ചോ​ഴി​യ​ക്കോ​ട് സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ന്‍ ഇ​ട​വ​ക തി​രു​ന്നാ​ള്‍ ആ​ഘോ​ഷ​ങ്ങ​ള്‍ സ​മാ​പി​ച്ചു
Monday, January 20, 2020 11:06 PM IST
ചോ​ഴി​യ​ക്കോ​ട് : ചോ​ഴി​യ​ക്കോ​ട് സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ന്‍ മ​ല​ങ്ക​ര സു​റി​യാ​നി ക​ത്തോ​ലി​ക്ക ഇ​ട​വ​ക​യി​ലെ വി. ​സെ​ബാ​സ്ത്യാ​നോ​സ് സ​ഹ​ദാ​യു​ടെ തി​രു​ന്ന​ളി​നും ഇ​ട​വ​ക ക​ണ്‍​വ​ന്‍​ഷ​നും സ​മാ​പ​ന​മാ​യി.
ഒ​രാ​ഴ്ച നീ​ണ്ടു​നി​ന്ന ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി വി. ​കു​ര്‍​ബാ​ന, വ​ച​ന പ്ര​ഘോ​ഷ​ണം, റാ​സ, തി​രു​നാ​ള്‍ വി. ​കു​ര്‍​ബാ​ന എ​ന്നി​വ ന​ട​ന്നു. ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന റാ​സ​യി​ല്‍ ക​ത്തി​ച്ച മെ​ഴു​കു​തി​രി​ക​ളു​മാ​യി സ്ത്രീ​ക​ളും കു​ട്ടി​ക​ളും അ​ട​ക്കം നി​ര​വ​ധി വി​ശ്വാ​സി​ക​ള്‍ പ​ങ്കെ​ടു​ത്തു.
ചെ​ണ്ട​മേ​ളം, ബാ​ന്‍റ്മേ​ളം നി​ശ്ച​ല ദൃ​ശ്യ​ങ്ങ​ള്‍ എ​ന്നി​വ അ​ക​മ്പ​ടി സേ​വി​ച്ചു. ഇ​ട​വ​ക​യി​ല്‍ നി​ന്നും ആ​രം​ഭി​ച്ച റാ​സ ചോ​ഴി​യ​ക്കോ​ട്, ക​ല്ലു​കു​ഴി, ഒാ​ന്തു​പ​ച്ച തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ള്‍ ചു​റ്റി തി​രി​കെ ദേ​വാ​ല​യ​ത്തി​ല്‍ സ​മാ​പി​ച്ചു. തു​ട​ര്‍​ന്ന് കൊ​ടി​യി​റ​ക്കും, നേ​ര്‍​ച്ച വി​ള​മ്പോ​ടെ​യും ആ​ഘോ​ഷ ച​ട​ങ്ങു​ക​ള്‍​ക്ക് സ​മാ​പ​ന​മാ​യി. ഇ​ട​വ​ക വി​കാ​രി ഫാ. ​ജേ​ക്ക​ബ് ക​ല്ലു​വി​ള, ട്ര​സ്റ്റി തോ​മ​സ്‌ എ​ബ്ര​ഹാം ക​ളീ​യ്ക്ക​ല്‍, സെ​ക്ര​ട്ട​റി ലാ​ലി തോ​മ​സ്‌ എ​ന്നി​വ​ര്‍ ച​ട​ങ്ങു​ക​ള്‍​ക്ക് നേ​തൃ​ത്വം ന​ല്‍​കി.
മ​ദ്യ നി​രോ​ധ​നം ഏ​ര്‍​പ്പെ​ടു​ത്തി
കൊല്ലം: ആ​ന​യ​ടി ന​ര​സിം​ഹ​സ്വാ​മി ക്ഷേ​ത്ര​ത്തി​ലെ ഉ​ത്സ​വ സ​മാ​പ​ന ദി​വ​സ​മാ​യ 25 ന് ​ക്ഷേ​ത്ര​വും മൂ​ന്നു കി​ലോ​മീ​റ്റ​ര്‍ ചു​റ്റ​ള​വി​ലു​ള്ള പ്ര​ദേ​ശ​ങ്ങ​ളും മ​ദ്യ നി​രോ​ധ​ന മേ​ഖ​ല​യാ​യി പ്ര​ഖ്യാ​പി​ച്ച് ജി​ല്ലാ ക​ളക്ട​ര്‍ ഉ​ത്ത​ര​വാ​യി.