അ​ജ്ഞാ​ത​മൃ​ത​ദേ​ഹം ക​ര​യ്ക്കെ​ടു​ക്കാ​ൻ ആ​ളി​ല്ല; ഒ​ടു​വി​ൽ സി​ഐ ഇ​റ​ങ്ങി​യെ​ടു​ത്തു
Wednesday, February 26, 2020 11:39 PM IST
പ​ത്ത​നാ​പു​രം: കെ ​ഐ പി ​ക​നാ​ലി​ല്‍ അ​ജ്ഞാ​ത​മൃ​ത​ദേ​ഹം. മൃ​ത​ദേ​ഹം ക​ര​യ്ക്കെ​ടു​ക്കാ​നാ​ളി​ല്ല. ഒ​ടു​വി​ല്‍ സി ​ഐ ത​ന്നെ തു​നി​ഞ്ഞി​റ​ങ്ങി. കെ ​ഐ പി ​വ​ല​തു​ക​ര ക​നാ​ലി​ന്‍റെ വാ​ഴ​പ്പാ​റ അ​രി​പ്പ​യ്ക്ക് സ​മീ​പം ഇ​ന്ന​ലെ വൈ​കു​ന്നേ​ര​ത്തോ​ടെ​യാ​ണ് അ​ജ്ഞാ​ത മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.
വി​വ​ര​മ​റി​ഞ്ഞ് പോ​ലീ​സ് എ​ത്തി​യ​പ്പോ​ഴേ​ക്കും ഇ​രു​ക​ര​യി​ലും നാ​ട്ടു​കാ​രും നി​റ​ഞ്ഞു. പ​ത്ത​ടി​യി​ല​ധി​കം വെ​ള്ള​മൊ​ഴു​കു​ന്ന ക​നാ​ലി​ലി​റ​ങ്ങി മൃ​ത​ദേ​ഹം ക​ര​യ്ക്കെ​ടു​ക്കാ​ന്‍ നാ​ട്ടു​കാ​ര്‍ ത​യ്യാ​റാ​യി​ല്ല. തു​ട​ര്‍​ന്ന് ക​നാ​ല്‍ വൃ​ത്തി​യാ​ക്കു​ന്ന ക​രാ​ര്‍ തൊ​ഴി​ലാ​ളി​ക​ളു​ടെ സ​ഹാ​യം തേ​ടി​യെ​ങ്കി​ലും ഇ​വ​ര്‍ പോ​ലീ​സി​നോ​ട് ര​ണ്ടാ​യി​രം രൂ​പ ആ​വ​ശ്യ​പ്പെ​ട്ടു.
ഇ​തോ​ടെ​യാ​ണ് പ​ത്ത​നാ​പു​രം സി ​ഐ അ​ന്‍​വ​ര്‍ യൂ​ണി​ഫോം അ​ഴി​ച്ചു​വ​ച്ച് ക​നാ​ലി​ല്‍ ഇ​റ​ങ്ങി മൃ​ത​ദേ​ഹം ക​ര​യ്ക്കെ​ത്തി​ച്ച​ത്. നാ​ട്ടു​കാ​രി​ലാ​രോ ഈ ​ദൃ​ശ്യ​ങ്ങ​ള്‍ പ​ക​ര്‍​ത്തി സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ്ര​ച​രി​പ്പി​ച്ച​തോ​ടെ സി ​ഐ താ​ര​മാ​യി​രി​ക്കു​ക​യാ​ണ്. മാ​ങ്കോ​ട് തേ​ന്‍​കു​ടി​ച്ചാ​ല്‍ സ്വ​ദേ​ശി ദി​വാ​ക​ര​ന്‍റെ(79)​താ​ണ് മൃ​ത​ദേ​ഹ​മെ​ന്ന് പി​ന്നീ​ട് തി​രി​ച്ച​റി​ഞ്ഞു.