സ​ര്‍​ക്കാ​ര്‍ ഉ​റ​പ്പാ​ക്കു​ന്ന​ത് തു​ല്യ​ത​യും സാ​മൂ​ഹ്യ​നീ​തി​യും: ജെ.മേ​ഴ്‌​സി​ക്കു​ട്ടി​യ​മ്മ
Sunday, January 19, 2020 11:12 PM IST
കൊല്ലം: വീ​ടെ​ന്ന സു​ര​ക്ഷ ഒ​രു​ക്കി​യ സ​ര്‍​ക്കാ​രി​നൊ​പ്പം ചേ​ര്‍​ന്ന് 1006 കു​ടും​ബ​ങ്ങ​ള്‍. പ​ത്ത​നാ​പു​ര​ത്തെ ലൈ​ഫ് ഗു​ണ​ഭോ​ക്തൃ സം​ഗ​മ​ത്തെ സാ​ര്‍​ഥ​ക​മാ​ക്കി​യ​ത് ഈ ​ഒ​ത്തു​ചേ​ര​ല്‍. അ​വ​ര്‍​ക്ക് തു​ല്യ​ത​യും സാ​മൂ​ഹ്യ നീ​തി​യും ഉ​റ​പ്പാ​ക്കി മു​ന്നോ​ട്ടു നീ​ങ്ങു​ന്ന സ​ര്‍​ക്കാ​രു​ണ്ടെ​ന്ന് ഉ​റ​പ്പ് ന​ല്‍​കി ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ച മ​ന്ത്രി ജെ. ​മേ​ഴ്‌​സി​ക്കു​ട്ടി​യ​മ്മ.
കാ​ശു​ള്ള​വ​ന് മാ​ത്രം ആ​നു​കൂ​ല്യം വാ​രി​ക്കോ​രി കൊ​ടു​ക്കു​ന്ന സാ​ഹ​ച​ര്യം രാ​ജ്യ​ത്ത് നി​ല​നി​ല്‍​ക്കെ​യാ​ണ് അ​ര്‍​ഹ​ത​യു​ള്ള എ​ല്ലാ​വ​ര്‍​ക്കും സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ സ​ഹാ​യം ന​ല്‍​കു​ന്ന​ത്. പാ​ര്‍​പ്പി​ട-​വി​ദ്യാ​ഭ്യാ​സ-​ആ​രോ​ഗ്യ-​ശു​ചി​ത്വ സ​മ്പൂ​ര്‍​ണ​ത ല​ക്ഷ്യ​മാ​ക്കു​ന്ന വി​ക​സ​ന​മാ​ണ് ന​ട​ത്തു​ന്ന​ത്.
ര​ണ്ടു ഘ​ട്ട​ങ്ങ​ളി​ലാ​യി ഭൂ-​ഭ​വ​ന ര​ഹി​ത​ര്‍​ക്ക് വീ​ട് ന​ല്‍​കി. ര​ണ്ടു​മി​ല്ലാ​ത്ത​വ​ര്‍​ക്ക് മൂ​ന്നാം ഘ​ട്ടം തു​ട​ങ്ങി. നാ​ലാം ഘ​ട്ട​ത്തി​ല്‍ പു​തി​യ റേ​ഷ​ന്‍ കാ​ര്‍​ഡു​ള്ള അ​ര്‍​ഹ​ത​പ്പെ​ട്ട​വ​ര്‍​ക്ക് ന​ല്‍​കുമെന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.
പ​ത്ത​നാ​പു​രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ബി സ​ജീ​വ് അ​ധ്യ​ക്ഷ​നാ​യി. വി​ക​സ​ന​കാ​ര്യ സ്റ്റാ​ന്‍റിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ എ.​ബി അ​ന്‍​സാ​ര്‍, ആ​രോ​ഗ്യ-​വി​ദ്യാ​ഭ്യാ​സ സ്റ്റാന്‍റിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ എം.​ജി ര​ഞ്ജി​ത്ത് ബാ​ബു, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ എ​ച്ച്. ന​ജീ​ബ് മു​ഹ​മ്മ​ദ്, ആ​ര്‍. ആ​ന​ന്ദ​രാ​ജ​ന്‍, ല​താ സോ​മ​രാ​ജ​ന്‍, എം. ​അ​ജി മോ​ഹ​ന്‍, ബ്ലോ​ക്ക്-​ഗ്രാ​മ പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ള്‍, എ ​ഡി സി ​സൗ​മ്യ ഗോ​പാ​ല​കൃ​ഷ്ണ​ന്‍, വി​വി​ധ രാ​ഷ്ട്രീ​യ ക​ക്ഷി​നേ​താ​ക്ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു. പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ആ​ര്‍. സു​ദാ​സ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡന്‍റ് സു​നി​ത രാ​ജേ​ഷ് എന്നിവർ പ്രസംഗിച്ചു.
ലൈ​ഫ് ഗു​ണ​ഭോ​ക്താ​ക്ക​ള്‍​ക്ക് സ​ര്‍​ക്കാ​രി​ന്‍റെ വി​വി​ധ ക്ഷേ​മ പ​ദ്ധ​തി​ക​ളും സേ​വ​ന​ങ്ങ​ളും നേ​രി​ട്ട് ല​ഭ്യ​മാ​ക്കു​ന്ന​തി​നാ​യി ഇ​രു​പ​തോ​ളം വ​കു​പ്പു​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ അ​ദാ​ല​ത്തും സം​ഘ​ടി​പ്പി​ച്ചി​രു​ന്നു.