ആ​ശാ​വ​ർ​ക്ക​ർ​മാ​രെ ക്ലാ​സ് ഫോ​ർ ജീ​വ​ന​ക്കാ​രാ​യി മാ​റ്റ​ണം
Monday, February 17, 2020 11:43 PM IST
കൊ​ല്ലം: ആ​ശാ​വ​ർ​ക്ക​ർ​മാ​രെ ക്ലാ​സ് ഫോ​ർ ജീ​വ​ന​ക്കാ​രാ​യി മാ​റ്റ​ണ​മെ​ന്ന് ആ​ശാ​വ​ർ​ക്കേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന​സ​മ്മേ​ള​നം സ​ർ​ക്കാ​രി​നോ​ടാ​വ​ശ്യ​പ്പെ​ട്ടു. പ്ര​തി​മാ​സ അ​ല​വ​ൻ​സ് പ​തി​നെ​ണ്ണാ​യി​രം രൂ​പ​യാ​ക്കു​ക, ആ​ശാ​വ​ർ​ക്ക​ർ​മാ​ർ​ക്ക് യൂ​ണി​ഫോം അ​നു​വ​ദി​ക്കു​ക തു​ട​ങ്ങി​യ പ്ര​മേ​യ​ങ്ങ​ളും സ​മ്മേ​ള​നം അം​ഗീ​ക​രി​ച്ചു.
ക​ട​പ്പാ​ക്ക​ട സ്പോ​ർ​ട്സ് ക്ല​ബി​ൽ ന​ട​ന്ന സം​സ്ഥാ​ന​സ​മ്മേ​ള​നം എ​ഐ​ടി​യു​സി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ജെ ​ഉ​ദ​യ​ഭാ​നു ഉ​ദ്ഘാ​ട​നം ചെ​യ്തു. സം​സ്ഥാ​ന​പ്ര​സി​ഡ​ന്‍റ് ചി​റ്റ​യം ഗോ​പ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന​ത്തെ മൂ​വാ​യി​ര​ത്തോ​ളം ആ​ശ​മാ​രാ​യ ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ അ​നു​ഭ​വി​ക്കു​ന്ന വി​വി​ധ പ്ര​ശ്ന​ങ്ങ​ൾ സ​മ്മേ​ള​നം ച​ർ​ച്ച ചെ​യ്തു.
മാ​ർ​ച്ച് 12ന് ​സെ​ക്ര​ട്ടേ​റി​യ​റ്റി​ന് മു​ന്നി​ൽ പ്ര​ക​ട​ന​വും ധ​ർ​ണ​യും ന​ട​ത്താ​നും തീ​രു​മാ​നി​ച്ചു. സ​മ്മേ​ള​ന​ത്തി​ൽ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ജെ ​ചി​ഞ്ചു​റാ​ണി റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു.
സി​പി​ഐ ജി​ല്ലാ​സെ​ക്ര​ട്ട​റി മു​ല്ല​ക്ക​ര ര​ത്നാ​ക​ര​ൻ എം​എ​ൽ​എ, കെ ​മ​ല്ലി​ക, കെ ​എ​സ് ഇ​ന്ദു​ശേ​ഖ​ര​ൻ​നാ​യ​ർ, ജി ​ബാ​ബു, മേ​യ​ർ ഹ​ണി ബെ​ഞ്ച​മി​ൻ, ക​വി​ത സ​ന്തോ​ഷ്, ആ​ർ വി​ജ​യ​കു​മാ​ർ, എ ​രാ​ജീ​വ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ഭാ​ര​വാ​ഹി​ക​ളാ​യി ചി​റ്റ​യം ഗോ​പ​കു​മാ​ർ (പ്ര​സി​ഡ​ന്‍റ്), ജ​യ രാ​ജേ​ന്ദ്ര​ൻ (ആ​ക്ടിം​ഗ് പ്ര​സി​ഡ​ന്‍റ്), സ​തി പ​മ്പാ​വാ​സ​ൻ, ശ്രീ​ലേ​ഖ (വൈ​സ്‌​പ്ര​സി​ഡ​ന്‍റു​മാ​ർ), എ​സ് ഗി​രി​ജ, രാ​ജീ​വ​ൻ (ജോ.​സെ​ക്ര​ട്ട​റി​മാ​ർ) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.