പ്ര​സാ​ദം ചി​കി​ത്സാ­ പ​ദ്ധ​തി​ക്ക് തു​ട​ക്കം
Tuesday, January 28, 2020 11:18 PM IST
അഞ്ചൽ: ഭാ​ര​തീ​യ ആ​രോ​ഗ്യ വ​കു​പ്പ് സം​സ്ഥാ​ന​ത്ത് സ​ര്‍​ക്കാ​ര്‍ സ്കൂ​ളു​ക​ളി​ല്‍ ന​ട​പ്പി​ലാ​ക്കു​ന്ന പ്ര​സാ​ദം ചി​കി​ത്സ പ​ദ്ധ​തി​ക്ക് ജി​ല്ല​യി​ല്‍ തു​ട​ക്ക​മാ​യി. പ​ദ്ധ​തി​യു​ടെ ജി​ല്ലാത​ല ഉ​ദ്ഘ​ടാ​നം ഏ​രൂ​ര്‍ സ​ര്‍​ക്കാ​ര്‍ ഹ​യ​ര്‍​ സെ​ക്ക​ന്‍​ഡ​റി സ്കൂ​ളി​ല്‍ ന​ട​ന്നു.

എ​ട്ടു​വ​ര്‍​ഷം മു​മ്പ് കേ​ര​ള​ത്തി​ലെ ചി​ല ജി​ല്ല​ക​ളി​ല്‍ മാ​ത്രം ആ​രം​ഭി​ച്ച പ​ദ്ധ​തി​യാ​ണ് ഇ​പ്പോ​ള്‍ സം​സ്ഥാ​ന​ത്തെ മു​ഴു​വ​ന്‍ ജി​ല്ല​ക​ളി​ലും ന​ട​പ്പി​ലാ​ക്കു​ന്ന​ത്. സ്കൂ​ളു​ക​ളി​ല്‍ മു​ഴു​വ​ന്‍ കു​ട്ടി​ക​ളെ​യും പ​രി​ശോ​ധി​ക്കു​ക​യും ഇ​വ​രി​ല്‍ രോ​ഗാ​വ​സ്ഥ ക​ണ്ടെ​ത്തു​ന്ന കു​ട്ടി​ക​ള്‍​ക്ക് ആ​യു​ര്‍​വേ​ദ ചി​കി​ത്സ ഉ​റ​പ്പ​ക്കു​ന്ന​തു​മാ​യ പ​ദ്ധ​തി​യാ​ണ് പ്ര​സാ​ദം.

വി​ദ്യാ​ര്‍​ഥി​ക​ളി​ല്‍ കൂ​ടു​ത​ലാ​യി കാ​ണു​ന്ന വി​ള​ർ​ച്ചാ രോ​ഗ​ത്തി​നാ​ണ് പ്ര​ധാ​ന​മാ​യും ചി​കി​ത്സ ന​ല്‍​കു​ന്ന​ത്. ആറുമു​ത​ൽ 15 വ​യ​സു​വ​രെ​യു​ള്ള കു​ട്ടി​ക​ൾ​ക്കാ​യാ​ണ് ചി​കി​ൽ​സാ​പ​ദ്ധ​തി. തിെര​ഞ്ഞെ​ടു​ക്കു​ന്ന സ​ർ​ക്കാ​ർ​ സ്കൂ​ളി​ലെ മു​ഴു​വ​ൻ കു​ട്ടി​ക​ളു​ടെ​യും ര​ക്ത​സാ​മ്പി​ൾ ശേ​ഖ​രി​ച്ച ശേ​ഷം ചി​കിത്സി​ക്കേ​ണ്ട കു​ട്ടി​ക​ളെ ക​ണ്ടെ​ത്തും.

അ​രി​ഷ്ടം, ഗു​ളി​ക​ക​ൾ, ലേ​ഹ്യ​ങ്ങ​ൾ എ​ന്നി​വ​യും കു​ട്ടി​ക​ൾ​ക്ക് ആ​സ്വാ​ദ്യ​ക​ര​മാ​യ രീ​തി​യി​ലു​ള്ള മ​രു​ന്നു​ക​ളും ന​ൽ​കി ഒ​രു മാ​സം നീ​ണ്ടു നി​ൽ​ക്കു​ന്ന​താ​ണ് ചി​കി​ത്സ. ഒ​പ്പം ആ​ഹാ​ര​ത്തി​നും ജീ​വി​ത രീ​തി​ക്കു​മു​ള്ള മാ​ർഗ നി​ർ​ദ്ദേ​ശ​ങ്ങ​ളും ന​ൽ​കും.

ജി​ല്ല​യി​ൽ ഏ​രൂ​ർ സ്കൂ​ളി​നെ കൂ​ടാ​തെ പു​ത്തൂ​ർ സ​ർ​ക്കാ​ർ ഹ​യ​ർ സെ​ക്ക​ൻഡ​റി സ്കൂ​ളി​ലും ഈ ​വ​ർ​ഷം പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്നു​ണ്ട്. ​ബോ​ധ​വ​ൽ​ക്ക​ര​ണ​ത്തി​നുശേ​ഷം കു​ട്ടി​ക​ളു​ടെ ര​ക്ഷി​താ​ക്ക​ളു​ടെ സ​മ്മ​ത​പ​ത്രം വാ​ങ്ങി​യ​തി​നുശേ​ഷ​മാ​ണ് ര​ക്ത പ​രി​ശോ​ധ​ന തു​ട​ങ്ങു​ന്ന​ത്.

ആ​യി​ര​ക്ക​ണ​ക്കി​ന് നി​ർ​ധ​ന കു​ടും​ബ​ങ്ങ​ളി​ലെ കു​ട്ടി​ക​ൾ​ക്ക് പ​ദ്ധ​തി​യി​ലൂ​ടെ പ്ര​യോ​ജ​നം ല​ഭി​ക്കു​മെ​ന്നാ​ണ് അ​ധി​കൃ​ത​രു​ടെ ക​ണ​ക്കു​കൂ​ട്ട​ല്‍. പ​ദ്ധ​തി​യു​ടെ ജി​ല്ല ത​ല ഉ​ദ്ഘാ​ട​നം ജി​ല്ല പ​ഞ്ചാ​യ​ത്ത് അം​ഗം ബി​നു കെ.​സി നി​ര്‍​വ​ഹി​ച്ചു.

ഏ​രൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സു​ഷ ഷി​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​യു​ർ​വേ​ദ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ മേ​രി സു​ഷ​മ, ഭാ​ര​തീ​യ ചി​കി​ത്സ വ​കു​പ്പ് കൊ​ല്ലം ജി​ല്ല മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ ​അ​സു​ന്ത​മേ​രി എ​ഫ്, പ​ഞ്ചാ​യ​ത്ത് വൈ​സ് ആ​ർ രാ​ജീ​വ്, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ അ​ലി​ൻ ലി​സ, പി ​അ​നി​ത, സ്കൂ​ള്‍ പ്രി​ൻ​സി​പ്പൽ ഗോ​പ​കു​മാ​ർ, പി​ടി​എ പ്ര​സി​ഡന്‍റ് ഏ​രൂ​ർ പ്ര​ദീ​പ് പി.​ജി എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.