തോ​ട്ടം തൊ​ഴി​ലാ​ളി​ക​ൾ​ക്ക് വീ​ട് നി​ർ​മി​ച്ച് ന​ൽ​കു​ന്നു
Monday, February 17, 2020 11:20 PM IST
പു​ന​ലൂ​ർ: റീ​ഹാ​ബി​ലി​റ്റേ​ഷ​ൻ പ്ലാ​ന്‍റേ​ഷ​ൻ​സ് ലി​മി​റ്റ​ഡി​ലെ വി​ര​മി​ച്ച തോ​ട്ടം തൊ​ഴി​ലാ​ളി​ക​ളു​ടെ കു​ടും​ബ​ത്തി​ന് സ്വ​ന്ത​മാ​യി വീ​ട് നി​ർ​മി​ച്ച് ന​ൽ​കു​ന്നു.
1964ലെ ​സി​രി​മാ​വോ - ശാ​സ്ത്രി ഉ​ട​മ്പ​ടി പ്ര​കാ​രം ശ്രീ​ല​ങ്ക​യി​ൽ നി​ന്നും ഇ​ന്ത്യ​യി​ലേ​ക്ക് തി​രി​ച്ച​യ​ക്ക​പ്പെ​ട്ട ഇ​ന്ത്യ​ൻ വം​ശ​ജ​രു​ടെ പു​ന​ര​ധി​വാ​സ​ത്തി​നാ​യി കേ​ന്ദ്ര -സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ സം​യു​ക്ത സം​രം​ഭ​മാ​യി ആ​രം​ഭി​ച്ച പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​മാ​ണ് പു​ന​ലൂ​ർ ആ​ർ പി ​എ​ൽ.
ക​മ്പ​നി​യു​ടെ കു​ള​ത്തൂ​പ്പു​ഴ ആ​യി​ര​നെ​ല്ലൂ​ർ എ​സ്റ്റേ​റ്റു​ക​ളി​ൽ പു​ന​ര​ധി​വ​സി​പ്പി​ക്ക​പ്പെ​ട്ട ശ്രീ​ല​ങ്ക​ൻ റി​പ്പാ​ട്രി​യേ​റ്റ് കു​ടും​ബ​ങ്ങ​ളി​ലെ ജോ​ലി​യി​ൽ നി​ന്നും വി​ര​മി​ച്ച​ഭൂ​ര​ഹി​ത ഭ​വ​ന ര​ഹി​ത​രാ​യ​വ​ർ​ക്ക് പാ​ർ​പ്പി​ടം ല​ഭ്യ​മാ​ക്കാ​ൻ ക​മ്പ​നി​യും ഭ​വ​നം ഫൗ​ണ്ടേ​ഷ​ൻ കേ​ര​ള​യും ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഇ​ൻ നോ​ർ​ത്ത് അ​മേ​രി​ക്ക (ഫൊ​ക്കാ​ന) സം​യു​ക്ത​മാ​യി സ​ർ​ക്കാ​രി​ന്‍റെ പി​ന്തു​ണ​യോ​ടെ​യാ​ണ് മാ​തൃ​കാ​പ​ദ്ധ​തി യാ​ഥാ​ർ​ഥ്യ​മാ​ക്കു​ന്ന​ത്.
കു​ള​ത്തൂ​പ്പു​ഴ തി​ങ്ക​ൾ​ക​രി​ക്കം വി​ല്ലേ​ജി​ലെ ആ​ലും​പൊ​യ്ക​യി​ലാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ൽ 40 വീ​ടു​ക​ൾ നി​ർ​മി​ക്കു​ന്ന​ത്. ആ​ർ പി​എ​ല്ലി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ൽ ഉ​ള്ള അ​ഞ്ച് ഏ​ക്ക​ർ സ്ഥ​ല​മാ​ണ് ഭ​വ​ന​പ​ദ്ധ​തി​ക്ക് ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ഘ​ട്ടം ഘ​ട്ട​മാ​യി കൂ​ടു​ത​ൽ പേ​ർ​ക്ക് വീ​ട് നി​ർ​മി​ച്ച് ന​ൽ​കും.​ആ​ദ്യ​ഘ​ട്ട വീ​ടു​ക​ളു​ടെ നി​ർ​മാ​ണോ​ദ്ഘാ​ട​നം നാ​ളെ വൈ​കു​ന്നേ​രം നാ​ലി​ന് കു​ള​ത്തൂ​പ്പു​ഴ കൂ​വ​ക്കാ​ട് എ​സ്റ്റേ​റ്റ് മൈ​താ​ന​ത്ത് ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ മ​ന്ത്രി ടി ​പി രാ​മ​കൃ​ഷ്ണ​ൻ നി​ർ​വ​ഹി​ക്കും.
മ​ന്ത്രി കെ ​രാ​ജു അ​ധ്യ​ക്ഷ​നാ​കും. എ​ൻ കെ ​പ്രേ​മ​ച​ന്ദ്ര​ൻ എം ​പി മു​ഖ്യാ​തി​ഥി​യാ​കും. ആ​ർ പി ​എ​ൽ ചെ​യ​ർ​മാ​ൻ സ​ത്യ​ജി​ത് രാ​ജ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തു​മെ​ന്ന് ആ​ർ പി ​എ​ൽ മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ർ സു​നി​ൽ പ​മി​ഡി പു​ന​ലൂ​രി​ൽ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.