കാ​ട്ടു​പ​ന്നി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ വ​യോ​ധി​ക​ന് പ​രി​ക്ക്
Thursday, February 20, 2020 11:38 PM IST
പ​ത്ത​നാ​പു​രം:​വീ​ട്ടുമു​റ്റ​ത്ത് നി​ന്ന വ​യോ​ധി​ക​നെ പ​ന്നി കു​ത്തി പ​രി​ക്കേ​ൽ​പ്പി​ച്ചു. പ​ത്ത​നാ​പു​രം നെ​ടു​മ്പ​റ​മ്പ് സെ​ന്‍റ് മേ​രീ​സ് ന​ഗ​റി​ൽ പ​ഴ​യി​ട​ത്ത് ന്യൂവി​ല്ല​യി​ൽ പി.​റ്റി തോ​മ​സി(75)​നാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​ന്ന​ലെ രാ​വി​ലെ ഒ​ന്പതോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. പാ​ഞ്ഞ​ടു​ത്ത ഒ​റ്റ​യാ​ൻ തോ​മ​സി​നെ കു​ത്തി​വീ​ഴ്ത്തു​ക​യാ​യി​രു​ന്നു.

നി​ല​വി​ളി​കേ​ട്ട് ഓ​ടി​യെ​ത്തി​യ അ​യ​ൽ​വാ​സി​ക​ളാ​ണ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​ത്. കാ​ട്ടു​പ​ന്നി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ഇ​ട​തു​കാ​ലി​ന്‍റെ തു​ടഭാ​ഗ​ത്ത് ആ​റ് തു​ന്ന​ലു​ണ്ട്. കൂ​ടാ​തെ ഇ​ട​തുകൈ​യ്ക്കും പ​രി​ക്കേ​റ്റു. അ​പ്ര​തീ​ക്ഷി​ത ആ​ക്ര​മ​ണ​ത്തി​ന്‍റെ ഞെ​ട്ട​ലി​ലാ​ണ് വ​യോ​ധി​ക​ൻ. വേ​ന​ൽ ക​ടു​ത്ത​തോ​ടെ പ​ന്നി​യ​ട​ക്ക​മു​ള​ള വ​ന്യ​മൃ​ഗ​ങ്ങ​ൾ ജ​ന​വാ​സ മേ​ഖ​ല​യി​ൽ വി​ര​ഹി​ക്കു​ന്ന​ത് പ​തി​വാ​ണ്. കൂ​ടാ​തെ കാ​ർ​ഷി​ക വി​ള​ക​ൾ ന​ശി​പ്പി​ക്കു​ന്ന​തി​നാ​ൽ ക​ർ​ഷ​ക​രും ദു​രി​ത​ത്തി​ലാ​ണ്.