നാ​ടും ന​ഗ​ര​വും നി​യ​ന്ത്ര​ണരേ​ഖ​യി​ൽ
Wednesday, March 25, 2020 10:21 PM IST
എ​സ്.​ആ​ർ.​സു​ധീ​ർ കു​മാ​ർ

കൊ​ല്ലം: രാ​ജ്യ​വ്യാ​പ​ക ലോ​ക്ക് ഡൗ​ണി​ന്റെ ആ​ദ്യ ദി​ന​ത്തി​ൽ പോ​ലീ​സ് നി​യ​ന്ത്ര​ണ​ങ്ങ​ൾ ക​ർ​ശ​ന​മാ​ക്കി​യ​തോ​ടെ ജി​ല്ല​യി​ൽ ആ​ക​മാ​നം ജ​നം നി​യ​ന്ത്ര​ണ രേ​ഖ​യി​ലാ​യി.

ഇ​ന്ന​ലെ രാ​വി​ലെ മു​ത​ൽ ജ​നം പ​ല​യി​ട​ത്തും ബൈ​ക്കു​ക​ളി​ലും കാ​റു​ക​ളി​ലും പു​റ​ത്തി​റ​ങ്ങി​യെ​ങ്കി​ലും പ​ത്തു മ​ണി​യോ​ടെ കാ​ര്യ​ങ്ങ​ൾ പോ​ലീ​സി​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​ലാ​യി.

പ​ഴു​തു​ക​ൾ അ​ട​ച്ച പ​രി​ശോ​ധ​ന​യി​ൽ വെ​റു​തേ വാ​ഹ​ന​ങ്ങ​ളി​ൽ നി​ര​ത്തി​ൽ ഇ​റ​ങ്ങി​യ​വ​രെ താ​ക്കീ​ത് ന​ൽ​കി മ​ട​ക്കി അ​യ​ച്ചു.

ആ​ശു​പ​ത്രി കേ​സു​ക​ൾ അ​ട​ക്ക​മു​ള്ള യാ​ത്ര​ക്കാ​രെ സ​ത്യ​വാ​ങ്ങ്മൂ​ലം എ​ഴു​തി വാ​ങ്ങി​യ ശേ​ഷ​മാ​ണ് ക​ട​ത്തി​വി​ട്ട​ത്. കാ​ൽ​ന​ട യാ​ത്ര​ക്കാ​രി​ലും ക​ർ​ശ​ന പ​രി​ശോ​ധ​ന​യാ​ണ് ന​ട​ത്തി​യ​ത്.

അ​തേ സ​മ​യം സൂ​പ്പ​ർ​മാ​ർ​ക്ക​റ്റു​ക​ൾ, പ​ഴം-​പ​ച്ച​ക്ക​റി ക​ട​ക​ൾ, മെ​ഡി​ക്ക​ൽ സ്റ്റോ​റു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ ഇ​ന്ന​ലെ​യും ജ​നം തി​ര​ക്ക് കൂ​ട്ടി. സൂ​പ്പ​ർ​മാ​ർ​ക്ക​റ്റു​ക​ളി​ൽ ടോ​ക്ക​ൺ സ​മ്പ്ര​ദാ​യം ഏ​ർ​പ്പെ​ടു​ത്തി​യാ​ണ് അ​ഞ്ചു പേ​രെ വീ​തം ക​ട​ത്തി​വി​ട്ട​ത്. ക്യൂ​വി​ൽ നി​ന്ന​വ​രെ അ​ക​ലം പാ​ലി​പ്പി​ക്കാ​ൻ പോ​ലീ​സ് ന​ന്നേ ബു​ദ്ധി​മു​ട്ടി.

പ​ച്ച​ക്ക​റി​ക്ക​ട​ക​ളി​ൽ ആ​വ​ശ്യ​ത്തി​ന് സ്റ്റോ​ക്കി​ല്ലാ​ത്ത അ​വ​സ്ഥ​യു​ണ്ട്. ത​ക്കാ​ളി കി​ട്ടാ​ക​യി​ല്ല. ഉ​ള്ളി​ക്കും മു​ള​കി​നു​മൊ​ക്കെ വി​ല കാ​ര്യ​മാ​യി വ​ർ​ധി​ക്കു​ക​യും ചെ​യ്തു.

പാ​ൽ വി​ൽ​പ്പ​ന കേ​ന്ദ്ര​ങ്ങ​ളി​ലും രാ​വി​ലെ മു​ത​ൽ ആ​വ​ശ്യ​ക്കാ​ർ കൂ​ടു​ത​ലാ​യി എ​ത്തി. മി​ക്ക ക​ട​ക​ളി​ലും വൈ​കു​ന്നേ​രം നാ​ലി​ന് മു​മ്പു​ത​ന്നെ സ്റ്റോ​ക്ക് തീ​ർ​ന്നു.

ജി​ല്ല​യി​ലെ പ്ര​ധാ​ന മ​ത്സ്യ മാ​ർ​ക്ക​റ്റു​ക​ൾ ഒ​ന്നും ഇ​ന്ന​ലെ പ്ര​വ​ർ​ത്തി​ച്ചി​ല്ല. ശു​ചി​ത്വ പ്ര​ശ്നം കാ​ര​ണം ഇ​വ​യെ​ല്ലാം ക​ഴു​കി വൃ​ത്തി​യാ​ക്കി അ​ണു​വി​മു​ക്ത​മാ​ക്കി ജ​ന​ത്തി​ന് പ്ര​വേ​ശ​നം നി​രോ​ധി​ക്കു​ക​യാ​യി​രു​ന്നു .

ക​ട്ട​വ​ള്ള​ങ്ങ​ളി​ൽ മ​ത്സ്യ ബ​ന്ധ​നം ന​ട​ന്ന സ്ഥ​ല​ങ്ങ​ളി​ലും പോ​ലീ​സി​ന്‍റെ ഇ​ട​പെ​ട​ൽ ഉ​ണ്ടാ​യി.
ഇ​ര​വി​പു​രം, മു​ക്കം, ചി​ല്ല​യ്ക്ക​ൽ, പ​ര​വൂ​ർ പൊ​ഴി​ക്ക​ര എ​ന്നി​വി​ട​ങ്ങ​ളി​ൽ വാ​ഹ​ന​ങ്ങ​ളി​ൽ മീ​ൻ വാ​ങ്ങാ​ൻ എ​ത്തി​യ​വ​രെ പോ​ലീ​സ് മ​ട​ക്കി അ​യ​ച്ചു. വ​ഴ​ങ്ങാ​ത്ത​വ​ർ​ക്ക് താ​ക്കീ​തും ന​ൽ​കി. ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളി​ൽ വീ​ടു​ക​ളി​ൽ എ​ത്തി മ​ത്സ്യം വി​ൽ​ക്കു​ന്ന​വ​രും കാ​ര്യ​മാ​യി ഇ​ന്ന​ലെ ഇ​റ​ങ്ങി​യി​ല്ല.
ആ​സാ​മി​ലെ ദി​ബ്രു​വി​ൽ നി​ന്ന് ക​ന്യാ​കു​മാ​രി​ക്ക് പോ​യ ട്രെ​യി​നി​ലെ 29 ജീ​വ​ന​ക്കാ​രെ കൊ​ല്ല​ത്ത് ഇ​റ​ക്കി​യ ശേ​ഷം ചാ​ത്ത​ന്നൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി. ഇ​വ​രി​ൽ മൂ​ന്നു​പേ​ർ കൊ​ല്ലം ജി​ല്ല​ക്കാ​രാ​ണ്.

കൊ​ല്ല​ത്തെ അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ൾ സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​രു​ടെ സ​ഹാ​യ​ത്തോ​ടെ കൊ​ല്ലം ആ​ശ്രാ​മം ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി, ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ കൊ​റോ​ണ ഐ​സ​ലേ​ഷ​ൻ സെന്‍റ ർ എ​ന്നി​വി​ട​ങ്ങ​ൾ അ​ണു​വി​മു​ക്ത​മാ​ക്കി. മാ​ധ്യ​മ സ്ഥാ​പ​ന​ങ്ങ​ളി​ലും സം​ഘം എ​ത്തി ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി.

ശ​ക്തി​കു​ള​ങ്ങ​ര, നീ​ണ്ട​ക​ര തു​റ​മു​ഖ​ങ്ങ​ൾ അ​ട​ഞ്ഞു​കി​ട​ന്നു. ബോ​ട്ടു​ക​ളി​ൽ ആ​രും മ​ത്സ്യ ബ​ന്ധ​ന​ത്തി​ന് പോ​യ​തു​മി​ല്ല. ലേ​ല നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തി​യ​തി​നാ​ൽ ഇ​ട​നി​ല​ക്കാ​രും ചെ​റു​കി​ട വ്യാ​പാ​രി​ക​ളും ഇ​ല്ലാ​യി​രു​ന്നു.

തു​റ​ന്നി​രു​ന്ന അ​വ​ശ്യ​സാ​ധ​ന വ്യാ​പാ​ര കേ​ന്ദ്ര​ങ്ങ​ൾ എ​ല്ലാം വൈ​കു​ന്നേ​രം അ​ഞ്ചി​ന് ത​ന്നെ പോ​ലീ​സ് ഇ​ട​പെ​ട്ട് അ​ട​പ്പി​ച്ചു.

വി​വി​ധ സ്റ്റേ​ഷ​ൻ അ​തി​ർ​ത്തി​യി​ൽ പോ​ലീ​സ് മൈ​ക്ക് അ​നൗ​ൺ​സ്മെ​ന്‍റും ന​ട​ത്തി. അ​നാ​വ​ശ്യ​മാ​യി ആ​ളു​ക​ൾ കൂ​ട്ടം കൂ​ട​രു​ത്, വി​നോ​ദ പ​രി​പാ​ടി​ക​ളി​ൽ ഏ​ർ​പ്പെ​ട​രു​ത്, തു​റ​ക്കു​ന്ന ക​ട​ക​ൾ വ്യാ​പാ​രി​ക​ൾ നി​ശ്ച​യി​ച്ച സ​മ​യ​ത്ത് ത​ന്നെ ക​ട​ക​ൾ അ​ട​യ്ക്ക​ണം തു​ട​ങ്ങി​യ​വ ആ​യി​രു​ന്നു നി​ർ​ദേ​ശ​ങ്ങ​ൾ. കൊ​ല്ലം കോ​ർ​പ്പ​റേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ലും വി​വി​ധ ഡി​വി​ഷ​നു​ക​ളി​ൽ വാ​ഹ​ന​ങ്ങ​ളി​ൽ മൈ​ക്ക് അ​നൗ​ൺ​സ്മെന്‍റ് ന​ട​ന്നു.

ബി​വ​റേ​ജ​സ് ഔ​ട്ട് ലെ​റ്റു​ക​ൾ ഒ​ന്നും രാ​വി​ലെ തു​റ​ന്നി​ല്ലെങ്കി​ലും എ​ല്ലാ​യി​ട​ത്തും രാ​വി​ലെ തി​ര​ക്ക് ദൃ​ശ്യ​മാ​യി. ഔ​ട്ട് ലെ​റ്റു​ക​ൾ 21 ദി​വ​സ​ത്തേ​ക്ക് പൂ​ട്ടി​യ വി​വ​രം അ​റി​ഞ്ഞ ഉ​ട​ൻ എ​ല്ലാ​വ​രും ഉ​ൾ​വ​ലി​ഞ്ഞു.

ല​യ​ൺ​സ് സ​ർ​വീ​സ് ഫൗ​ണ്ടേ​ഷന്‍റെ കൊ​ല്ല​ത്തെ കെ​ട്ടി​ട സ​മു​ച്ച​യം സ​ർ​ക്കാ​രി​ന്‍റെ ദു​ര​ന്ത നി​വാ​ര​ണ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന ഏ​കോ​പ​ന കേ​ന്ദ്ര​ത്തി​ന് വി​ട്ടു​കൊ​ടു​ത്ത​താ​യി ഭാ​ര​വാ​ഹി​ക​ളാ​യ പി.​എം.​ജെ​ഫ് ല​ൻ, വി.​പ​ര​മേ​ശ്വ​ര​ൻ കു​ട്ടി എ​ന്നി​വ​ർ അ​റി​യി​ച്ചു.

വ്യാ​പാ​ര കേ​ന്ദ്ര​ങ്ങ​ൾ എ​ല്ലാം വൈ​കു​ന്നേ​രം അ​ട​ച്ചെ​ങ്കി​ലും പോ​ലീസി​ന്‍റെ വാ​ഹ​ന പ​രി​ശോ​ധ​ന​യും നി​രീ​ക്ഷ​ണ​വും പു​ല​ർ​ച്ചെ​വ​രെ നീ​ണ്ടു.