ക​ട​ക​ൾ ആ​ദ്യം തു​റ​ന്നു; പി​ന്നെ അ​ട​പ്പി​ച്ചു
Tuesday, March 24, 2020 10:16 PM IST
അ​ഞ്ച​ല്‍ : കോ​വി​ഡ് 19 വ്യാ​പ​നം ത​ട​യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ പ്ര​ഖ്യാ​പി​ച്ച ലോ​ക്ക്ഡൗ​ൺ അ​ഞ്ച​ല്‍ പ​ട്ട​ണം ആ​ദ്യം നി​സ​ഹ​ക​ര​ണ​മാ​ണ് അ​റി​യി​ച്ച​ത്. സം​ഭ​വം റൂ​റ​ല്‍ പോ​ലീ​സ് മേ​ധാ​വി​യു​ടെ ശ്ര​ദ്ധ​യി​ല്‍ എ​ത്തി​യ​തോ​ടെ പോ​ലീ​സ് ഊ​ര്‍​ജി​ത​മാ​യി.
പോ​ലീ​സ് കാ​ര്യ​ക്ഷ​മാ​യി പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ച്ച​തോ​ടെ ഉ​ച്ച​യോ​ടെ അ​നാ​വ​ശ്യ ക​ട​ക​ള്‍ എ​ല്ലാം അ​ട​ച്ചു. ചി​ല​ത് പോ​ലീ​സ് അ​ട​പ്പി​ച്ചു. റൂ​റ​ല്‍ പോ​ലീ​സ് മേ​ധാ​വി നേ​രി​ട്ടെ​ത്തി​യാ​ണ് ക​ട​ക​ള്‍ അ​ട​പ്പി​ച്ച​ത്. ഉ​ച്ച​യോ​ടെ ത​ന്നെ വാ​ഹ​ന പ​രി​ശോ​ധ​ന​യും പാ​ത​യി​ല്‍ ക​ര്‍​ശ​ന​മാ​ക്കി. അ​ത്യാ​വ​ശ്യ​ക്കാ​ര്‍ അ​ല്ലാ​തെ​യു​ള്ള മു​ഴു​വ​ന്‍ ആ​ളു​ക​ളെ​യും ത​ട​ഞ്ഞു നി​ര്‍​ത്തി തി​രി​കെ വി​ട്ടു.
ആ​ദ്യ​ദി​നം ആ​യ​തു​കൊ​ണ്ട് ത​ന്നെ ത​ക്കീ​ത് മാ​ത്ര​മാ​ണ് പോ​ലീ​സ് ന​ല്‍​കി​യ​ത്. എ​ന്നാ​ല്‍ ഇ​ന്ന് മു​ത​ല്‍ ക​ടു​ത്ത ന​ട​പ​ടി​ക​ളാ​കും അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്ത് നി​ന്നും ഉ​ണ്ടാ​വു​ക. അ​വ​ശ്യ സ​ര്‍​വീ​സ് അ​ല്ലാ​തെ​യു​ള്ള വാ​ഹ​ന​ങ്ങ​ള്‍ പി​ടി​ച്ചെ​ടു​ക്കും. നി​യ​മം​ലം​ഘി​ച്ചു പ്ര​വ​ര്‍​ത്തി​ക്കു​ന്ന വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ള്‍ അ​ട​പ്പി​ക്കു​ക​യും ഇ​വ​രു​ടെ പ്ര​വ​ര്‍​ത്ത​ന ലൈ​സ​ന്‍​സ് അ​ട​ക്കം റ​ദ്ദ് ചെ​യു​ക​യും പി​ഴ​യും ചു​മ​ത്തു​ക​യും ചെ​യ്യും.
ഓ​ട്ടോ​റി​ക്ഷ ടാ​ക്സി​ക​ള്‍ സ​ര്‍​വീ​സ് ന​ട​ത്തു​ന്ന​തി​ലും വ​ലി​യ നി​യ​ന്ത്ര​ണ​മാ​കും ഇ​ന്ന് മു​ത​ല്‍. ആ​ശു​പ​ത്രി അ​ട​ക്ക​മു​ള്ള ആ​വ​ശ്യ​സ​ര്‍​വീ​സ് മാ​ത്ര​മേ ഇ​വ​രും ന​ട​ത്താ​വു. നി​ശ്ചി​ത എ​ണ്ണ​ത്തി​ല്‍ കൂ​ടു​ത​ല്‍ യാ​ത്ര​ക്കാ​ര്‍ ഉ​ണ്ടാ​യാ​ല്‍ ന​ട​പ​ടി ഉ​റ​പ്പ്. ഇ​ത്ത​ര​ത്തി​ല്‍ വി​ട്ടു​വീ​ഴ്ച ഇ​ല്ലാ​ത്ത ന​ട​പ​ടി​ക​ളാ​കും പോ​ലീ​സ്, ആ​രോ​ഗ്യ, പ​ഞ്ചാ​യ​ത്ത് വ​കു​പ്പ് അ​ധി​കൃ​ത​രി​ല്‍ നി​ന്നും ഉ​ണ്ടാ​വു​ക

നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്കാ​തെ ചെ​റു​പ​ട്ട​ണ​ങ്ങ​ൾ

കൊ​ട്ടാ​ര​ക്ക​ര: കൊ​റോ​ണ വൈ​റ​സ് ബാ​ധ നി​യ​ന്ത്രി​ക്കു​ന്ന​തി​ന് സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച ലോ​ക്ക് ഡൗ​ണി​നോ​ട് മു​ഖം തി​രി​ച്ച് ചെ​റു​പ​ട്ട​ണ​ങ്ങ​ൾ. ആ​ൾ​ക്കൂ​ട്ടം കൂ​ടി​യു​ള്ള വ്യാ​പാ​ര​ങ്ങ​ളും ഓ​ട്ടോ​റി​ക്ഷ​ക​ളു​ടെ സ​ജീ​വ​മാ​യ സ​വാ​രി​ക​ളും മി​ക്ക​യി​ട​ത്തും ന​ട​ന്നു. നെ​ടു​മ​ൺ​കാ​വ്, എ​ഴു​കോ​ൺ, പു​ത്തൂ​ർ, കോ​ട്ടാ​ത്ത​ല എ​ന്നി​വി​ട​ങ്ങ​ളും ഗ്രാ​മീ​ണ മേ​ഖ​ല​ക​ളും ലോ​ക്ക് ഡൗ​ണാ​യി​ല്ല.
ചി​ല​യി​ട​ങ്ങ​ളി​ൽ ഹോ​ട്ട​ലു​ക​ൾ സ​ജീ​വ​മാ​യി​രു​ന്നു. ആ​ളു​ക​ളെ ഇ​രു​ത്തി ഭ​ക്ഷ​ണം ന​ൽ​കു​ക​യു​ണ്ടാ​യി. ബേ​ക്ക​റി​ക​ളും സ്റ്റേ​ഷ​ന​റി ക​ട​ക​ളും ആ​ൾ​ക്കൂ​ട്ട വ്യാ​പാ​രം അ​വ​സാ​നി​പ്പി​ച്ചി​ല്ല. ജ​ന​പ്ര​തി​നി​ധി​ക​ളും പൊ​തു പ്ര​വ​ർ​ത്ത​ക​രും അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് ചി​ല സ്ഥ​ല​ങ്ങ​ളി​ൽ പോ​ലീ​സ് എ​ത്തി ഓ​ട്ടോ​റി​ക്ഷ​ക​ൾ സ്റ്റാ​ൻ​ഡു​ക​ളി​ൽ നി​ന്ന് പ​റ​ഞ്ഞ​യ​ക്കു​ക​യും ആ​ൾ​ക്കൂ​ട്ട വ്യാ​പാ​ര​ത്തി​ന് നി​യ​ന്ത്ര​ണ​മേ​ർ​പ്പെ​ടു​ത്തു​ക​യു​ണ്ടാ​യി.
വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നും രോ​ഗ​ബാ​ധ​യു​ണ്ടാ​യി​ട്ടു​ള്ള മ​റ്റു ജി​ല്ല​ക​ളി​ൽ നി​ന്നും നാ​ടു​ക​ളി​ലെ​ത്തി​യി​ട്ടു​ള്ള​വ​രി​ൽ പ​ല​രും ആ​രോ​ഗ്യ വ​കു​പ്പു നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ച്ചു വ​രു​ന്നി​ല്ല. ഇ​പ്പോ​ൾ ഇ​ത് പോ​ലീ​സ് ഏ​റ്റെ​ടു​ത്ത് ക​ർ​ശ​ന ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു വ​രു​ന്നു. നി​യ​ന്ത്ര​ണ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഇ​ന്ന് പോ​ലീ​സ് കൊ​ട്ടാ​ര​ക്ക​ര​യി​ൽ റൂ​ട്ടു മാ​ർ​ച്ച് ന​ട​ത്തും.

പോ​ലീ​സി​നെ വ​ല​ച്ച് യാ​ത്ര​ക്കാ​ര്‍

ച​വ​റ: ലോ​ക​ത്താ​കെ പ​ട​ര്‍​ന്ന് പി​ടി​ക്കു​ന്ന കൊ​റോ​ണ വൈ​റ​സി​നെ ത​ട​യി​ടാ​ന്‍ സ​ര്‍​ക്കാ​ര്‍ പ്ര​ഖ്യാ​പി​ച്ച ലോ​ക്ക് ഡൗ​ണി​നെ വ​ക വ​ക്കാ​തെ യാ​ത്ര​ക്കാ​ര്‍ റോ​ഡി​ലി​റ​ങ്ങി​യി​ത് പോ​ലീ​സി​നെ വ​ല്ലാ​തെ വ​ല​ച്ചു. ച​വ​റ​യു​ടെ പ​ല ഭാ​ഗ​ങ്ങ​ളി​ലും ക​ട​ക​ളി​ലും പ്ര​ധാ​ന ജം​ഗ്ഷ​നു​ക​ളി​ലും എ​ല്ലാം ആ​ള്‍​ക്കൂ​ട്ട​ത്തെ പി​രി​ച്ച് വി​ടാ​ന്‍ പോ​ലീ​സി​ന് പാ​ട് പെ​ടേ​ണ്ടി വ​ന്നു. അ​നാ​വ​ശ്യ യാ​ത്ര​ക​ള്‍ ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് ആ​രോ​ഗ്യ വ​കു​പ്പ​ധി​കൃ​ത​ര്‍ ഉ​ള്‍​പ്പെ​ടെ പ​റ​ഞ്ഞി​ട്ടും അ​നാ​വ​ശ്യ യാ​ത്ര​ക​ള്‍ ചെ​യ്ത​വ​രെ ച​വ​റ പോ​ലീ​സി​ന് പ​ല ഭാ​ഗ​ത്തും തി​രി​ച്ച് വി​ടേ​ണ്ടി വ​ന്ന​വ​സ്ഥ​യാ​ണ്.
ബ​ന്ധു​വീ​ടു​ക​ളി​ല്‍ പോ​കു​ന്ന​വ​രും വി​വാ​ഹ​ത്തി​ന് പോ​കു​ന്ന​വ​ര്‍ പോ​ലും ച​വ​റ പോ​ലീ​സി​നെ വ​ല​ച്ചു. ഇ​വ​രോ​ടെ​ല്ലാം കാ​ര്യ​ങ്ങ​ള്‍ പ​റ​ഞ്ഞ് മ​ന​സി​ലാ​ക്കാ​ന്‍ സി​ഐ എ. ​നി​സാ​മു​ദീ​നും എ​സ്ഐ​മാ​രാ​യ സു​കേ​ഷ്, ഷ​ഫീ​ഖ് എ​ന്നി​വ​ര​ട​ങ്ങു​ന്ന പോ​ലീ​സ് സം​ഘ​ത്തി​ന് വ​ള​രെ പാ​ട് പെ​ടേ​ണ്ടു​ന്ന അ​വ​സ്ഥ​വ​രെ പ​ല ജം​ഗ്ഷ​നു​ക​ളി​ലും വ​ന്നു.
കാ​ര്യ​ങ്ങ​ള്‍ ഉ​ള്‍​ക്കൊ​ള​ളാ​ന്‍ ക​ഴി​യാ​തെ വി​സ​മ്മ​തം പ്ര​ക​ടി​പ്പി​ച്ച​വ​ര്‍​ക്കെ​തി​രെ ഒ​ടു​വി​ല്‍ കേ​സ് എ​ടു​ക്കേ​ണ്ടു​ന്ന അ​വ​സ്ഥ പോ​ലും ഉ​ണ്ടാ​യി. ത​ട്ടാ​ശേ​രി ച​ന്ത​യി​ല്‍ ആ​ള്‍ കൂ​ടു​ന്ന​ത​റി​ഞ്ഞെ​ത്തി​യ പോ​ലീ​സ് കൂ​ട്ട​മാ​യി കൂ​ടി​യ​വ​രെ പ​റ​ഞ്ഞ് വി​ട്ടു. നീ​ണ്ട​ക​ര ഹാ​ർ​ബ​റി​ൽ ജ​ന​ക്കൂ​ട്ടം ഉ​ണ്ടാാ​ക്കി​യ​തി​നും കേ​സെ​ടു​ത്ത​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. അ​നാ​വ​ശ്യ യാ​ത്ര​ക​ൾ ന​ട​ത്തു​ക​യും ജം​ഗ്ഷ​നു​ക​ളി​ല്‍ കൂ​ട്ടം കൂ​ടി നി​ന്‍​ക്കു​ന്ന​വ​ര്‍​ക്കെ​തി​രെ​യും വ​രും ദി​വ​സ​ങ്ങ​ളി​ല്‍ ക​ര്‍​ശ​ന നി​ല​പാ​ടെ​ടു​ക്കു​മെ​ന്ന് ച​വ​റ പോ​ലീ​സ് പ​റ​ഞ്ഞു.

കി​ഴ​ക്ക​ൻ മേ​ഖ​ല​യി​ൽ പൂ​ർ​ണം

പു​ന​ലൂ​ർ: ലോ​ക് ടൗ​ൺ കി​ഴ​ക്ക​ൻ മേ​ഖ​ല​യി​ൽപൂ​ർ​ണം. ക​ട​ക​മ്പോ​ള​ങ്ങ​ൾ ഒ​രു പ​രി​ധി​വ​രെ അ​ട​ഞ്ഞു​കി​ട​ന്നു. അ​വ​ശ്യ​സാ​ധ​ന​ങ്ങ​ൾ വി​ൽ​ക്കു​ന്ന ക​ട​ക​ളും മെ​ഡി​ക്ക​ൽ സ്റ്റോ​റു​ക​ളും മാ​ത്ര​മാ​ണ് തു​റ​ന്നു പ്ര​വ​ർ​ത്തി​ച്ച​ത്. ചി​ല സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ൾ മാ​ത്ര​മാ​ണ് നി​ര​ത്തി​ലി​റ​ങ്ങി​യ​ത്.
ഓ​ട്ടോ​റി​ക്ഷ​ക​ളും മ​റ്റും ഇ​ന്ന​ലെ രാ​വി​ലെ ഓ​ടി​യെ​ങ്കി​ലും പോ​ലീ​സ് ഇ​ട​പെ​ട​ൽ മൂ​ലം നി​ർ​ത്തി​വ​ച്ചു. വ​ള​രെ കു​റ​ച്ചു പേ​ർ മാ​ത്ര​മാ​ണ് നി​ര​ത്തി​ലി​റ​ങ്ങി​യ​ത്. ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളും മ​റ്റും പോ​ലീ​സ് ത​ട​ഞ്ഞു നി​ർ​ത്തി പ​രി​ശോ​ധി​ച്ചു. ചെ​മ്മ​ന്തൂ​രി​ലെ ഒ​രു ക​ട​യി​ൽ സാ​ധ​ന​ങ്ങ​ൾ വാ​ങ്ങാ​ൻ ആ​ളു​ക​ൾ കൂ​ട്ട​മാ​യെ​ത്തി​യ​ത് പോ​ലീ​സി​ന്‍റെ ഇ​ട​പെ​ട​ലി​നെ തു​ട​ർ​ന്ന് ഒ​ഴി​വാ​ക്കി.
ബി​വ​റേ​ജ​സ് ഔ​ട്ട് ലെ​റ്റി​ലും ആ​ളു​ക​ൾ കൂ​ട്ട​മാ​യെ​ത്തി​യെ​ങ്കി​ലും പോ​ലീ​സ് നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി. ഹോ​ട്ട​ലു​ക​ൾ പു​ന​ലൂ​രി​ൽ വ​ള​രെ കു​റ​ച്ചു മാ​ത്ര​മേ തു​റ​ന്നു പ്ര​വ​ർ​ത്തി​ച്ചു​ള​ളു. കെ​എ​സ്ആ​ർ​ടി​സി​യും സ്വ​കാ​ര്യ ബ​സു​ക​ളും സ​ർ​വീ​സ് ന​ട​ത്താ​തി​രു​ന്ന​തു​മൂ​ലം യാ​ത്ര​ക്കാ​രും വ​ള​രെ കു​റ​ച്ചു മാ​ത്ര​മേ നി​ര​ത്തി​ലി​റ​ങ്ങി​യു​ള​ളു.