ച​വ​റ​യി​ൽ നി​ര​വ​ധി പേ​ർ​ക്കെ​തി​രെ കേസ്
Wednesday, March 25, 2020 10:23 PM IST
ച​വ​റ : മ​തി​യാ​യ കാ​ര​ണ​ങ്ങ​ൾ ഇ​ല്ലാ​തെ യാ​ത്ര ച​വ​റ​യി​ൽ നി​ര​വ​ധി പേ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്തു. കോ​വി​ഡ് - 19 ന്‍റെ വ്യാ​പ​നം നി​യ​ന്ത്രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി​ട്ടാ​ണ് പോ​ലീ​സി​ന്‍റെ ഈ ​ന​ട​പ​ടി.
ച​വ​റ​സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ 20 പേ​ർ​ക്കെ​തി​രെ​യും ച​വ​റ തെ​ക്കും​ഭാ​ഗം സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ 13 കേ​സു​ക​ളും എ​ടു​ത്തു. പ​ല​വി​ധ ക​ള​വു​ക​ൾ പ​റ​ഞ്ഞ് പോ​ലീ​സി​നെ​യും ആ​രോ​ഗ്യ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രെ​യും ക​ബ​ളി​പ്പി​ച്ച് ര​ക്ഷ​പ്പെ​ടാ​നു​ള്ള ശ്ര​മ​ത്തി​നൊ​ടു​വി​ലാ​ണ് ഇ​വ​ർ കു​ടു​ങ്ങി​യ​ത്.
ച​വ​റ​യി​ൽ ശ​ങ്ക​ര​മം​ഗ​ല​ത്ത് വാ​ഹ​ന പ​രി​ശോ​ധ​ന ന​ട​ത്തി​യ പോ​ലീ​സി​നോ​ട് അ​ളി​യ​ൻ മ​രി​ച്ചെ​ന്നു ക​ള്ളം പ​റ​ഞ്ഞ ആ​ളി​നെ​തി​രെ​തി​രെ​യും കേ​സെ​ടു​ത്തു. മ​ര​ണ വീ​ട്ടി​ലേ​യ്ക്ക് പോ​വു​ക​യാ​ണെ​ന്ന് പ​റ​ഞ്ഞ​പ്പോ​ൾ പോ​ലീ​സ് അ​ളി​യ​ന്‍റെ വീ​ട്ടു​കാ​രു​ടെ ഫോ​ൺ ന​മ്പ​ർ വാ​ങ്ങി. തു​ട​ർ​ന്ന് ആ ​ന​മ്പ​രി​ൽ വി​ളി​ച്ച​പ്പോ​ൾ മ​രി​ച്ചെ​ന്ന് പ​റ​ഞ്ഞ അ​ളി​യ​ൻ ഫോ​ൺ എ​ടു​ത്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് അ​ളി​യ​ൻ മ​രി​ച്ചു​വെ​ന്ന് ക​ള​വ് പ​റ​ഞ്ഞ​തി​ന് വാ​ഹ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന തി​രു​വ​ന​ന്ത​പു​രം ആ​ന​യ​റ സ്വ​ദേ​ശി​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ക്കു​ക​യാ​യി​രു​ന്നു.