ച​വ​റ സ​ബ് ജി​ല്ലാ​ത​ല പ​ഠ​നോ​ത്സ​വം സം​ഘ​ടി​പ്പി​ച്ചു
Wednesday, February 26, 2020 11:39 PM IST
ച​വ​റ: ച​വ​റ ബി​ആ​ർ​സി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ​ബ് ജി​ല്ലാ​ത​ല പ​ഠ​നോ​ത്സ​വം സം​ഘ​ടി​പ്പി​ച്ചു. പൊ​തുവി​ദ്യാ​ഭ്യാ​സ സം​ര​ക്ഷ​ണ യ​ജ്ഞ​ത്തി​ന്‍റെ ഭാ​ഗ​മാ​യി 2019 - 20 അ​ധ്യാ​യ​ന വ​ർ​ഷ​ത്തി​ൽ കു​ട്ടി​ക​ൾ നേ​ടി​യെ​ടു​ത്ത പ​ഠ​ന മി​ക​വു​ക​ൾ പൊ​തു​ജ​ന സ​മ​ക്ഷം അ​വ​ത​രി​പ്പി​ക്കാ​നാ​യി സം​സ്ഥാ​ന സ​ർ​ക്കാ​ർ ആ​രം​ഭി​ച്ച പ​ഠ​നോ​ത്സ​വം പ​ദ്ധ​തി​യു​ടെ ച​വ​റ സ​ബ് ജി​ല്ലാ​ത​ല പo​നോ​ത്സ​വ​മാ​ണ് ഗു​ഹാ​ന​ന്ദ​പു​രം ഹ​യ​ർ സെ​ക്കൻഡറി സ്കൂ​ളി​ൽ ന​ട​ന്ന​ത്.
പ​രി​പാ​ടി ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ് സി.​രാ​ധാ​മ​ണി ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ ​യേ​ശു​ദാ​സ​ൻ അ​ധ്യ​ക്ഷ​നാ​യി. യോ​ഗ​ത്തി​ൽ മു​ൻ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ത​ങ്ക​മ​ണി​പ്പി​ള്ള മു​ഖ്യപ്ര​ഭാ​ഷ​ണം ന​ട​ത്തി. സ്മാ​ർ​ട്ട് ക്ലാ​സ് റൂ​മു​ക​ളു​ടെ ഉ​ദ്ഘാ​ട​നം മു​ൻ ഗ്രാ​മപ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​അ​നി​ൽ​കു​മാ​ർ നി​ർ​വ​ഹി​ച്ചു. ലി​റ്റി​ൽ കൈ​റ്റി​ന്‍റെ ജി​ല്ലാ​ത​ല ക്യാ​മ്പി​ലേ​ക്ക് സെ​ല​ക്ഷ​ൻ കി​ട്ടി​യ കു​ട്ടി​ക​ളെ സ്കൂ​ൾ മാ​നേ​ജ​ർ കെ ​പു​ഷ്പാം​ഗ​ദ​ൻ അ​നു​മോ​ദി​ച്ചു. സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ജെ ​മി​നി, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ സു​ശീ​ല, സു​രേ​ഷ് ബാ​ബു, പ്ര​ദീ​പ് കു​മാ​ര​ൻ പി​ള്ള, ത​ങ്ക​ച്ചി പ്ര​ഭാ​ക​ര​ൻ, ച​വ​റ ബിപിഒ ​ടി.ബി​ജു, സ​ജി​രാ​ജ് എ​സ്. ഡി ​എ​ന്നി​വ​ർ പ്രസംഗിച്ചു.