ജി​ല്ലാ സ​മ്മേ​ള​നം സംഘടിപ്പിച്ചു
Monday, January 20, 2020 11:15 PM IST
ശാ​സ്താംകോ​ട്ട: പ്രാ​ദേ​ശി​ക പ​ത്ര​പ്ര​വ​ർ​ത്ത​ക​രെ സാം​സ്കാ​രി​ക ക്ഷേ​മ​നി​ധി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി മെ​ച്ച​പ്പെ​ട്ട ആ​നു​കൂ​ല്യ​ങ്ങ​ൾ ന​ൽ​ക​ണ​മെ​ന്ന് എ​ൻ കെ ​പ്രേ​മ​ച​ന്ദ്ര​ൻ എം ​പി അ​ഭി​പ്രാ​യ​പ്പെ​ട്ടു.​
കേ​ര​ള ജേ​ർ​ണ​ലി​സ്റ്റ് യൂ​ണി​യ​ൻ ജി​ല്ലാ സ​മ്മേ​ള​നം ശാ​സ്താം​കോ​ട്ട​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്രസംഗിക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. മാ​ധ്യ​മ സ്വാ​ത​ന്ത്ര്യ​ത്തി​ന് ത​ട​യി​ടാ​നു​ള്ള നീ​ക്കം ജ​നാ​ധി​പ​ത്യ​ത്തെ ത​ക​ർ​ക്കു​ന്ന​തി​ന് തു​ല്യ​മാ​ണ്. പ്രാ​ദേ​ശി​ക ത​ല​ത്തി​ൽ പ​ത്ര​പ്ര​വ​ർ​ത്ത​ക​ർ​ക്ക് വേ​ണ്ട അം​ഗീ​കാ​രം ല​ഭി​ക്കാ​ൻ കെ ​ജെ യു ​വി​ന്‍റെ പ്ര​വ​ർ​ത്ത​നം മൂ​ലം ക​ഴി​ഞ്ഞു​വെ​ന്നും എംപി അ​ഭി​പ്രാ​യ​പ്പെ​ട്ടു. പ​ത്ര​പ്ര​വ​ർ​ത്ത​ന രം​ഗ​ത്ത് 25 വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കി​യ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രെ എം.​പി ആ​ദ​രി​ച്ചു.
ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വ​ർ​ഗീ​സ് എം.​കൊ​ച്ചു​പ​റ​മ്പി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കോ​വൂ​ർ കു​ഞ്ഞു​മോ​ൻ എംഎ​ൽ എ ​തി​രി​ച്ച​റി​യ​ൽ കാ​ർ​ഡു​ക​ൾ വി​ത​ര​ണം ചെ​യ്തു. ദേ​ശീ​യ സെ​ക്ര​ട്ട​റി യു. ​വി​ക്ര​മ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. സെ​ക്ര​ട്ട​റി ജ​ന​റ​ൽ ജി ​പ്ര​ഭാ​ക​ര​ൻ, അ​നി​ൽ ബി​ശ്വാ​സ് ,ഷാ​ജി ഇ​ട​പ്പ​ള്ളി, സനി​ൽ അ​ടൂ​ർ, പ​ല്ലി​ശേരി, കെ ​സി സ്മി​ജ​ൻ, കെ ​ആ​ർ ജ​യ​കു​മാ​ർ, ഷാ​ജി ഇ​ട​പ്പ​ള്ളി, എ​സ്. ദി​ലീ​പ് കു​മാ​ർ, മു​ള​വൂ​ർ സ​തി​ഷ് ,അ​ശ്വി​ൻ പ​ഞ്ചാ​ക്ഷ​രി ,ബി​ജു സോ​പാ​നം​എ​ന്നി​വ​ർ പ്രസംഗി​ച്ചു.