ജ​ന​കീ​യ പ്ര​ക്ഷോ​ഭ ജ്വാ​ല ഇ​ന്ന് കു​ന്ന​ത്തൂ​രി​ൽ
Wednesday, January 22, 2020 11:16 PM IST
ശാ​സ്താം​കോ​ട്ട: പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മം പി​ൻ​വ​ലി​ക്കു​ക, കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ ദു​ർ​ഭ​ര​ണം അ​വ​സാ​നി​പ്പി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചു കൊ​ല്ലം ഡി​സി​സി പ്ര​സി​ഡ​ന്‍റ് ബി​ന്ദു​കൃ​ഷ്ണ ന​യി​ക്കു​ന്ന സ​മ​ര പ്ര​ക്ഷോ​ഭ ജ്വാ​ല ഇ​ന്ന് അ​ഞ്ചാം ദി​വ​സ​ത്തി​ലേ​ക്ക് ക​ട​ക്കും.
ജി​ല്ല​യു​ടെ വ​ട​ക്ക​ൻ മേ​ഖ​ല​യാ​യ കു​ന്ന​ത്തൂ​ർ മ​ണ്ഡ​ല​ത്തി​ൽ ആ​ണ് കാ​ൽ​ന​ട​ജാ​ഥ ഇ​ന്ന് പ​ര്യ​ട​നം ന​ട​ത്തു​ക. ഇ​ന്ന​ലെ ശാ​സ്താം​കോ​ട്ട ബ്ലോ​ക്ക് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ജാ​ഥ​യ്ക്ക് സ്വീ​ക​ര​ണം ന​ൽ​കി. ചി​റ്റു​മ​ല​യി​ൽ നി​ന്നും ആ​രം​ഭി​ച്ച ജാ​ഥ മൈ​നാ​ഗ​പ്പ​ള്ളി പു​ത്ത​ൻ​ച​ന്ത​യി​ൽ സ​മാ​പി​ച്ചു. കെ​പി​സി​സി സെ​ക്ര​ട്ട​റി ഷാ​ന​വാ​സ് ഖാ​ൻ ജാ​ഥ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് തു​ണ്ടി​ൽ നൗ​ഷാ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജാ​ഥാ അം​ഗ​ങ്ങ​ളാ​യ ഡി​സി​സി വൈ​സ്പ്ര​സി​ഡ​ന്‍റ് കൃ​ഷ്ണ​ൻ​കു​ട്ടി നാ​യ​ർ,എം .​വി.​ശ​ശി​കു​മാ​ര​ൻ​നാ​യ​ർ, പി. ​രാ​ജേ​ന്ദ്ര പ്ര​സാ​ദ്, ക​ല്ല​ട ര​മേ​ശ്, ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ കാ​രു​വ​ള്ളി​ൽ​ശ​ശി, സ​ന്തോ​ഷ്‌ തു​പ്പാ​ശേ​രി, വൈ.​ഷാ​ജ​ഹാ​ൻ, ര​വി​മൈ​നാ​ഗ​പ്പ​ള്ളി, പി. ​കെ.​ര​വി, ക​ല്ല​ട വി​ജ​യ​ൻ, പി. ​നൂ​റു​ദീ​ൻ​കു​ട്ടി, ക​ല്ല​ട​ഗി​രീ​ഷ്, തോ​മ​സ് വൈ​ദ്യ​ൻ, ഗീ​താ കൃ​ഷ്ണ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളാ​യ വൈ. ​എ. സ​മ​ദ്, ഗോ​കു​ലം അ​നി​ൽ, പി. ​എം. സെ​യ്ദ്, സി​ജു കോ​ശി വൈ​ദ്യ​ൻ, സോ​മ​ൻ​പി​ള്ള, അ​നി​ൽ​പ​ന​പ്പെ​ട്ടി, വൈ. ​ന​ജീം, കൃ​ഷ്ണ​വേ​ണി​ശ​ർ​മ, കെ.​സു​കു​മാ​ര​പി​ള്ള, വി​മ​ല ജെ​ര്മി​യാ​സ് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി. സ​മാ​പ​ന സ​മ്മേ​ള​നം എ​ൻ കെ ​പ്രേ​മ​ച​ന്ദ്ര​ൻ എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു. 448 കി​ലോ​മീ​റ്റ​ർ സ​ഞ്ച​രി​ച്ചു ഫെ​ബ്രു​വ​രി 20നാ​ണ് ജാ​ഥ സ​മാ​പി​ക്കു​ക. ഡി​സി​സി യു​ടെ സ്ഥി​രാ​ഗ​ങ്ങ​ൾ​ക്കൊ​പ്പം നൂ​റു​ക​ണ​ക്കി​ന് പ്ര​വ​ർ​ത്ത​ക​രാ​ണ് ജാ​ഥ​യി​ൽ അ​നു​ഗ​മി​ക്കു​ന്ന​ത്.

മ​ദ്യ നി​രോ​ധ​ന മേ​ഖ​ല​യാ​യി പ്ര​ഖ്യാ​പി​ച്ചു

കൊല്ലം: കൊ​ട്ടി​യം ത​ഴു​ത്ത​ല ശ്രീ​മ​ഹാ​ഗ​ണ​പ​തി ക്ഷേ​ത്ര​ത്തി​ലെ അ​വി​ട്ടം തി​രു​നാ​ള്‍ മ​ഹോ​ത്സ​വ​ത്തി​ന്‍റെ സ​മാ​പ​ന ദി​വ​സ​മാ​യ 26ന് ​ക്ഷേ​ത്ര​വും മൂ​ന്ന് കി​ലോ​മീ​റ്റ​ര്‍ ചു​റ്റ​ള​വി​ലു​ള്ള പ്ര​ദേ​ശ​ങ്ങ​ളും ഉ​ത്സ​വ, മ​ദ്യ നി​രോ​ധ​ന മേ​ഖ​ല​യാ​യി പ്ര​ഖ്യാ​പി​ച്ച് ജി​ല്ലാ ക​ള​ക്ട​ര്‍ ഉ​ത്ത​ര​വാ​യി.