നി​ര​വ​ധി മോ​ഷ​ണ കേ​സു​ക​ളി​ലെ പ്ര​തി​ക​ൾ പോ​ലീ​സ് പി​ടി​യി​ൽ
Monday, February 24, 2020 11:26 PM IST
കൊ​ല്ലം: ഈ​സ്റ്റ് പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ മു​ണ്ട​ക്ക​ൽ വി​ല്ലേ​ജ് ഓ​ഫീ​സി​ന് സ​മീ​പം മോ​ഷ​ണ​ശ്ര​മ​ത്തി​നി​ട​യി​ൽ മൂ​ന്നം​ഗ​സം​ഘം പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യി . പു​നു​ക്ക​ന്നൂ​ർ ആ​ലു​മ്മൂ​ട് നെ​ടും​കു​റ്റി​വി​ള വീ​ട്ടി​ൽ സ​ജീ​വ് (39) ത​മി​ഴ​നാ​ട് പു​ളി​യ​റ ഭ​ഗ​വ​തി​പു​രം കാ​മ​രാ​ജ് ന​ഗ​റി​ൽ അ​യ്യാ​ദു​രൈ (38), ക​ന്യാ​കു​മാ​രി കൊ​ട്ടാ​ര​ത്തി​ൽ ജീ​വ (36) എ​ന്നി​വ​രെ​യാ​ണ് ഈ​സ്റ്റ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.
നി​ര​വ​ധി മോ​ഷ​ണ പി​ടി​ച്ചു​പ​റി കേ​സു​ക​ളി​ൽ പ്ര​തി​ക​ളാ​ണ് ഇ​വ​ർ. ജീ​വ​യും ദു​രൈ​യും നി​ര​വ​ധി മോ​ഷ​ണ​കേ​സു​ക​ളി​ൽ ജ​യി​ൽ വാ​സം അ​നു​ഭ​വി​ച്ചി​ട്ടു​ള്ള​വ​രാ​ണ്. പ്ര​തി​ക​ളു​ടെ കൈ​വ​ശം നി​ന്നും ഇ​രു​ന്പ്ക​ന്പി, ആ​ക്സാ ബ്ലൈ​ഡ്, സ്ക്രൂ​ഡ്രൈ​വ​ർ തു​ട​ങ്ങി ഭ​വ​ന​ഭേ​ദ​ന​ത്തി​നു​ള്ള ആ​യു​ധ​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്തു.
കൊ​ല്ലം ഈ​സ്റ്റ് പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ രാ​ജേ​ഷ്, എ​സ്ഐ മാ​രാ​യ മ​നോ​ജ്, പ്ര​കാ​ശ​ൻ​പി​ള്ള സി​പി​ഒ മാ​രാ​യ ര​ഞ്ജി​ത്ത്, അ​ഭി​ലാ​ഷ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ന്‍റ് ചെ​യ്തു.
കൊ​ല്ലം: കി​ളി​കൊ​ല്ലൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ മ​ങ്ങാ​ട് ശ്രീ​കു​മാ​ര​പു​രം ക്ഷേ​ത്ര​ത്തി​ലെ കാ​ണി​ക്ക​വ​ഞ്ചി കു​ത്തി​ത്തു​റ​ന്ന് പ​ണം മോ​ഷ്ടി​ച്ച കേ​സി​ലെ പ്ര​തി ക​രി​ക്കോ​ട് പു​തു​വീ​ട്ടി​ൽ​ത്ത​റ ക​രി​ന്പാ​ലി​ൽ തെ​ക്ക​തി​ൽ ജോ​ഷി എ​ന്ന് വി​ളി​ക്കു​ന്ന ഉ​ല്ലാ​സ് (38) നെ ​പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
നി​ര​വ​ധി മോ​ഷ​ണ പി​ടി​ച്ചു​പ​റി കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ് ഉ​ല്ലാ​സ്. കി​ളി​കൊ​ല്ലൂ​ർ പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ ബി​ജു ആ​ർ​എ​സ്, എ​സ്ഐ ശ്യാം, ​എ​എ​സ്ഐ ജ​യ​ൻ കെ ​സ​ഖ​റി​യ, സി​പി​ഒ സു​നി​ൽ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ന്‍റ് ചെ​യ്തു.