മലയാളത്തെ ചങ്ങാതിയാക്കി 298 പഠിതാക്കള്‍ ഒന്നാം റാങ്ക് നേടി ഏക വനിത റോമിയ കാത്തൂര്‍
Sunday, January 19, 2020 11:12 PM IST
കൊ​ല്ലം: സം​സാ​രി​ക്കാ​ന്‍ അ​റി​യാ​മെ​ങ്കി​ലും റോ​മി​യ​ക്ക് മ​ല​യാ​ളം അ​ത്ര വ​ഴ​ങ്ങി​യി​രു​ന്നി​ല്ല. പ​ക്ഷെ മ​ല​യാ​ള​ത്തെ ച​ങ്ങാ​തി​യാ​ക്കി റോ​മി​യ നേ​ടി​യ​ത് നൂ​റി​ല്‍ നൂ​റ് മാ​ര്‍​ക്ക്. ആ​റ​ര വ​ര്‍​ഷ​മാ​യി ഉ​മ​യ​ന​ല്ലൂ​രി​ല്‍ താ​മ​സി​ക്കു​ന്ന ബീ​ഹാ​ര്‍ സ്വ​ദേ​ശി​നി റോ​മി​യ കൈ​ക്കു​ഞ്ഞു​മാ​യാ​ണ് പ​രീ​ക്ഷ​യ്ക്ക് എ​ത്തി​യ​ത്.ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളെ മ​ല​യാ​ളം പ​ഠി​പ്പി​ക്കു​ന്ന സം​സ്ഥാ​ന സാ​ക്ഷ​ര​താ മി​ഷ​ന്‍റെ ച​ങ്ങാ​തി - മി​ക​വു​ത്സ​വം 2020 പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി​രു​ന്നു പ​രീ​ക്ഷ. ഏ​ക വ​നി​താ സാ​ന്നി​ധ്യ​മാ​യി എ​ത്തി​യ റോ​മി​യ ഉ​ള്‍​പ്പ​ടെ ജി​ല്ല​യി​ല്‍ 298 പേ​ര്‍ പ​രീ​ക്ഷ എ​ഴു​തി. മ​യ്യ​നാ​ട് പ​ഞ്ചാ​യ​ത്തി​ലെ വെ​ള്ള​മ​ണ​ല്‍ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളാ​യി​രു​ന്നു പ​രീ​ക്ഷാ കേ​ന്ദ്രം.
ഒ​ഡീ​ഷ, പ​ശ്ചി​മ ബം​ഗാ​ള്‍, ബീ​ഹാ​ര്‍, അ​സം, ജാ​ര്‍​ഖ​ണ്ഡ് തു​ട​ങ്ങി​യ സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നു​ള്ള​വ​രും പ​രീ​ക്ഷ എ​ഴു​തി. ബം​ഗാ​ള്‍ സ്വ​ദേ​ശി​ക​ളാ​യി​രു​ന്നു എ​ണ്ണ​ത്തി​ല്‍ മു​ന്നി​ല്‍.
ചോ​ദ്യം ക്ലാ​സി​ല്‍ വാ​യി​ക്കു​ക​യും പ​ഠി​താ​ക്ക​ള്‍ ഉ​ത്ത​ര​ക​ട​ലാ​സി​ല്‍ എ​ഴു​തു​ക​യു​മാ​യി​രു​ന്നു. വാ​യി​ക്കു​ന്ന ചോ​ദ്യ​ങ്ങ​ളി​ല്‍ അ​വ്യ​ക്ത​ത തോ​ന്നു​ന്ന ഭാ​ഗ​ങ്ങ​ള്‍ വി​ശ​ദീ​ക​രി​ച്ചും ന​ല്‍​കി. ര​ണ്ട് മ​ണി​ക്കൂ​ര്‍ ദൈ​ര്‍​ഘ്യ​മു​ള്ള പ​രീ​ക്ഷ മൂ​ന്ന് ക്ലാ​സ് മു​റി​ക​ളി​ല്‍ ആ​യാ​ണ് ന​ട​ത്തി​യ​ത്. ജി​ല്ല​യി​ല്‍ പെ​രി​നാ​ട് പ​ഞ്ചാ​യ​ത്തി​ലാ​ണ് ഇ​തി​നു മു​മ്പ് ച​ങ്ങാ​തി പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കി​യ​ത്.
മി​ക​വു​ത്സ​വം-2020 അ​റി​വ് പ​രി​ശോ​ധ​ന​യു​ടെ ഉ​ദ്ഘാ​ട​നം മ​യ്യ​നാ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​ല്‍. ല​ക്ഷ്മ​ണ​ന്‍ നി​ര്‍​വ​ഹി​ച്ചു. ജി​ല്ലാ സാ​ക്ഷ​ര​താ മി​ഷ​ന്‍ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ പ്ര​ദീ​പ്കു​മാ​ര്‍, ജോ​യി​ന്‍റ് കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ അ​ജി​ത്കു​മാ​ര്‍, സാ​ക്ഷ​ര​താ പ്രേ​ര​ക്മാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.