പ​ഴ​യേ​രൂ​ര്‍ ക​ത്തോ​ലി​ക്കാ പ​ള്ളി​യു​ടെ കു​രി​ശ​ടി​യും നേ​ര്‍​ച്ച വ​ഞ്ചി​യും ത​ക​ര്‍​ത്ത് പൊ​തു​മ​രാ​മ​ത്ത്
Monday, February 17, 2020 11:20 PM IST
അ​ഞ്ച​ല്‍: അ​ഞ്ച​ല്‍ കു​ള​ത്തു​പ്പു​ഴ പാ​ത​യി​ല്‍ പ​ഴ​യേ​രൂ​ര്‍ സെ​ന്‍റ് ജോ​ര്‍​ജ് മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ പ​ള്ളി​യു​ടെ കു​രി​ശ​ടി​യും നേ​ര്‍​ച്ച വ​ഞ്ചി​യും ത​ക​ര്‍​ത്ത​താ​യി പ​രാ​തി.
മ​ല​യോ​ര ഹൈ​വേ​യു​ടെ നി​ര്‍​മ്മാ​ണ​ത്തോ​ട് അ​നു​ബ​ന്ധി​ച്ചു​ള്ള വീ​തി കൂ​ട്ട​ലി​ന്‍റെ ഭാ​ഗ​മാ​യി​ട്ടാ​ണ് പ​ള്ളി വ​ക ഭൂ​മി കൈ​യേ​റി ഇ​ടി​യ്ക്കു​ക​യും നേ​ര്‍​ച്ച വ​ഞ്ചി പൊ​ളി​ച്ച് മ​ണ്ണി​ന​ടി​യി​ലാ​ക്കു​ക​യും ചെ​യ്തി​രി​ക്കു​ന്ന​ത്. വീ​തി കൂ​ട്ട​ലി​ന്‍റെ ഭാ​ഗ​മാ​യി പ്ര​ധാ​ന പ​ടി​യി​ല്‍ നി​ന്നും പ​ള്ളി​യി​ലേ​ക്ക് ക​യ​റു​ന്ന ര​ണ്ട് പ​ടി​ക​ള്‍ അ​ട​ക്കം പൊ​ളി​ച്ചു നീ​ക്കും എ​ന്ന്‍ ക​രാ​റു​കാ​രും പ​ള്ളി ഭാ​ര​വാ​ഹി​ക​ളും ത​മ്മി​ല്‍ മു​മ്പ് പ​റ​ഞ്ഞു സ​മ്മ​തി​ച്ചി​രു​ന്നു.
എ​ന്നാ​ല്‍ തി​ങ്ക​ളാ​ഴ്ച രാ​ത്രി​യോ​ടെ യാ​തൊ​രു​വി​ധ മു​ന്ന​റി​യി​പ്പു​മി​ല്ലാ​തെ എ​ത്തി​യ ക​രാ​റു​കാ​ര്‍ പ​ള്ളി​യു​ടെ കു​രി​ശ​ടി​യു​ടെ ഒ​രു വ​ശ​വും ഇ​തി​നോ​ട് ചേ​ര്‍​ന്നു​ള്ള നേ​ർ​ച്ച വ​ഞ്ചി​യും മ​ണ്ണ്മാ​ന്തി യ​ന്ത്രം ഉ​പ​യോ​ഗി​ച്ച് പൊ​ളി​ച്ച് നീ​ക്കു​ക​യാ​യി​രു​ന്നു.
വി​വ​ര​മ​റി​ഞ്ഞ് എ​ത്തി​യ ഇ​ട​വ​ക വി​കാ​രി​യേ​യും പ​ള്ളി അ​ധി​കാ​രി​ക​ളെ​യും ജാ​മ്യ​മി​ല്ലാ വ​കു​പ്പി​ന് കേ​സെ​ടു​ക്കു​മെ​ന്നും ഇ​നി​യും ത​ര്‍​ക്കം ഉ​ന്ന​യി​ച്ചാ​ല്‍ കു​രി​ശ​ടി​യ​ട​ക്കം പൂ​ര്‍​ണ​മാ​യും പോ​ളി​ച്ചു​നീ​ക്കു​മെ​ന്നും ക​രാ​റു​കാ​രും മ​രാ​മ​ത്ത് അ​ധി​കൃ​ത​രും ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​താ​യി ആ​രോ​പ​ണം ഉ​യ​ര്‍​ന്നി​ട്ടു​ണ്ട്.
കു​ള​ത്തു​പ്പു​ഴ അ​ഞ്ച​ല്‍ പാ​ത​യി​ല്‍ ഏ​രൂ​ര്‍, കു​ള​ത്തു​പ്പു​ഴ​യ​ട​ക്കം പ്ര​ദേ​ശ​ങ്ങ​ളി​ല്‍ പാ​ത​യു​ടെ വീ​തി​കൂ​ട്ടു​ന്ന​തി​ല്‍ ത​ന്നി​ഷ്ട പ്ര​കാ​രം പ്ര​വ​ര്‍​ത്തി​ക്കു​ന്ന ക​രാ​റു​കാ​ര്‍ പ​ട്ട​യ​ഭൂ​മി പോ​ലും കൈ​യേ​റി ഇ​ടി​ച്ച് നി​ര​ത്തു​ക​യാ​ണ്. പ​ല സ്ഥ​ല​ങ്ങ​ളി​ല്‍ ചി​ല ആ​രാ​ധ​നാ​ല​യ​ങ്ങ​ള്‍​ക്കും സ്വ​കാ​ര്യ വ്യ​ക്തി​ക​ള്‍​ക്കും വ​ഴി​വി​ട്ട സ​ഹാ​യം ചെ​യ്യു​മ്പോ​ഴാ​ണ് കൈ​വ​ശ ഭൂ​മി​ക​ളി​ല്‍ ക​യ​റി മ​രാ​മ​ത്ത് അ​ധി​കൃ​ത​രും, മ​ല​യോ​ര ഹൈ​വേ ക​രാ​റു​കാ​രു​ടെ ജീ​വ​ന​ക്കാ​രും ഈ ​അ​തി​ക്ര​മം കാ​ണി​ക്കു​ന്ന​ത്.