മു​ള​വ​ന​യി​ൽ ജ​ല​വി​ത​ര​ണം അ​വ​താ​ള​ത്തി​ൽ; ഉ​ദ്യോ​ഗ​സ്ഥ​ർ ശ്ര​ദ്ധി​ക്കു​ന്നി​ല്ലെ​ന്ന് വ്യാ​പാ​രി​ക​ൾ
Sunday, February 16, 2020 11:21 PM IST
കു​ണ്ട​റ: മു​ള​വ​ന​യി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും ജ​ല​വി​ത​ര​ണം പാ​ടേ ത​ക​ർ​ന്നെ​ന്നും ഉ​ദ്യോ​ഗ​സ്ഥ​ർ ശ്ര​ദ്ധി​ക്കു​ന്നി​ല്ലെ​ന്നും കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി മു​ള​വ​ന യൂ​ണി​റ്റ് ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.
പേ​ര​യം, കി​ഴ​ക്കേ​ക​ല്ല​ട പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ആ​ക ആ​ശ്ര​യ​മാ​യ മു​ള​വ​ന ഇ​എ​സ്ഐ​യ്ക്ക് സ​മീ​പം സ്ഥാ​പി​ച്ചി​രി​ക്കു​ന്ന ജ​ല​സം​ഭ​ര​ണി​യി​ലേ​ക്ക് വെ​ള്ളം വ​രു​ന്ന​ത് മാ​സ​ത്തി​ൽ ഒ​ന്നോ ര​ണ്ടോ ത​വ​ണ മാ​ത്ര​മാ​ണ്. പൈ​പ്പു​ക​ൾ സ്ഥി​ര​മാ​യി പൊ​ട്ടി​ക്കൊ​ണ്ടി​രി​ക്കു​ന്ന​തി​നാ​ൽ വെ​ള്ളം ജ​ന​ങ്ങ​ൾ​ക്ക് പ്ര​യോ​ജ​ന​പ്പെ​ടാ​തെ ഒ​ഴു​കി ന​ശി​ക്കു​ന്നു. മു​ള​വ​ന, പേ​ര​യം, ക​ട്ട​ക​ശേ​രി ജം​ഗ്ഷ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ൽ ഇ​ത് നി​ത്യ​സം​ഭ​വ​മാ​ണ്. ദി​വ​സ​ങ്ങ​ളോ​ളം ജ​ലം ഒ​ഴു​കി ന​ശി​ച്ചാ​ലും ജ​ല അ​തോ​റി​റ്റി ഉ​ദ്യോ​ഗ​സ്ഥ​ർ അ​റ്റ​കു​റ്റ​പ​ണി ചെ​യ്യാ​റി​ല്ലെ​ന്ന​തും പ​രാ​തി​പ്പ​ട്ടി​ക​യി​ലു​ണ്ട്.
ജ​ല​സം​ഭ​ര​ണി​യു​ടെ അ​വ​സ്ഥ ഏ​റെ അ​പ​ക‌​ട​ക​ര​മാ​ണ്, ടാ​ങ്ക് ചോ​ർ​ന്നൊ​ലി​ക്കു​ന്നു​ണ്ട്. തൂ​ണു​ക​ൾ വി​ണ്ടു​കീ​റി ഏ​ത് നി​മി​ഷ​വും നി​ലം പൊ​ത്താ​വു​ന്ന അ​വ​സ്ഥ​യി​ലാ​ണ്.
കൊ​ല്ലം-​ഞാ​ങ്ക​ട​വ് ശു​ദ്ധ​ജ​ല പ​ദ്ധ​തി​ക്കാ​യി പൊ​ട്ടി​മു​ക്ക് മു​ത​ൽ മു​ള​വ​ന പ​ള്ളി​മു​ക്ക് വ​രെ പൈ​പ്പു​ക​ൾ സ്ഥാ​പി​ച്ച് റോ​ഡി​ന്‍റെ അ​റ്റ​കു​റ്റ​പ​ണി ന​ട​ക്കു​ക​യാ​ണ്. പ​ഴ​യ പൈ​പ്പു​ക​ൾ മാ​റ്റാ​തെ റോ​ഡു​പ​ണി തു​ട​ങ്ങി​യ​തി​നാ​ൽ പു​തി​യ റോ​ഡും പൈ​പ്പ് പൊ​ട്ടി ഒ​ഴു​കി ത​ക​രു​മെ​ന്ന സ്ഥി​തി​യി​ലാ​ണ്. ദ​ശാ​ബ്ദ​ങ്ങ​ൾ​ക്ക് മു​ന്പ് സ്ഥാ​പി​ച്ച് പൈ​പ്പു​ക​ൾ​ക്ക് പ​ക​രം ഇ​രു​ന്പ് പൈ​പ്പു​ക​ളി​ട്ടും ജ​ല​സം​ഭ​ര​ണി പു​തി​യ​താ​യി നി​ർ​മി​ച്ചും കു​ടി​വെ​ള്ള സു​ര​ക്ഷ ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന് കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി (ഹ​സ​ൻ​കോ​യ വി​ഭാ​ഗം) മു​ള​വ​ന യൂ​ണി​റ്റ് ആ​വ​ശ്യ​പ്പെ​ട്ടു.
പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ യൂ​ണി​റ്റ് വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് തോ​മ​സ്, പ്ര​സി​ഡ​ന്‍റ് എം. ​ജോ​ർ​ജ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി റ്റി. ​ശി​വ​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ സി​ലി​യോ പോ​ൾ​സ് ഏ​ബ്ര​ഹാം തോ​മ​സ്, എ​ൽ. തോ​മ​സ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.