മ​നു​ഷ്യ​ന​ന്മ​യ്ക്കാ​യി മാ​തൃ​സ്മ​ര​ണ പ്ര​കാ​ശ​നം ചെ​യ്തു
Saturday, January 25, 2020 11:41 PM IST
പ​ത്ത​നാ​പു​രം: പ​ത്ത​നാ​പു​രം ഗാ​ന്ധി​ഭ​വ​നി​ല്‍ സം​സ്ഥാ​ന ഗ​വ​ര്‍​ണ​ര്‍ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്ത മ​നു​ഷ്യ​ന​ന്മ​ക്കാ​യി മാ​തൃ​സ്മ​ര​ണ പ​ദ്ധ​തി​യു​ടെ കൈ​പു​സ്ത​കം പ്ര​കാ​ശ​നം ചെ​യ്തു. മേ​ഘാ​ല​യ സ​ര്‍​ക്കാ​ര്‍ ഉ​പ​ദേ​ഷ്ടാ​വ് ഡോ. ​സി വി ​ആ​ന​ന്ദ​ബോ​സ് സ​ഫാ​രി ടി ​വി സ്ഥാ​പ​ക​ന്‍ സ​ന്തോ​ഷ് ജോ​ര്‍​ജ് കു​ള​ങ്ങ​ര​യ്ക്ക് പു​സ്ത​കം ന​ല്‍​കി​യാ​ണ് പ്ര​കാ​ശ​നം നി​ര്‍​വ​ഹി​ച്ച​ത്.

ഗാ​ന്ധി​ഭ​വ​ന്‍റെ സേ​വ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളെ​ക്കു​റി​ച്ചും ക​ഴി​ഞ്ഞ 14ന് 1830 ​ദി​വ​സം പൂ​ര്‍​ത്തി​യാ​ക്കി​യ ഗു​രു​വ​ന്ദ​ന​സം​ഗ​മ​ത്തെ​ക്കു​റി​ച്ചും ഗാ​ന്ധി​ഭ​വ​ന്‍ അ​വാ​ര്‍​ഡ് ന​ല്‍​കി​യ പ്ര​തി​ഭ​ക​ളെ കു​റി​ച്ചും പു​സ്ത​ക​ത്തി​ല്‍ പ്ര​തി​പാ​ദി​ച്ചി​ട്ടു​ണ്ട്. മു​ര​ളീ​യ ഫൗ​ണ്ടേ​ഷ​ന്‍ ചെ​യ​ര്‍​മാ​ന്‍ കെ ​മു​ര​ളീ​ധ​ര​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഹൈ​ക്കോ​ട​തി മു​ന്‍ ജ​ഡ്ജ് ജ​സ്റ്റി​സ് കെ​മാ​ല്‍ പാ​ഷ, ഫ്ളവേ​ഴ്‌​സ് ടി ​വി മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ര്‍ ആ​ര്‍ ശ്രീ​ക​ണ്ഠ​ന്‍ നാ​യ​ര്‍, ച​ല​ച്ചി​ത്ര സം​വി​ധാ​യ​ക​ന്‍ സോ​ഹ​ന്‍ റോ​യി, മു​ന്‍ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി ടി ​കെ എ ​നാ​യ​ര്‍, വ​നി​താ​ക​മ്മീ​ഷ​ന്‍ അം​ഗം ഡോ. ​ഷാ​ഹി​ദ ക​മാ​ല്‍, മ​ഹാ​ത്മാ​ഗാ​ന്ധി യൂ​ണി​വേ​ഴ്‌​സി​റ്റി ജേ​ര്‍​ണ​ലി​സം വി​ഭാ​ഗം മു​ന്‍ മേ​ധാ​വി മാ​ട​വ​ന ബാ​ല​കൃ​ഷ്ണ​പി​ള്ള, ഗാ​ന്ധി​ഭ​വ​ന്‍ സെ​ക്ര​ട്ട​റി പു​ന​ലൂ​ര്‍ സോ​മ​രാ​ജ​ന്‍ എ​ന്നി​വ​ര്‍ പ്രസംഗി​ച്ചു.