ച​വ​റ വി​കാ​സ് വാ​ര്‍​ഷി​കം 24 മു​ത​ൽ
Tuesday, January 21, 2020 10:50 PM IST
ച​വ​റ: വി​കാ​സ് ക​ലാ സാം​സ്‌​കാ​രി​ക സ​മി​തി​യു​ടെ മു​പ്പ​ത്തി​യാ​റാ​മ​ത് വാ​ര്‍​ഷി​കം 24 മു​ത​ല്‍ 26 വ​രെ ന​ട​ക്കും. 24ന് ​രാ​വി​ലെ 10ന് ​കു​ട്ടി​ക​ള്‍​ക്കാ​യി ചി​ത്ര ര​ച​ന, ഫോ​ട്ടോ ഗ്രാ​ഫി മ​ത്സ​രം.​വി​ജ​യി​ക​ള്‍​ക്ക് കാ​നാ​യി കു​ഞ്ഞി​രാ​മ​ന്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ള്‍ ഒ​പ്പി​ട്ട് ന​ല്‍​കും.​ വൈ​കുന്നേരം 6.30ന് ​സി.എ​ന്‍.​ശ്രീ​ക​ണ്ഠ​ന്‍ നാ​യ​ര്‍ നാ​ട​കോ​ത്സ​വം. 25ന് ​വൈ​കുന്നേരം 4.30ന് ​ന​ട​ക്കു​ന്ന വ​നി​താ സ​മ്മേ​ള​നം മു​ന്‍ ഡി​ജി​പി ഡോ.​അ​ല​ക്‌​സാ​ണ്ട​ര്‍ ജേ​ക്ക​ബ് ഉ​ദ്ഘാ​ട​നം ചെ​യ്യും.​
ച​ട​ങ്ങി​ല്‍ മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക സ​രി​താ മോ​ഹ​ന​ന്‍ വ​ര്‍​മ്മ പ​ങ്കെ​ടു​ക്കും.​രാ​ത്രി ഏ​ഴി​ന് കു​ടും​ബ മേ​ള. 26​ന് വൈ​കുന്നേരം ന​ട​ക്കു​ന്ന സാം​സ്‌​കാ​രി​ക സ​മ്മേ​ള​നം ശി​ല്‍​പ്പി കാ​നാ​യി കു​ഞ്ഞി​രാ​മ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. ച​ല​ച്ചി​ത്ര ന​ട​ന്‍ ജ​യ​രാ​ജ് വാ​ര്യ​ന്‍, കേ​ര​ള യൂ​ണി​വേ​ഴ്‌​സി​റ്റി മ​ല​യാ​ള വി​ഭാ​ഗം മേ​ധാ​വി ഡോ.​എം.​എ. സി​ദ്ധി​ഖ് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ള്‍ അ​റി​യി​ച്ചു.