പ​വ​ർ യു​ണി​റ്റു​മാ​യി വ​ന്ന ലോ​റി മ​റി​ഞ്ഞു
Saturday, January 18, 2020 11:37 PM IST
കു​ണ്ട​റ: ചി​റ്റു​മ​ല പാ​ൽ​സൊ​സൈ​റ്റി​ക്ക് സ​മി​പം പവർ .യൂണിറ്റുമായി വന്ന ലോറി മറിഞ്ഞു. ഇന്നലെ രാ​വി​ലെ എട്ടോടെയായി​രു​ന്നു അ​പ​ക​ടം. ക​യ​റ്റം ക​യ​റി​വ​ന്ന ലോ​റി ക​യ​റ്റ​ത്തി​ന്‍റെ മ​ധ്യ​ഭാ​ഗ​ത്ത് വെ​ച്ച് എ​ഞ്ചി​ൻ ഓ​ഫാ​യശേ​ഷം പി​റ​കോ​ട്ട് ഇ​റ​ങ്ങി സ​മീ​പ​ത്തെ തെ​ങ്ങി​ൽ ഇ​ടി​ച്ചു മ​റി​യു​ക​യാ​യി​രു​ന്നു. ലോ​റി ഡ്രൈ​വ​ർ​ നി​സാ​ര​മാ​യ പ​രു​ക്കു​ക​ളോ​ടെ ര​ക്ഷ​പെ​ട്ടു.​

പ​വ​ർ യു​ണി​റ്റു​മാ​യി വ​ന്ന ലോ​റി ക​യ​റ്റ​ത്തു​നി​ന്നും പി​റ​കോ​ട്ട് ഇ​റ​ങ്ങി​യ​പ്പോ​ൾ മ​റ്റു വാ​ഹ​ന​ങ്ങ​ളി​ൽ ഇ​ടി​ക്കാ​തെ സ​മീ​പ​ത്തെ തെ​ങ്ങി​ൽ ഇ​ടി​ച്ചു നി​ർ​ത്താ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ മ​റി​യു​ക​യാ​യി​രു​ന്നു. ഡ്രൈ​വ​റു​ടെ സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ൽ വ​ലി​യ ദു​ര​ന്തം ഒ​ഴി​വാ​യി.​ലോ​റി​യു​ടെ പി​ന്നി​ൽ സ്വ​കാ​ര്യ ബ​സ് ഉ​ൾ​പ്പെ​ടെ നി​ര​വ​ധി വാ​ഹ​ങ്ങ​ൾ ഉ​ണ്ടാ​യി​രു​ന്നു.