ഉ​ത്സ​വം 2020ന് ​ജി​ല്ല​യി​ൽ തു​ട​ക്കം
Sunday, February 23, 2020 11:48 PM IST
കൊല്ലം: വി​നോ​ദ​സ​ഞ്ചാ​ര വ​കു​പ്പ്, ഡി ​റ്റി പി ​സി എ​ന്നി​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ല്‍ സം​ഘ​ടി​പ്പി​ക്കു​ന്ന കേ​ര​ളീ​യ ത​ന​ത് ക​ലാ​രൂ​പ​ങ്ങ​ളു​ടെ മ​ഹോ​ത്സ​വ​മാ​യ ഉ​ത്സ​വം 2020 ന് ​ജി​ല്ല​യി​ല്‍ തു​ട​ക്കം. ആ​ശ്രാ​മം ചി​ല്‍​ഡ്ര​ന്‍​സ് പാ​ര്‍​ക്കി​ന് സ​മീ​പം നീ​ലാം​ബ​രി ഓ​പ്പ​ണ്‍ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ന്ന ച​ട​ങ്ങ് മേ​യ​ര്‍ ഹ​ണി ബെ​ഞ്ച​മി​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ കള​ക്ട​ര്‍ ബി. ​അ​ബ്ദു​ല്‍ നാ​സ​ര്‍ അ​ധ്യ​ക്ഷ​നാ​യി.
കേ​ര​ള​ത്തി​ന്‍റെ ത​ന​ത് ക​ല​ക​ളു​ടെ പൈ​തൃ​കം നി​ല​നി​ര്‍​ത്തു​ക, അ​വ​യെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക എ​ന്നി​വ​യാ​ണ് മേ​ള​യു​ടെ ല​ക്ഷ്യം. നാ​ലു വേ​ദി​ക​ളി​ലാ​യി 28 വ​രെ വൈ​കു​ന്നേ​രം ആ​റ് മ​ണി​ക്ക് ശേ​ഷ​മാ​ണ് പ​രി​പാ​ടി​ക​ള്‍ ന​ട​ക്കു​ക.
ഒ​ന്നാം വേ​ദി​യാ​യ നീ​ലാം​ബ​രി ഓ​പ്പ​ണ്‍ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ രാ​മ​കൃ​ഷ്ണ​നും സം​ഘ​വും അ​വ​ത​രി​പ്പി​ച്ച ച​വി​ട്ടു​ക​ളി​യും ര​ണ്ടാം വേ​ദി​യാ​യ കൊ​ല്ലം ബീ​ച്ചി​ല്‍ കെ ​ച​ന്ദ്രി​ക​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള കാ​ക്കാ​രി​ശ്ശി നാ​ട​ക​വും ദേ​വി​വി​ലാ​സം ക​ലാ​നി​ല​യ​ത്തി​ന്‍റെ പ​ട​യ​ണി​യും ന​ട​ന്നു.
ച​വി​ട്ടു​ക​ളി​യി​ല്‍ പ്ര​ഗ​ല്‍​ഭ​രാ​യ ക​ല്യാ​ണി​യെ​യും രാ​മ​കൃ​ഷ്ണ​നെ​യും വേ​ദി​യി​ല്‍ ആ​ദ​രി​ച്ചു. ഡി ​റ്റി പി ​സി സെ​ക്ര​ട്ട​റി സി ​സ​ന്തോ​ഷ് കു​മാ​ര്‍, കോ​ര്‍​പ്പ​റേ​ഷ​ന്‍ കൗ​ണ്‍​സി​ല​ര്‍ പി ​ര​വീ​ന്ദ്ര​ന്‍, ടൂ​റി​സം ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ ഡി ​ഗി​രീ​ഷ്‌​കു​മാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ്രസംഗിച്ചു.
ആ​ശ്രാ​മം 8 പോ​യി​ന്‍റ് ആ​ര്‍​ട്ട് ക​ഫേ, മ​ണ്‍​ട്രോ​തു​രു​ത്ത് എ​ന്നി​വ​യാ​ണ് മൂ​ന്നും നാ​ലും വേ​ദി​ക​ള്‍.