കു​ടി​വെ​ള്ള സം​ഭ​ര​ണി മ​റി​ഞ്ഞു​ണ്ടാ​യ മ​ര​ണം; കു​ടും​ബ​ത്തി​ന് ധ​ന​സ​ഹാ​യം
Tuesday, February 25, 2020 11:54 PM IST
തി​രു​വ​ന​ന്ത​പു​രം: കൊ​ല്ലം വേ​ലം​പൊ​യ്ക​യി​ൽ കു​ടി​വെ​ള്ള സം​ഭ​ര​ണി വീ​ടി​ന് മു​ക​ളി​ലേ​ക്ക് വീ​ണ് ഏ​ഴു വ​യ​സു​കാ​ര​ൻ മ​രി​യ്ക്കു​ക​യും അ​മ്മ​യ്ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ൽ കു​ടും​ബ​ത്തി​ന് ചി​കി​ത്സാ സ​ഹാ​യ​മാ​യി മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ​നി​ധി​യി​ൽ നി​ന്ന് 3.22 ല​ക്ഷം രൂ​പ അ​നു​വ​ദി​ക്കാ​ൻ മ​ന്ത്രി​സ​ഭാ​യോ​ഗം തീ​രു​മാ​നി​ച്ചു.
വേ​ലം​പൊ​യ്ക ഷി​ബു ഭ​വ​നി​ൽ ആ​ഞ്ച​ലോ​സി​ന്‍റെ മ​ക​ൻ അ​ബി ഗ​ബ്രി​യേ​ലാ​ണ് മ​രി​ച്ച​ത്. ആ​ഞ്ച​ലോ​സി​ന്‍റെ ഭാ​ര്യ ബീ​ന​യ്ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. വാ​ട്ട​ർ അ​ഥോ​റി​റ്റി ജീ​വ​ന​ക്കാ​ർ ഒ​രു ല​ക്ഷം രൂ​പ പി​രി​ച്ചെ​ടു​ത്ത് സ​ഹാ​യം ന​ൽ​കി​യി​രു​ന്നു.

ബോ​ധ​വ​ൽ​ക്ക​ര​ണ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു

മു​ഖ​ത്ത​ല: വ​നി​താ ശി​ശു വി​ക​സ​ന വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മു​ഖ​ത്ത​ല ഐ​സി​ഡി​എ​സ്, ഡോ​ൺ ബോ​സ്ക്കോ കോ​ളേ​ജ് കൊ​ട്ടി​യം, ക​ണ്ണ​ന​ല്ലൂ​ർ പ​ബ്ലി​ക് ലൈ​ബ്ര​റി എ​ന്നി​വി​ട​ങ്ങ​ളി​ൽ ക​രു​ത​ൽ സ്പ​ർ​ശം - കൈ​കോ​ർ​ക്കാം കു​ട്ടി​ക​ൾ​ക്കാ​യി എ​ന്ന ബോ​ധ​വ​ൽ​ക്ക​ര​ണ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു.
സൈ​ക്കോ​ള​ജി​സ്റ്റ് സാ​റാ തോ​മ​സ് വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തി. കു​ട്ടി​ക​ൾ​ക്കെ​തി​രെ​യു​ള്ള ശാ​രീ​രി​ക മാ​ന​സി​ക ലൈം​ഗി​ക പീ​ഡ​ന​ങ്ങ​ൾ, പേ​ര​ന്‍റിം​ഗ് എ​ന്നി​വ​യെ​ക്കു​റി​ച്ച് ച​ർ​ച്ച ന​ട​ത്തി. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ൾ പ​ങ്കെ​ടു​ത്തു.