നാ​ട്ടു​പ​ച്ച പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ഇ​ന്ന്
Saturday, January 18, 2020 11:37 PM IST
കൊ​ല്ലം: ജി​ല്ലാ ആ​യു​ർ​വേ​ദ ഔ​ഷ​ധ നി​ർ​മാ​ണ വ്യ​വ​സാ​യ സ​ഹ​ക​ര​ണ സം​ഘം ഭേ​ഷ​ജ​ത്തി​ന്‍റെ ഭൂ​മി ഏ​റ്റെ​ടു​ക്ക​ലും നാ​ട്ടു​പ​ച്ച പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​ന​വും ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് കൊ​ല്ലം മു​ണ്ട​യ്ക്ക​ൽ കി​ൻ​ഫ്ര പാ​ർ​ക്കി​ൽ ന​ട​ക്കും. കി​ൻ​ഫ്ര​യി​ൽ നി​ന്നാ​ണ് സം​ഘ​ത്തി​ന് പു​തു​താ​യി ഭൂ​മി അ​നു​വ​ദി​ച്ച​ത്.

എം.​നൗ​ഷാ​ദ് എം​എ​ൽ​എ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​രു​ന്ന സ​മ്മേ​ള​നം കെ.​സോ​മ​പ്ര​സാ​ദ് എം​പി ഉ​ദ്ഘാ​ട​നം ചെ​യ്യും. ഭേ​ഷ​ജം സെ​ക്ര​ട്ട​റി വി.​വി​ജ​യ​കു​മാ​ർ നാ​ട്ടു​പ​ച്ച പ​ദ്ധ​തി വി​ശ​ദീ​ക​രി​ക്കും. പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​രാ​ധാ​മ​ണി നി​ർ​വ​ഹി​ക്കും.
ഡോ.​വി.​മോ​ഹ​ൻ, ഹെ​ല​ൻ ജെ​റോം, സ​ന്തോ​ഷ് കോ​ശി തോ​മ​സ്, ഡോ.​എ.​അ​ഭി​ലാ​ഷ്, ഡോ.​ര​ജി​ത് ആ​ന​ന്ദ്, ഡോ.​റ്റി.​എ.​സ​ലിം, ഡോ.​വി.​ജ​ഗ​ത്ജി​ത് എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.

ക​ർ​ഷ​ക​രി​ൽ നി​ന്ന് ശ​താ​വ​രി, വെ​റ്റി​ല, തി​പ്പ​ലി, ക​റ്റാ​ർ വാ​ഴ, മു​രി​ക്കി​ല്ല, മു​രി​ങ്ങ​യി​ല, പു​ളി​യി​ല, അ​മൃ​ത്, കു​റു​ന്തോ​ട്ടി, ആ​ട​ലോ​ട​കം, അ​ശോ​കം, മീ​ല​യ​മ​രി, മ​ഞ്ഞ​ൾ, ചു​ക്ക്, ഏ​ല​ക്ത, ജാ​തി​ക്ക, ജാ​തി​പ​ത്രി, കു​രു​മു​ള​ക്, കാ​ട്ടു​ചേ​ന, പാ​ൽ​മു​ദ​ക്ക്, കാ​ട്ടു​പ​ട​വ​ലം, തേ​ൻ മു​ത​ലാ​യ​വ ന്യാ​യ​വി​ല ന​ൽ​കി സം​ഭ​രി​ക്കും. ഇ​തി​നാ​യി 9447977661 എ​ന്ന ന​ന്പ​രി​ൽ ബ​ന്ധ​പ്പെ​ട​ണം.

ആ​യു​ർ​വേ​ദ​വ മെ​ഡി​ക്ക​ൽ അ​സോ​സി​യേ​ഷ​ൻ ഒ​ഫ് ഇ​ന്ത്യ​യു​ടെ ജി​ല്ലാ സ​മ്മേ​ള​ന​വും വ​നി​താ ക​ൺ​വ​ൻ‌​ഷ​നും ഇ​ന്ന് രാ​വി​ലെ ഒ​ന്പ​തു​മു​ത​ൽ മു​ണ്ട​യ്ക്ക​ൽ കി​ൻ​ഫ്ര ഇ​ൻ​ഡ​സ്ട്രി​യ​ൽ എ​സ്റ്റേ​റ്റി​ൽ ന​ട​ക്കും. ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് പൊ​തു​സ​മ്മേ​ള​നം കേ​ര​ള യൂ​ണി​വേ​ഴ്സി​റ്റി സെ​ന​റ്റം​ഗം ഡോ.​സു​ജി​ത് ആ​നേ​പ്പി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും.