ക​രി​യി​ല ക​ത്തി​ക്കു​ന്ന​തി​നി​ടെ തീ​പ്പൊ​ള്ള​ലേ​റ്റ് വ​യോ​ധി​ക മ​രി​ച്ചു
Saturday, January 25, 2020 2:44 AM IST
ശാ​സ്താം​കോ​ട്ട: വീ​ട്ടു​പു​ര​യി​ട​ത്തി​ൽ ക​രി​യി​ല കൂ​ട്ടി​യി​ട്ട് ക​ത്തി​ക്കു​ന്ന​തി​നി​ടെ പൊ​ള്ള​ലേ​റ്റ് വ​യോ​ധി​ക മ​രി​ച്ചു. ശാ​സ്താം​കോ​ട്ട മു​തു​പി​ലാ​ക്കാ​ട് കി​ഴ​ക്ക് ത​ച്ച​ന്‍റ​യ്യ​ത്ത് പ​രേ​ത​നാ​യ ര​വീ​ന്ദ്ര​ൻ പി​ള്ള​യു​ടെ ഭാ​ര്യ സ​ര​സ​മ്മ​യ​മ്മ (77)യാ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 12.30 ഓ​ടെ​യാ​ണ് സം​ഭ​വം. ഏ​ക മ​ക​നൊ​പ്പം ച​വ​റ​യി​ലു​ള്ള വീ​ട്ടി​ലാ​യി​രു​ന്നു സ​ര​സ​മ്മ​യ​മ്മ താ​മ​സി​ച്ചി​രു​ന്ന​ത്. ദി​വ​സ​ങ്ങ​ൾ​ക്ക് മു​മ്പാ​ണ് മു​തു​പി​ലാ​ക്കാ​ട്ടെ വീ​ട്ടി​ലെ​ത്തി​യ​ത്.​സം​ഭ​വം ന​ട​ക്കു​മ്പോ​ൾ സ​ര​സ​മ്മ​യ​മ്മ മാ​ത്ര​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. വീ​ടി​നോ​ട് ചേ​ർ​ന്ന പു​ര​യി​ട​ത്തി​ലെ ക​രി​യി​ല​ക​ളും ച​പ്പു​ച​വ​റു​ക​ളും കു​ട്ടി​യി​ട്ട് ക​ത്തി​ക്കു​ന്ന​തി​നി​ടെ ഇ​വ​രു​ടെ വ​സ്ത്ര​ത്തി​ലേ​ക്ക് തീ ​പ​ട​രു​ക​യാ​യി​രു​ന്നു. ക​ര​ച്ചി​ൽ കേ​ട്ട് സ​മീ​പ​വാ​സി​ക​ൾ എ​ത്തി​യ​പ്പോ​ഴേ​ക്കും ശ​രീ​ര​ത്തി​ൽ തീ ​ആ​ളി​പ്പ​ട​ർ​ന്നി​രു​ന്നു. ശാ​സ്താം​കോ​ട്ട താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ച്ചു.​വി​മു​ക്ത ഭ​ട​നാ​യ രാ​ജ​ശേ​ഖ​ര​ൻ പി​ള്ള​യാ​ണ് മ​ക​ൻ. മ​രു​മ​ക​ൾ: ഉ​ഷ.