പ്ര​സി​ഡ​ന്‍റി​നെ പു​റ​ത്താ​ക്കാ​ൻ അ​വ​കാ​ശ​മി​ല്ലെ​ന്ന്
Wednesday, February 19, 2020 11:33 PM IST
കൊ​ല്ലം: കേ​ര​ളാ കോ​ണ്‍​ഗ്ര​സ്‌​സ് (ജേ​ക്ക​ബ്) പാ​ർ​ട്ടി​യി​ലെ മെ​ന്പ​ർ​ഷി​പ്പി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ജോ​സ​ഫ് ഗ്രൂ​പ്പി​ൽ ല​യി​ക്കാ​ൻ പു​റ​പ്പെ​ട്ട​വ​ർ​ക്ക് പു​റ​ത്താ​ക്കാ​ൻ എ​ന്ത​വ​കാ​ശ​മെ​ന്ന് കേ​ര​ള കോ​ണ്‍​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ക​ല്ല​ട ഫ്രാ​ൻ​സീ​സ് പ്ര​സ്താ​വ​ന​യി​ൽ ആ​രോ​പി​ച്ചു.
ഈ ​ന​ട​പ​ടി​യെ ജ​നം അ​പ​ഹാ​സ്യ​ത്തോ​ടെ മാ​ത്ര​മെ കാ​ണു​ക​യു​ള്ളു. പാ​ർ​ട്ടി ഭ​ര​ണ​ത്തി​ലി​രു​ന്ന​പ്പോ​ൾ നേ​ടാ​വു​ന്ന​തു മു​ഴു​വ​ൻ നേ​ടു​ക​യും പ്ര​തി​പ​ക്ഷ​ത്താ​യി​രു​ന്ന​പ്പോ​ൾ പാ​ർ​ട്ടി​യെ നി​ർ​ജീ​വ​മാ​ക്കാ​ൻ ശ്ര​മി​ക്കു​ക​യും ചെ​യ്ത സി.​മോ​ഹ​ന​ൻ​പി​ള്ള​യ്ക്കും കൂ​ട്ട​ർ​ക്കും കാ​ലം മാ​പ്പ് കൊ​ടു​ക്കി​ല്ലെ​ന്നും, ഇ​രി​ക്കു​ന്ന മ​ര​ത്തി​ന്‍റെ കൊ​ന്പ് മു​റി​ക്കാ​നു​ള്ള ശ്ര​മം ദ​യ​നീ​യ​മാ​യി പ​രാ​ജ​യ​പ്പെ​ടു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

മോ​ഷ​ണം: അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി

കു​ണ്ട​റ: അ​ർ​ധ​രാ​ത്രി വീ​ടി​ന്‍റെ ഓ​ടി​ള​ക്കി മോ​ഷ​ണം ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ കു​ണ്ട​റ പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി. മാ​മൂ​ട് ചു​ഴു​വ​ൻ​ചി​റ വ​യ​ലി​ൽ ചാ​രു​വി​ള വീ​ട്ടി​ൽ അ​ബ്ദു​ൽ​ഷാ​യു​ടെ വീ​ട്ടി​ലാ​ണ് ക​ഴി​ഞ്ഞ​ദി​വ​സം മോ​ഷ​ണം ന​ട​ന്ന​ത്.
ഒ​രു പ​വ​ന്‍റെ മാ​ല​യും 8500 രൂ​പ​യു​മാ​ണ് അ​പ​ഹ​രി​ച്ച​ത്. ഷാ​ഡോ പോ​ലീ​സും കേ​സ് അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്. സൈ​ബ​ർ സെ​ല്ലി​ന്‍റെ സ​ഹാ​യ​വും തേ​ടി​യി​ട്ടു​ണ്ട്.