വ്യാ​ജ നാ​ഡി ചി​കി​ത്സ: മൂ​ന്നു​പേ​ര്‍ പി​ടി​യി​ല്‍
Friday, January 24, 2020 11:06 PM IST
അ​ഞ്ച​ല്‍ : ഏ​രൂ​രി​ല്‍ നാ​ഡി ചി​കി​ത്സ​യു​ടെ മ​റ​വി​ല്‍ നാ​ട്ടു​കാ​രെ ചി​കി​ത്സി​ക്കു​ക​യും അ​മി​ത അ​ള​വി​ല്‍ മെ​ര്‍​ക്കു​റി അം​ശം ചേ​ര്‍​ത്ത ഗു​ളി​ക​ള്‍ ന​ല്‍​കു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ല്‍ മൂ​ന്നു​പേ​ര്‍ പോ​ലീ​സ് പി​ടി​യി​ല്‍. കോ​ട്ട​യം പാ​ലാ​യി​ല്‍ നി​ന്നും ഇന്നലെ പു​ല​ര്‍​ച്ച​യോ​ടെ ഏ​രൂ​ര്‍ എ​സ്ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സാണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. തെ​ലു​ങ്കാ​ന സ്വ​ദേ​ശി​ക​ളാ​യ മി​രി​യാ​ല രാ​ജു (25), പ്ര​ദീ​പ് (18) എ​ന്നി​വ​രും പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത ഒ​രാ​ളു​മാ​ണ് പി​ടി​യി​ലാ​യ​ത്. പി​ടി​യി​ല​യി​രി​ക്കു​ന്ന​വ​ര്‍ വ്യാ​ജ വൈ​ദ്യ​ന്മാ​രു​ടെ സ​ഹാ​യി​ക​ളാ​ണ്. കേ​സി​ലെ പ്രാ​ധാ​നി അ​ട​ക്ക​മു​ള്ള​വ​ര്‍ ഇ​പ്പോ​ഴും ഒ​ളി​വി​ലാ​ണ്.
ജി​ല്ല​യു​ടെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ നാ​ഡി ചി​കി​ത്സ​യു​ടെ മ​റ​വി​ല്‍ വീ​ടു​ക​ള്‍ ക​യ​റി ഇ​റ​ങ്ങി നാ​ളു​ക​ളാ​യി ഭേ​ദ​മാ​കാ​ത്ത അ​സു​ഖ​ങ്ങ​ള്‍ ദി​വ​സ​ങ്ങ​ള്‍​ക്കു​ള്ളി​ല്‍ ചി​കി​ത്സി​ച്ചു ഭേ​ദ​മാ​ക്കും എ​ന്ന ഉ​റ​പ്പ് ന​ല്‍​കി പ​ല​രി​ല്‍ നി​ന്നു​മാ​യി സം​ഘം ല​ക്ഷ​ങ്ങ​ള്‍ ത​ട്ടി എ​ടു​ത്താ​താ​യി പോ​ലീ​സ് ക​ണ്ടെ​ത്തി​യി​രു​ന്നു. ഇ​വ​ര്‍ ചി​കി​ത്സി​ച്ച പ​ല​രും അ​സു​ഖം കൂ​ടി​യ​തി​നെ തു​ട​ര്‍​ന്ന് വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ല്‍ ചി​കി​ത്സ തേ​ടി​യ​തോ​ടെ​യാ​ണ് വി​വ​രം പു​റം​ലോ​കം അ​റി​യു​ന്ന​ത്. ഇ​വ​ര്‍ ചി​കി​ത്സി​ച്ച നാ​ലു​വ​യ​സു​കാ​ര​നെ അ​ട​ക്കം ഗു​രു​താ​രാ​വ​സ്ഥ​യി​ല്‍ മെ​ഡി​ക്ക​ല്‍​കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു.
തു​ട​ര്‍​ന്ന് നാ​ട്ടു​കാ​ര്‍ പ​രാ​തി ന​ല്‍​കി​യ​തോ​ടെ വ്യാ​ജ വൈ​ദ്യ​ന്‍​മാ​ര്‍ ഇ​വി​ടെ നി​ന്നും മു​ങ്ങു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്നാ​ണ് പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ര്‍​ജി​ത​മാ​ക്കി​യ​ത്. സ്ത്രീ​ക​ള്‍ അ​ട​ക്ക​മു​ള്ള എ​ട്ടം​ഗ സം​ഘ​മാ​ണ് ത​ട്ടി​പ്പി​ന് പി​ന്നി​ല്‍. സം​ഘം സം​സ്ഥാ​ന​ത്ത് ഉ​ട​നീ​ളം ഇ​ത്ത​ര​ത്തി​ല്‍ വ്യാ​ജ ചി​കി​ത്സ ന​ട​ത്തു​ക​യും ത​ട്ടി​പ്പ് ന​ട​ത്തി​യശേ​ഷം മു​ങ്ങു​ക​യാ​ണ് പ​തി​വെ​ന്നും പോ​ലീ​സ് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.
ഒ​രു പ്ര​ദേ​ശ​ത്ത് ഉ​പ​യോ​ഗി​ക്കു​ന്ന സിം ​കാ​ര്‍​ഡ് പി​ന്നീ​ട് ഇ​വ​ര്‍ ഉ​പ​യോ​ഗി​ക്കി​ല്ല എ​ന്ന​ത്കൊ​ണ്ട് ത​ന്നെ ഇ​വ​രെ പി​ടി​കൂ​ടാ​ന്‍ പോ​ലീ​സി​ന് ക​ഴി​യാ​റി​ല്ല. ഇ​വ​രി​ലെ പ്ര​ധാ​നി​യു​ടെ പേ​രോ മ​റ്റു വി​വ​ര​ങ്ങ​ളോ പി​ടി​യി​ലാ​യ​വ​ര്‍​ക്ക് അ​റി​യി​ല്ല. ഫോ​ട്ടോ​യോ മ​റ്റ് രേ​ഖ​ക​ളോ ഇ​ല്ല. അ​തി​നാ​ല്‍ ത​ന്നെ സം​ഘ​ത്തി​ലെ മ​റ്റു​ള്ള​വ​രെ ക​ണ്ടെ​ത്തു​ക എ​ന്ന​ത് പോ​ലീ​സി​നെ സം​ബ​ന്ധി​ച്ച് വ​ലി​യ പ്ര​തി​സ​ന്ധി​യാ​ണ് ഇ​പ്പോ​ഴു​ള്ള​ത്.