ലൈ​ഫ് പ​ദ്ധ​തി​ക്ക് ഒ​രേ​ക്ക​ര്‍ ഭൂ​മി ന​ല്‍​കി ക​ട​യ്ക്ക​ല്‍ സ്വ​ദേ​ശി അ​ബ്ദു​ള്ള
Wednesday, January 22, 2020 11:17 PM IST
കൊല്ലം: എ​ല്ലാ​വ​ര്‍​ക്കും പാ​ര്‍​പ്പി​ടം എ​ന്ന ല​ക്ഷ്യ​വു​മാ​യു​ള്ള സ​ര്‍​ക്കാ​രി​ന്‍റെ സ്വ​പ്ന പ​ദ്ധ​തി ലൈ​ഫി​ന് കൈ​ത്താ​ങ്ങാ​യി ക​ട​യ്ക്ക​ല്‍ സ്വ​ദേ​ശി അ​ബ്ദു​ള്ള. ലൈ​ഫി​ന്‍റെ മൂ​ന്നാം ഘ​ട്ട​മാ​യി ക​ട​യ്ക്ക​ല്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ഭൂ​മി​യും വീ​ടും ഇ​ല്ലാ​ത്ത വ്യ​ക്തി​ക​ള്‍​ക്ക് ഭ​വ​ന സ​മു​ച്ച​യം നി​ര്‍​മി​ക്കു​ന്ന​തി​ന് കോ​ട്ട​പ്പു​റം വാ​ര്‍​ഡി​ല്‍ തന്‍റെ പേ​രി​ലു​ള്ള ഒ​രു ഏ​ക്ക​ര്‍ ഭൂ​മി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന് സൗ​ജ​ന്യ​മാ​യി വി​ട്ടു ന​ല്‍​കി​യാ​ണ് അ​ബ്ദു​ള്ള മാ​തൃ​ക​യാ​യ​ത്. ഭൂ​മി​യു​ടെ ആ​ധാ​രം തി​രു​വ​ന​ന്ത​പു​ര​ത്ത് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന് കൈ​മാ​റി. ക​ട​യ്ക്ക​ലി​ല്‍ 87 കു​ടും​ബ​ങ്ങ​ള്‍​ക്ക് വീ​ട് നി​ര്‍​മി​ച്ച് ന​ല്‍​കാ​നു​ള്ള ഫ്‌​ളാ​റ്റ് സ​മു​ച്ച​യ​മാ​ണ് അ​ബ്ദു​ള്ള​യു​ടെ ന​ല്ല മ​ന​സു​കൊ​ണ്ട് നി​റ​വേ​റു​ന്ന​ത്.
ത​മി​ഴ്‌​നാ​ട് സ്വ​ദേ​ശി​യാ​യ അ​ബ്ദു​ള്ള 1983 ലാ​ണ് ക​ട​യ്ക്ക​ലി​ല്‍ എ​ത്തു​ന്ന​ത്. നാ​ട്ടി​ലെ​ത്തി കൂ​ലി​പ്പ​ണി ചെ​യ്ത് ജീ​വി​തം ത​ള്ളി നീ​ക്കി​യ അ​ബ്ദു​ള്ള ഇ​പ്പോ​ള്‍ ചെ​റി​യ ബി​സി​ന​സ് സം​രം​ഭ​ങ്ങ​ളു​മാ​യി മു​ന്നോ​ട്ട് പോ​വു​ക​യാ​ണ്. നി​ര​വ​ധി ജീ​വ​കാ​രു​ണ്യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളാ​ണ് അ​ദ്ദേ​ഹം ന​ട​ത്തു​ന്ന​ത്. നി​ര്‍​ധ​ന യു​വ​തി​ക​ളെ വി​വാ​ഹം ക​ഴി​ച്ച് കൊ​ടു​ക്കാ​നു​ള്ള ധ​ന​സ​ഹാ​യം, വീ​ടു​വ​ച്ച് കൊ​ടു​ക്ക​ല്‍, സാ​ന്ത്വ​ന ചി​കി​ത്സാ സ​ഹാ​യം തു​ട​ങ്ങി​യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ലൂ​ടെ ക​ട​യ്ക്ക​ല്‍ സ്വ​ദേ​ശി​ക​ള്‍​ക്ക് സു​പ​രി​ചി​ത​നാ​ണ് ഇ​ന്ന് അ​ബ്ദു​ള്ള.
അ​ബ്ദു​ള്ള​യോ​ടൊ​പ്പം ഭാ​ര്യ ഷ​മീ​ന, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​ര്‍. എ​സ്. ബി​ജു, സെ​ക്ര​ട്ട​റി ബി​ജു ശി​വ​ദാ​സ​ന്‍, ജ​ന​പ്ര​തി​നി​ധി​ക​ളാ​യ എ​സ്. സു​ജീ​ഷ് കു​മാ​ര്‍, ജെ.​എം. മ​ര്‍​ഫി, ജി. ​സു​രേ​ന്ദ്ര​ന്‍, സി​പി​എം സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം എ​സ്. രാ​ജേ​ന്ദ്ര​ന്‍, ക​ട​യ്ക്ക​ല്‍ ഏ​രി​യ ക​മ്മി​റ്റി അം​ഗം സു​ബ്ബ​ലാ​ല്‍, വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി ക​ട​യ്ക്ക​ല്‍ യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് എ​ന്‍. ഗോ​പി​നാ​ഥ പി​ള്ള എ​ന്നി​വ​ര്‍ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.