പാ​രി​പ്പ​ള്ളി ച​ല​ച്ചി​ത്രോ​ത്സ​വം: ബി​ജു നെ​ട്ട​റ മി​ക​ച്ച ന​ട​ൻ
Sunday, February 23, 2020 11:06 PM IST
കൊ​ല്ലം: പാ​രി​പ്പ​ള്ളി ഗ​ണേ​ഷ് മെ​മ്മോ​റി​യ​ൽ ലൈ​ബ്ര​റി​യും ഫി​ലിം സൊ​സൈ​റ്റി​യും സം​ഘ​ടി​പ്പി​ച്ച് വ​രു​ന്ന രാ​ജ്യാ​ന്ത​ര ച​ല​ച്ചി​ത്രോ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തി​യ ഹ്ര​സ്വ ച​ല​ച്ചി​ത്ര മ​ത്സ​ര​ത്തി​ൽ മി​ക​ച്ച ഹ്ര​സ്വ ച​ല​ച്ചി​ത്ര​മാ​യി എ​ൽ.​വി.​അ​നി​ൽ സം​വി​ധാ​നം ചെ​യ്ത ഉ​പ്പ​ളം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

സ​ഹീ​ർ‌ അ​ബ്ബാ​സ് സം​വി​ധാ​നം ചെ​യ്ത ഡെ​ത്ത് ഓ​ഫേ​ഴ്സ് ലൈ​ഫി​നാ​ണ് ര​ണ്ടാം സ്ഥാ​നം. മി​ക​ച്ച ന​ട​നാ​യി ബി​ജു നെ​ട്ട​റ​യും (മാ​ജി​ക് ബോ​ണ്ട്) തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ഒ​ന്നാം സ്ഥാ​ന​ത്തി​ന് 10,000 രൂ​പ​യും പ്ര​ശ​സ്തി​പ​ത്ര​വും ര​ണ്ടാം സ്ഥാ​ന​ത്തി​ന് 5000 രൂ​പ​യും പ്ര​ശ​സ്തി പ​ത്ര​വും മി​ക​ച്ച ന​ട​ന് കാ​ഷ് അ​വാ​ർ​ഡും പു​ര​സ്കാ​ര​വും ന​ൽ​കും.

തി​ര​ക്ക​ഥാ​കൃ​ത്ത് സി.​ആ​ർ.​അ​ജ​യ​കു​മാ​ർ ചെ​യ​ർ​മാ​നാ​യ ജൂ​റി​യാ​ണ് മ​ത്സ​ര​ഫ​ലം നി​ർ​ണ​യി​ച്ച​ത്. 26ന് ​വൈ​കു​ന്നേ​രം ചേ​രു​ന്ന സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന​വും പു​ര​സ്കാ​ര സ​മ​ർ​പ്പ​ണ​വും ഫെ​ഡ​റേ​ഷ​ൻ ഒ​ഫ് ഫി​ലിം സൊ​സൈ​റ്റീ​സ് ഇ​ന്ത്യ കേ​ര​ള റീ​ജി​യ​ൻ സെ​ക്ര​ട്ട​റി വി.​കെ.​ജോ​സ​ഫ് നി​ർ​വ​ഹി​ക്കും.

ഹ്ര​സ്വ​ച​ല​ച്ചി​ത്ര മ​ത്സ​ര​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ഹോ​ളി​വു​ഡ് ച​ല​ച്ചി​ത്ര പ്ര​വ​ർ​ത്ത​ക​യും ജ​ർ​മ​ൻ നെ​റ്റ് ഫ്ലി​ക്സ് കോ​ർ​ഡി​നേ​റ്റ​റു​മാ​യ ജൂ​ലി​യ മെ​റ്റ​സ നി​ർ​വ​ഹി​ച്ചു. ഹ്ര​സ്വ ച​ല​ച്ചി​ത്ര മ​ത്സ​ര ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ സ​തീ​ഷ് ബാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ച​ല​ച്ചി​ത്ര മേ​ള ചെ​യ​ർ​മാ​ൻ എ​സ്.​ആ​ർ.​അ​നി​ൽ​കു​മാ​ർ, ജ​ന​റ​ൽ ക​ൺ​വീ​ന​ർ എ​ൻ.​വി​ജ​യ​പ്ര​സാ​ദ്, പാ​രി​പ്പ​ള്ളി ഫി​ലിം സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റ് ഡി.​അ​ഷ​റ​ഫു​ദീ​ൻ, ഡോ.​ആ​ദ​ർ​ശ് ര​ത്നാ​ക​ര​ൻ, ഡി.​ബാ​ജി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. കേ​ര​ള ച​ല​ച്ചി​ത്ര അ​ക്കാ​ഡ​മി​യു​ടെ​യും ഫെ​ഡ​റേ​ഷ​ൻ ഒ​ഫ് ഫി​ലിം സൊ​സൈ​റ്റീ​സ് ഒ​ഫ് ഇ​ന്ത്യ​യു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് പാ​രി​പ്പ​ള്ളി അ​ന്താ​രാ​ഷ്ട്ര ച​ല​ച്ചി​ത്ര​മേ​ള സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.