വി​ഭ്രാ​ന്തി പ​ര​ത്തി​യ യു​വ​തി​യെ പോലീ​സ് ഗാ​ന്ധി​ഭ​വ​നി​ല്‍ എ​ത്തി​ച്ചു
Tuesday, January 28, 2020 11:33 PM IST
കൊ​ട്ടാ​ര​ക്ക​ര: കെഎ​സ്ആ​ര്‍ടിസി ബ​സ് സ്റ്റാ​ൻഡി​ല്‍ വി​ഭ്രാ​ന്തി സൃ​ഷ്ടി​ച്ച യാ​ത്ര​ക്കാ​ര്‍​ക്ക് ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കി​യ യു​വ​തി​യെ പ​ത്ത​നാ​പു​രം പോ​ലീ​സ് ഗാ​ന്ധി​ഭ​വ​നി​ല്‍ എ​ത്തി​ച്ചു. കൂ​ട​ല്‍ നെ​ല്ലി​മു​രു​പ്പേ​ല്‍ ആ​ശാ​ന്‍​വി​ള​യി​ല്‍ വീ​ട്ടി​ല്‍ സൂ​സ​മ്മ (38)യെ​യാ​ണ് പ​ത്ത​നാ​പു​രം എ​സ്ഐ സാ​ബു ലൂ​ക്കോ​സ്, വ​നി​ത എ​സ് സിപിഒ അം​ബി​ക കു​മാ​രി, സിപിഒ മ​നീ​ഷ് കു​മാ​ര്‍ എ​ന്നി​വ​ര്‍ ഗാ​ന്ധി​ഭ​വ​നി​ല്‍ എ​ത്തി​ച്ച​ത്. ഇ​വ​രെ തി​രു​വ​ന​ന്ത​പു​രം സ​ര്‍​ക്കാ​ര്‍ മാ​ന​സി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

ഭ​ക്ഷ്യോ​പ​ദേ​ശ​ക വി​ജി​ല​ന്‍​സ് സ​മി​തി യോ​ഗം

കൊല്ലം: ജി​ല്ല​യി​ലെ ഭ​ക്ഷ്യോ​പ​ദേ​ശ​ക വി​ജി​ല​ന്‍​സ് സ​മി​തി യോ​ഗം ഫെ​ബ്രു​വ​രി അ​ഞ്ചി​ന് ഉ​ച്ച​ക​ഴി​ഞ്ഞ് 3.30 ന് ​ജി​ല്ലാ ക​ല​ക്ട​റു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ക​ല​ക്‌​ട്രേ​റ്റ് കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ ചേ​രും.