പ​ത്ത​നാ​പു​ര​ത്ത് രാ​പ​ക​ല്‍ സ​മ​ര​ം നടത്തി
Sunday, January 19, 2020 1:55 AM IST
പ​ത്ത​നാ​പു​രം: പൗ​ര​ത്വ​ഭേ​ദ​ഗ​തി ബി​ല്ല് പി​ന്‍​വ​ലി​ച്ചി​ല്ലെ​ങ്കി​ല്‍ ബ​ജ​റ്റ് സ​മ്മേ​ള​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി പാ​ര്‍​ല​മെന്‍റ് കൂ​ടു​മ്പോ​ള്‍ സ​ഭ സ്തം​ഭി​പ്പി​ക്കാ​നാ​ണ് തീ​രു​മാ​ന​മെ​ന്ന് കോ​ണ്‍​ഗ്ര​സ് ചീ​ഫ് വി​പ്പും മാ​വേ​ലി​ക്ക​ര ലോ​ക്സ​ഭ അം​ഗ​വു​മാ​യ കൊ​ടി​ക്കു​ന്നി​ല്‍ സു​രേ​ഷ് പ​റ​ഞ്ഞു.​ ഭ​ര​ണ​ഘ​ട​ന സം​ര​ക്ഷ​ണ സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പൗ​ര​ത്വ​ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രെ പ​ത്ത​നാ​പു​ര​ത്ത് ന​ട​ന്ന രാ​പ​ക​ല്‍ സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

​ബി​ല്ലി​നെ​തി​രെ പ്ര​തി​ഷേ​ധി​ച്ച ഭ​ര​ണ​ക​ക്ഷി​യി​ലെ എം​പി​മാ​യെ​യും പ​ങ്കെ​ടു​പ്പി​ച്ച് കൊ​ണ്ട് ലോ​ക്സ​ഭ​യ്ക്കു​ള്ളി​ല്‍ സ​മ​ര​പ​രി​പാ​ടി​ക​ള്‍ ന​ട​ത്തും.​ആ​ര്‍എ​സ്എ​സ് അ​ജ​ണ്ട ന​ട​പ്പി​ലാ​ക്കാ​നാ​ണ് പ്ര​ധാ​ന​മ​ന്ത്രി​യും ആ​ഭ്യ​ന്ത​ര​മ​ന്ത്രി​യും ശ്ര​മി​ക്കു​ന്ന​ത്.​രാ​ജ്യ​ത്തെ ഒ​രു വി​ഭാ​ഗം ജ​ന​ങ്ങ​ളെ അ​ടി​മ​ക​ളാ​ക്കാ​നാ​ണ് കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ ശ്ര​മി​ക്കു​ന്ന​ത്. ​ഭ​ര​ണ​ഘ​ട​ന മാ​റ്റി​യെ​ഴു​ത​ണ​മെ​ന്നാ​ണ് ആ​ര്‍എ​സ്എ​സി​ന്‍റെ ആ​ഗ്ര​ഹം.​ കോ​ട​തി​യി​ല്‍ ബി​ല്ല് നി​ഷേ​ധി​ക്ക​പ്പെ​ടു​മെ​ന്നും എം​പി കൂ​ട്ടി​ചേ​ര്‍​ത്തു.​

എ.എം.​ആ​ര്‍ ന​സീ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​ ​രാ​പ​ക​ല്‍ സ​മ​ര​ത്തി​ന്റെ ഭാ​ഗ​മാ​യി ന​ടു​ക്കു​ന്നി​ല്‍ നി​ന്നും ആ​രം​ഭി​ച്ച ബ​ഹു​ജ​ന​റാ​ലി ഠൗ​ണ്‍ മു​സ്ലീം ജ​മാ അ​ത്തി​ല്‍ സ​മാ​പി​ച്ചു. എ​ന്‍ കെ ​പ്രേ​മ​ച​ന്ദ്ര​ന്‍ എം ​പി,കെ.​യു.ജ​നീ​ഷ്കു​മാ​ര്‍ എം​എ​ല്‍എ,​എ​ന്‍ പീ​താം​ബ​ര​കു​റു​പ്പ്, ഹ​സ​ന്‍ ഫ​ലാ​ഹി, എ​സ് ജ​യ​മോ​ഹ​ന്‍, കെ ​രാ​ജ​ഗോ​പാ​ല്‍,ന​ജീ​ബ് മു​ഹ​മ്മ​ദ്,ബി ​അ​ജ​യ​കു​മാ​ര്‍,സി ​ആ​ര്‍ ന​ജീ​ബ്,ഫാ ​കെ എ ​എ​ബ്ര​ഹാം എ​ന്നി​വ​ര്‍ പ്രസംഗി​ച്ചു. ​വൈ​കു​ന്നേ​രം ന​ട​ന്ന സ​മാ​പ​ന​സ​മ്മേ​ള​നം കെ ​ബി ഗ​ണേ​ഷ്കു​മാ​ര്‍ എം ​എ​ല്‍ എ ​ഉ​ദ്ഘാ​ട​നം ചെ​യ്തു.