ട്രം​പും മോ​ദി​യും ജ​നാ​ധി​പ​ത്യ​വി​രു​ദ്ധ​ർ: മു​ല്ല​ക്ക​ര ര​ത്നാ​ക​ര​ൻ എം​എ​ൽ​എ
Monday, February 24, 2020 11:26 PM IST
കൊ​ട്ടാ​ര​ക്ക​ര: അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണാ​ൾ​ഡ് ട്രം​പും ന​രേ​ന്ദ്ര മോ​ദി​യും ജ​നാ​ധി​പ​ത്യ​വി​രു​ദ്ധ​രാ​ണെ​ന്ന് സി​പി​ഐ ജി​ല്ലാ സെ​ക്ര​ട്ട​റി മു​ല്ല​ക്ക​ര ര​ത്നാ​ക​ര​ൻ എം​എ​ൽഎ. ​ഇ​ന്ത്യ​ൻ സ​ന്ദ​ർ​ശ​ന​ത്തി​നൊ​രു​ങ്ങു​ന്ന ട്രം​പും മോ​ദി​യും സ​മാ​ന ചി​ന്താ​ഗ​തി​ക്കാ​രാ​ണ്. സാ​ധാ​ര​ണ​ക്കാ​രാ​യ ആ​ളു​ക​ളു​ടെ നി​ത്യ​ജീ​വി​ത​ത്തെ താ​റു​മാ​റാ​ക്കു​ക​യും രാ​ജ്യ​ത്തെ കോ​ർ​പ​റേ​റ്റു​ക​ൾ​ക്ക് തീ​റെ​ഴു​തി​ക്കൊ​ടു​ക്കു​ക​യും ചെ​യ്യു​ക​യാ​ണ് ഈ ​ഭ​ര​ണാ​ധി​കാ​രി​ക​ൾ.​ഗു​ജ​റാ​ത്തി​ൽ നി​ർ​മ്മി​ക്കു​ന്ന വ​ൻ​മ​തി​ൽ മോ​ദി ഗ​വ​ൺ​മെ​ന്‍റി​ന്‍റെ ഭ​ര​ണ​പ​രാ​ജ​യ​ത്തി​ന്‍റെ ജാ​ള്യ​ത മ​റ​യ്ക്കാ​നാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. എ​ഐ​വൈ​എ​ഫ് കൊ​ട്ടാ​ര​ക്ക​ര മ​ണ്ഡ​ലം സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
രാ​ജ്യ​ത്തി​ന്‍റെ മ​ത​നി​ര​പേ​ക്ഷ​ത​യും ജ​നാ​ധി​പ​ത്യ​വും ത​ക​ർ​ത്തു ത​രി​പ്പ​ണ​മാ​ക്കി രാ​ജ്യ​ത്തെ സ​മ്പ​ത്ത് മു​ഴു​വ​ൻ കോ​ർ​പ്പ​റേ​റ്റു​ക​ൾ​ക്ക് തീ​റെ​ഴു​തു​ന്നു കൊ​ടു​ക്കു​ന്ന ന​യ​സ​മീ​പ​ന​മാ​ണ് സം​ഘ​പ​രി​വാ​ർ സ്വീ​ക​രി​ക്കു​ന്ന​ത്. തീ​വ്ര വ​ർ​ഗീ​യ നി​ല​പാ​ടു​ക​ൾ നി​ര​ന്ത​ര​മാ​യി സ്വീ​ക​രി​ച്ചു രാ​ജ്യ​ത്തെ ഭ​ര​ണ​ഘ​ട​ന​യെ പോ​ലും ത​ക​ർ​ക്കു​ക​യാ​ണ് ഇ​ക്കൂ​ട്ട​ർ.
ഇ​തി​നെ​തി​രെ ശ​ബ്ദ​മു​യ​ർ​ത്തു​ന്ന​വ​ർ​ക്കെ​തി​രെ ഭ​ര​ണ​കൂ​ടം ന​ട​ത്തു​ന്ന അ​തി​ക്ര​മ​ങ്ങ​ൾ ഇ​ന്ത്യ​ൻ ജ​നാ​ധി​പ​ത്യ​ത്തെ നാ​ണി​പ്പി​ക്കു​ന്ന​താ​ണ്. ഇ​ന്ത്യ​ൻ യു​വ​ത്വം തീ​ർ​ക്കു​ന്ന പ്ര​തി​രോ​ധം രാ​ജ്യ​ത്തി​ന്‍റെ മ​തേ​ത​ര​ത്വ ജ​നാ​ധി​പ​ത്യ സം​വി​ധാ​ന​ത്തി​ന് ക​രു​ത്ത് ഇ​ത് പ​ക​രു​ന്ന​താ​ണെ​ന്നും ക​ന​യ്യ കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​രാ​ട്ട​ങ്ങ​ൾ ന​രേ​ന്ദ്ര​മോ​ദി​യു​ടെ ഫാ​സി​സ​ത്തി​നെ ചെ​റു​ത്തു​തോ​ൽ​പ്പി​ക്കാ​ൻ ക​ഴി​യു​ന്ന​താ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.
എ ​ഐ വൈ ​എ​ഫ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് എ​ൻ ആ​ർ ജ​യ​ച​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ എ​ക്സി​ക്യൂ​ട്ടീ​വം​ഗം എം ​ആ​ർ ശ്രീ​ജി​ത് ഘോ​ഷ്, സി ​പി ഐ ​ജി​ല്ലാ എ​ക്സി​ക്യൂ​ട്ടീ​വം​ഗം കെ ​എ​സ് ഇ​ന്ദു​ശേ​ഖ​ര​ൻ നാ​യ​ർ, എ ​മ​ന്മ​ഥ​ൻ നാ​യ​ർ, എ​ഐ​വൈ​എ​ഫ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ​സ് വി​നോ​ദ് കു​മാ​ർ, സി​പി​ഐ മ​ണ്ഡ​ലം സെ​ക്ര​ട്ട​റി എ ​എ​സ് ഷാ​ജി, എ​ഐ​വൈ​എ​ഫ് ലോ​ക്ക​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി പ്ര​ശാ​ന്ത് ഈ​യം​കു​ന്ന് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
പ​താ​ക ജാ​ഥ എ ​ഐ വൈ ​എ​ഫ് മു​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ടി ​സു​നി​ൽ കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ​സ് വി​നോ​ദ് കു​മാ​ർ ഏ​റ്റു​വാ​ങ്ങി. ബാ​ന​ർ ജാ​ഥ സി ​പി ഐ ​മ​ണ്ഡ​ലം അ​സി.​സെ​ക്ര​ട്ട​റി ജി ​മാ​ധ​വ​ൻ നാ​യ​ർ ഉ​ദ്ഘാ​ട​നം ചെ​യ്ത് സി ​പി ഐ ​മ​ണ്ഡ​ലം സെ​ക്ര​ട്ട​റി​യ​റ്റം​ഗം എ​സ് ര​ഞ്ചി​ത്ത് ഏ​റ്റു​വാ​ങ്ങി.
കൊ​ടി​മ​ര ജാ​ഥ സി ​പി ഐ ​മ​ണ്ഡ​ലം സെ​ക്ര​ട്ട​റി​യ​റ്റം​ഗം കെ ​ഉ​ണ്ണി​കൃ​ഷ്ണ​മേ​നോ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​ഘാ​ട​ക സ​മി​തി ചെ​യ​ർ​മാ​ൻ എം ​സു​രേ​ന്ദ്ര​ൻ ഏ​റ്റു​വാ​ങ്ങി.