ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ കലോത്സവത്തിന് കൊടിയിറങ്ങി
Sunday, January 19, 2020 1:55 AM IST
കൊ​ല്ലം: ക​ലാ​മേ​ള​ങ്ങ​ളു​ടെ ദി​ന​രാ​ത്ര​ങ്ങ​ള്‍​ക്ക് കൊ​ടി​യി​റ​ങ്ങി. 42മ​ത് സം​സ്ഥാ​ന ടെ​ക്‌​നി​ക്ക​ല്‍ ഹൈ​സ്‌​കൂ​ള്‍ ക​ലോ​ത്സ​വ​ത്തി​ല്‍ 179 പോ​യി​ന്‍റു​ക​ള്‍ നേ​ടി ടെ​ക്‌​നി​ക്ക​ല്‍ ഹൈ​സ്‌​കൂ​ള്‍ തൃ​ശൂ​ര്‍ ഓ​വ​റോ​ള്‍ ചാ​മ്പ്യന്മാ​രാ​യി. 168 പോ​യി​ന്‍റു​ക​ള്‍ നേ​ടി ടി.​എ​ച്ച.്എ​സ്. കു​റ്റി​പ്പു​റം ര​ണ്ടാം സ്ഥാ​ന​വും 164 പോ​യി​ന്‍റു​മാ​യി ടി​എ​ച്ച്എ​സ് വ​ട്ടം​കു​ളം (മ​ല​പ്പു​റം) മൂ​ന്നാം സ്ഥാ​ന​വും നേ​ടി.

സ​മാ​പ​ന സ​മ്മേ​ള​നം മ​ന്ത്രി ജെ. ​മെ​ഴ്സി​കു​ട്ടി​യ​മ്മ ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​ജ​യി​ക​ള്‍​ക്കു​ള്ള പു​ര​സ്‌​കാ​ര വി​ത​ര​ണ​വും ന​ട​ത്തി. തു​ല്യ​പ​രി​ഗ​ണ​ന ന​ല്‍​കു​ന്ന വി​ദ്യാ​ഭ്യാ​സ ന​യ​മാ​ണ് സ​ര്‍​ക്കാ​ര്‍ ന​ട​പ്പി​ലാ​ക്കു​ന്ന​ത്. ക​ലാ​പ്ര​തി​ഭ, ക​ലാ​തി​ല​കം എ​ന്നി​ങ്ങ​നെ ഒ​ന്നോ ര​ണ്ടോ വ്യ​ക്തി​ക​ളി​ല്‍ മാ​ത്രം കേ​ന്ദ്രീ​ക​രി​ക്കാ​തെ പ്ര​തി​ഭ​ക​ളു​ടെ ഒ​രു നീ​ണ്ട നി​ര​യെ വ​ള​ര്‍​ത്തി​യെ​ടു​ക്കാ​ന്‍ സാ​ധി​ച്ച​ത് ദീ​ര്‍​ഘ​വീ​ക്ഷ​ണ​ത്തോ​ടെ​യു​ള്ള പ്ര​വ​ര്‍​ത്ത​ന​ത്തി​ലൂ​ടെ​യാ​ണെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. കു​ട്ടി​ക​ളു​ടെ പ്ര​തി​ഭ തെ​ളി​യി​ക്കു​ന്ന പ​രി​ശീ​ല​ന ക​ള​രി​ക​ളാ​യി ഓ​രോ ക​ലോ​ത്സ​വ​ങ്ങ​ളും മാ​റ്റ​പ്പെ​ടു​ക​യാ​ണെ​ന്നും മ​ന്ത്രി കൂ​ട്ടി​ചേ​ര്‍​ത്തു.

എ​ഴു​കോ​ണ്‍ ഗ​വ​ൺമെന്‍റ് ടെ​ക്‌​നി​ക്ക​ല്‍ ഹൈ​സ്‌​കൂ​ളി​ലെ എ​ട്ട് വേ​ദി​ക​ളാ​യി 48 ഇ​ന​ങ്ങ​ളി​ലാ​യി​രു​ന്നു മ​ത്സ​ര​ങ്ങ​ള്‍. 39 ടെ​ക്നി​ക്ക​ല്‍ ഹൈ​സ്‌​കൂ​ളു​ക​ളി​ല്‍ നി​ന്നും ഒ​ന്‍​പ​ത് ഐ.​എ​ച്ച്.​ആ​ര്‍.​ഡി ടെ​ക്‌​നി​ക്ക​ല്‍ സ്‌​കൂ​ളു​ക​ളി​ല്‍ നി​ന്നു​മു​ള്ള 967 പ്ര​തി​ഭ​ക​ക​ളാ​ണ് പ​ങ്കെ​ടു​ത്ത​ത്.

പി. ​അ​യി​ഷാ പോ​റ്റി എം.​എ​ല്‍.​എ അ​ധ്യ​ക്ഷ​യാ​യി. കൊ​ട്ടാ​ര​ക്ക​ര ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ര​ഞ്ജി​നി അ​ജ​യ​ന്‍, ര​തീ​ഷ് കി​ളി​ത്ത​ട്ടി​ല്‍, സാ​ങ്കേ​തി​ക വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് സീ​നി​യ​ര്‍ ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ര്‍ കെ. ​എ​ന്‍ ശ​ശി​കു​മാ​ര്‍, ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ ജ​ന​റ​ല്‍ ആ​ര്‍. ജ​യ​കു​മാ​ര്‍, ടി.​എ​ച്ച്.​എ​സ് അ​ലൂ​മി​നി അ​സോ​സി​യേ​ഷ​ന്‍ ര​ക്ഷാ​ധി​കാ​രി കെ.​ജി. ച​ന്ദ്ര​മോ​ഹ​ന്‍, ര​ജി​സ്‌​ട്രേ​ഷ​ന്‍ ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ കെ. ​ഓ​മ​ന​ക്കു​ട്ട​ന്‍, എ​ഴു​കോ​ണ്‍ ടെ​ക്‌​നി​ക്ക​ല്‍ ഹൈ​സ്‌​കൂ​ള്‍ സൂ​പ്ര​ണ്ട് ജെ.​എ​ഫ്. ബൈ​ജു തു​ട​ങ്ങി​യ​വ​ര്‍ പ്രസംഗിച്ചു.