റേ​ഷ​ൻ ക​ട​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് തു​ണി സ​ഞ്ചി​ക​ൾ വി​ത​ര​ണം ചെ​യ്തു
Sunday, January 19, 2020 10:53 PM IST
പു​ന​ലൂ​ർ: തൊ​ളി​ക്കോ​ട് ഗ​വ.​എ​ൽ​പി സ്കൂ​ൾ പി​ടി​എ മാ​തൃ​സ​മി​തി എ​ന്നി​വ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ റേ​ഷ​ൻ ക​ട​ക​ൾ​കേ​ന്ദ്രീ​ക​രി​ച്ച് തു​ണി സ​ഞ്ചി​ക​ൾ വി​ത​ര​ണം ചെ​യ്തു. റേ​ഷ​ൻ​ക​ട​യു​ടെ മു​മ്പി​ൽ പ്ര​ത്യേ​കം ത​യ്യ​ൽ മെ​ഷീ​നു​ക​ൾ ക്ര​മീ​ക​രി​ച്ച് സാ​ധ​ന​ങ്ങ​ൾ വാ​ങ്ങാ​ൻ എ​ത്തു​ന്ന​വ​ർ​ക്ക് സ​ഞ്ചി അ​പ്പോ​ൾ ത​ന്നെ ത​യ്ച്ച് കൊ​ടു​ത്ത.ു.
തൊ​ളി​ക്കോ​ട്ടെ​യും സ​മീ​പ​വാ​ർ​ഡു​ക​ളി​ലു​മാ​യി 2000 തു​ണി​സ​ഞ്ചി​ക​ൾ ത​യ്യാ​റാ​ക്കി​ക്കൊ​ടു​ക്കാ​നാ​ണ് സ്കൂ​ൾ ല​ക്ഷ്യ​മി​ടു​ന്ന​ത്. പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം തൊ​ളി​ക്കോ​ട്ട് ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ കെ ​രാ​ജ​ശേ​ഖ​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
പി​ടി​എ പ്ര​സി​ഡ​ന്‍റ് വി.​രാ​ജ​ൻ​പി​ള്ള അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ധ്യാ​പി​ക​മാ​രാ​യ ബീ​ന, ഷൈ​ബി, സു​മ ചി​ത്തി​ര എ​ന്നി​വ​ർ സ​ഞ്ചി ത​യ്യാ​റാ​ക്കു​ന്ന​തി​ന് നേ​തൃ​ത്വം ന​ൽ​കി. ഹെ​ഡ്മാ​സ്റ്റ​ർ കെ ​ജി ഏ​ബ്ര​ഹാം, സാ​മു​വേ​ൽ തോ​മ​സ് ഗീ​ത ആ​ർ.​സു​ഗ​ത​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. പ്ലാ​സ്റ്റി​ക് വ​സ്തു​ക്ക​ളു​ടെ ദോ​ഷ​ഫ​ല​ങ്ങ​ൾ പൊ​തു​ജ​ന​ങ്ങ​ളെ അ​റി​യി​ക്കാ​ൻ ക​വ​ല​ക​ൾ തോ​റും നാ​ട​കം, ക​ഥാ​പ്ര​സം​ഗം എ​ന്നി​വ അ​വ​ത​രി​പ്പി​ക്കാ​ൻ ഒ​രു​ങ്ങു​ക​യാ​ണ് സ്കൂ​ൾ അ​ധി​കൃ​ത​ർ.