എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​റെ ഉ​പ​രോ​ധി​ച്ചു
Thursday, February 20, 2020 11:41 PM IST
ശാ​സ്താം​കോ​ട്ട : കേ​ര​ളാ​കോ​ൺ​ഗ്ര​സ് (എം)​കു​ന്ന​ത്തൂ​ർ നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ ശാ​സ്താം​കോ​ട്ട വാ​ട്ട​ർ അ​തോ​റി​ട്ടി അ​സി​സ്റ്റ​ന്‍റ് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​റെ ഉ​പ​രോ​ധി​ച്ചു.
കേ​ര​ള​വാ​ട്ട​ർ അ​തോ​റി​റ്റി കു​ടി​ശ്ശി​ക നി​വാ​ര​ണ​ത്തി​നാ​യി അ​ദാ​ല​ത്ത് മാ​ർ​ച്ച് ഏഴിന് ​തീ​രു​മാ​നി​ക്കു​ക​യും അ​പേ​ക്ഷ 25വ​രെ​യും സ്വീ​ക​രി​ക്കു​ക​യും ചെ​യ്യു​വാ​ൻ തീ​രു​മാ​നി​ച്ച ശേ​ഷം കു​ടി​ശി​ക​യാ​യ ഗു​ണ​ഭോ​ക്താ​ക്ക​ളു​ടെ ക​ണ​ക്ഷ​ൻ ക​ട്ട് ചെ​യ്യു​ന്ന ന​ട​പ​ടി​ക്കെ​തി​രെ​യും, ബിപിഎൽ കാ​ർ​ഡു​ള്ള​വ​ർ​ക്കു​ള്ള നി​ർ​ത്ത​ലാ​ക്കി​യ ആ​നു​കൂ​ല്യം പു​ന:​സ്ഥാ​പി​ക്ക​ണ​മെ​ന്നും വേ​ന​ൽ​കാ​ല​ത്തു കു​ടി​വെ​ള്ള​ക്ഷാ​മം പ​രി​ഹ​രി​ക്കു​ന്ന​തി​ന് മു​ൻ​ക​രു​ത​ൽ​ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടാ​യി​രു​ന്നു ഉ​പ​രോ​ധം.

അ​സി​സ്റ്റ​ന്‍റ് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​റും നേ​താ​ക്ക​ളു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​യി​ൽ അ​ദാ​ല​ത്ത് തീ​രു​മാ​നം വ​രെ​ ക​ണ​ക്ഷ​ൻ വി​ച്ഛേ​ദി​ക്കു​ന്ന​തു നി​ർ​ത്തി​വ​യ്ക്കാ​നും ക​ണ​ക്ഷ​ൻ വി​ച്ഛേ​ദി​ക്കു​ന്ന​തി​ന് മു​മ്പ് നോ​ട്ടീ​സ് ന​ൽ​കാ​നും തീ​രു​മാ​ന​മാ​യി. ബി​പി​എ​ൽ ആ​നു​കൂ​ല്യം പു​നഃ​സ്ഥാ​പി​ക്കു​മെ​ന്നും, കു​ടി​വെ​ള്ള​ക്ഷാ​മ​ത്തി​ന് മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്ന് ഉ​റ​പ്പ് ല​ഭി​ച്ച​തോ​ടെ​യാ​ണ് സ​മ​രം അ​വ​സാ​നി​ച്ച​ത് .

ഉ​ഷാ​ല​യം​ ശി​വ​രാ​ജ​ൻ, കോ​ട്ടൂ​ർ​നൗ​ഷാ​ദ്. സി. ​ഉ​ഷ. ,ഷാ​ജി​സാം പാ​ല​ത്ത​ടം, തോ​പ്പി​ൽ​ നി​സാ​ർ, ടി ​കെ. ബാ​ബു. വെ​ളി​യ​ത്ത്ബാ​ഹു​ലേ​യ​ൻ, രാ​ധാ​കൃ​ഷ്ണ​കു​റു​പ്പ്, രാ​മ​കൃ​ഷ്ണ​പി​ള്ള​മാ​ണി​ക്ക​ൽ, സി ​ജി ബേ​ബി. വി​ജ​യ​മോ​ഹ​ന​ൻ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.