ​ര​സം​ഗ​മ​വും ഇ​ന്ന് വൈ​കു​ന്നേ​രം നാ​ലി​ന് കൊ​ല്ലം തേ​വ​ള്ളി മോ​ഡ​ൽ ബോ​യ്സ് ഹൈ​സ്കൂ​ളി​ൽ ന​ട​ക്കും.

പൊ​തു​സ​മ്മേ​ള​നം മ​ന്ത്രി ജെ.​മേ​ഴ്സി​ക്കു​ട്ടി​യ​മ്മ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യും. മേ​യ​ർ ഹ​ണി ബ​ഞ്ച​മി​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണ​വും സ​മ്മാ​ന​ദാ​ന​വും ന​ട​ത്തും. പൗ​ര​സം​ഗ​മ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം പ്ര​സ്ക്ല​ബ് സെ​ക്ര​ട്ട​റി ജി.​ബി​ജു നി​ർ​വ​ഹി​ക്കും. വി​ദ്യാ​ല​യ​ങ്ങ​ളി​ലെ ല​ഹ​രി വ്യാ​പ​നം-​പ്ര​തി​രോ​ധം എ​ന്ന വി​ഷ​യം ഹെ​ഡ്മാ​സ്റ്റ​ർ എ​ച്ച്.​നൗ​ഷാ​ദ് വി​ഷ​യം അ​വ​ത​രി​പ്പി​ക്കും. വാ​ർ​ഡ് കൗ​ൺ​സി​ല​ർ ബി.​ഷൈ​ല​ജ പ്ര​സം​ഗി​ക്കും.