രാ​ജീ​വ് ഗാന്ധി സ്റ്റാ​ച്യു ഫൗ​ണ്ടേ​ഷ​ൻ പു​ര​സ്കാ​രം ബി​ന്ദു​കൃ​ഷ്ണ​യ്ക്ക്
Friday, February 21, 2020 11:24 PM IST
കൊ​ല്ലം:രാ​ജീ​വ് ഗാന്ധി സ്റ്റാ​ച്യു ഫൗ​ണ്ടേ​ഷ​ൻ പു​ര​സ്കാ​രം ഡി​സി​സി പ്ര​സി​ഡ​ന്‍റ് ബി​ന്ദു​കൃ​ഷ്ണ​യ്ക്ക് ന​ൽ​കി. ബി​ന്ദു​കൃ​ഷ്ണ ന​യി​ക്കു​ന്ന ജ​ന​കീ​യ പ്ര​ക്ഷോ​ഭ​ജ്വാ​ല​യു​ടെ അ​ഞ്ചാ​ലും​മൂ​ട് ബ്ലോ​ക്കി​ലെ സ​മാ​പ​ന​യോ​ഗ​ത്തി​ൽ മു​ൻ​എം​എ​ൽ​എ ഡോ.​പ്ര​താ​പ​വ​ർ​മ​ത​ന്പാ​ൻ പു​ര​സ്കാ​രം സ​മ്മാ​നി​ച്ചു. ഫൗ​ണ്ടേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ജ​സ്റ്റി​ൻ ക​ണ്ട​ച്ചി​റ, കു​ഴി​യം ശ്രീ​കു​മാ​ർ, പെ​രി​നാ​ട് തു​ള​സി, ആ​ദി​ക്കാ​ട്ട് മ​ധു, കോ​യി​വി​ള രാ​മ​ച​ന്ദ്ര​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു,

ഒ​റ്റ​ത​വ​ണ തീ​ർ​പ്പാ​ക്ക​ൽ

കൊ​ല്ലം: കോ​ർ​പ്പ​റേ​ഷ​ൻ പ​രി​ധി​യി​ലു​ള​ള കെ​ട്ടി​ട​ങ്ങ​ളു​ടെ വ​സ്തു നി​കു​തി-​കെ​ട്ടി​ട നി​കു​തി കു​ടി​ശി​ക സ​ഹി​തം ഒ​റ്റ​ത്ത​വ​ണ​യാ​യി അ​ട​യ്ക്കു​ന്ന​വ​ർ​ക്ക് പി​ഴ​പ​ലി​ശ ഒ​ഴി​വാ​ക്കി സ​ർ​ക്കാ​ർ ഉ​ത്ത​ര​വാ​യ​തി​നാ​ൽ വ​സ്തു​നി​കു​തി -കെ​ട്ടി​ട നി​കു​തി കു​ടി​ശി​ക ഉ​ള​ള​വ​ർ ജ​പ്തി, പ്രോ​സി​ക്യു​ഷ​ൻ എ​ന്നി​വ​യി​ൽ നി​ന്നും ഒ​ഴി​വാ​ക്കു​ന്ന​തി​നാ​യി ഈ ​സൗ​ക​ര്യം പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണ​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ആ​നു​കു​ല്യം മാ​ർ​ച്ച് 31 വ​രെ മാ​ത്ര​മാ​യി​രി​ക്കും.