സ്ഥി​രം കു​റ്റ​വാ​ളി​യെ ഗു​ണ്ടാ ആ​ക്ട് പ്ര​കാ​രം നാ​ടു ക​ട​ത്തി
Sunday, February 16, 2020 11:21 PM IST
കൊ​ല്ലം: സ്ഥി​രം കു​റ്റ​വാ​ളി​യെ ഗു​ണ്ടാ ആ​ക്ട് പ്ര​കാ​രം നാ​ടു ക​ട​ത്തി. ശ​ക്തി​കു​ള​ങ്ങ​ര പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ നി​ര​വ​ധി അ​ക്ര​മ കേ​സു​ക​ളി​ൽ പ്ര​തി​യാ​യ ശ​ക്തി​കു​ള​ങ്ങ​ര ക​ന്നി​മേ​ൽ​ചേ​രി​യി​ൽ ഇ​ട​പ്പാ​ടം വ​യ​ൽ തു​ണ്ട ു പ​റ​ന്പി​ൽ വീ​ട്ടി​ൽ ഷാ​ൻ എ​ന്നു വി​ളി​ക്കു​ന്ന മു​ഹ​മ്മ​ദ് അ​സ്ല​മി​നെ(23)​യാ​ണ് 2017 ലെ ​കേ​ര​ളാ സ​മൂ​ഹ്യ​വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ത​ട​യ​ൽ നി​യ​മം (ഗു​ണ്ട ാ ആ​ക്ട്) ആ​റു മാ​സ​ക്കാ​ല​ത്തേ​ക്കു കൊ​ല്ലം ജി​ല്ല​യി​ൽ പ്ര​വേ​ശി​ക്കു​ന്ന​ത് ത​ട​ഞ്ഞു​കൊ​ണ്ട ് തി​രു​വ​ന​ന്ത​പു​രം റേ​ഞ്ച് ഡെ​പ്യൂ​ട്ടി ഇ​ൻ​സ്പെ​ക്ട​ർ ജ​ന​റ​ൽ ഓ​ഫ് പോ​ലീ​സ് കെ ​സ​ഞ്ച​യ​കു​മാ​ർ ഗു​രു​ഡി​ൻ ഉ​ത്ത​ര​വാ​യ​ത്.
കൊ​ല്ലം സി​റ്റി കാ​പ്പാ സെ​ൽ ന​ൽ​കി​യ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് മു​ഹ​മ്മ​ദ് അ​സ്ല​മി​നെ നാ​ടു​ക​ട​ത്തി​ക്കൊ​ണ്ട ുള്ള ​ഉ​ത്ത​ര​വു​ണ്ടാ​യ​ത്.