ഒറ്റപ്പെ‌ട്ട് അ​ച്ച​ന്‍​കോ​വി​ല്‍ നി​വാ​സി​ക​ള്‍
Thursday, March 26, 2020 10:40 PM IST
പ​ത്ത​നാ​പു​രം:​കൊ​റോ​ണ ബാ​ധ​യെ തു​ട​ര്‍​ന്ന് ആ​ര്യ​ങ്കാ​വി​ല്‍ അ​തി​ര്‍​ത്തി അ​ട​ച്ച​തോ​ടെ ഒ​റ്റ​പ്പെ​ട്ട് അ​ച്ച​ന്‍​കോ​വി​ല്‍ നി​വാ​സി​ക​ള്‍.​ അ​ലി​മു​ക്ക്-അ​ച്ച​ന്‍​കോ​വി​ല്‍ റോ​ഡ് ത​ക​ര്‍​ന്ന് അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍ പോ​ലും മു​ട​ങ്ങി​യ​തോ​ടെ വ​ന​വാ​സി​ക​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള അ​ച്ച​ന്‍​കോ​വി​ല്‍ നി​വാ​സി​ക​ള്‍​ക്ക് നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള വാ​ങ്ങു​ന്ന​തി​നും,പ​ഞ്ചാ​യ​ത്താ​സ്ഥാ​ന​മാ​യ ആ​ര്യ​ങ്കാ​വു​മാ​യി ബ​ന്ധ​പ്പെ​ടു​ന്ന​തി​നു​മു​ള്ള ഏ​ക​മാ​ര്‍​ഗ​മാ​ണ് ചെ​ങ്കോ​ട്ട വ​ഴി​യു​ണ്ടാ​യി​രു​ന്ന​ത്.​
ത​മി​ഴ്നാ​ട്, കേ​ര​ള അ​തി​ര്‍​ത്തി​ക​ള്‍ അ​ട​ച്ച​തോ​ടെ തീ​ര്‍​ത്തും ഒ​റ്റ​പ്പെട്ട് പ​ട്ടി​ണി​യി​ലാ​യ അ​വ​സ്ഥ​യി​ലാ​ണി​വ​ര്‍.​ പു​ന​ലൂ​ര്‍ താ​ലൂ​ക്ക​ധി​കൃ​ത​രു​മാ​യി പ്ര​ദേ​ശ​വാ​സി​ക​ള്‍ ബ​ന്ധ​പ്പെ​ട്ട് പ്ര​ശ്ന​ങ്ങ​ള്‍ അ​വ​ത​രി​പ്പി​ച്ചു​വെ​ങ്കി​ലും ഇ​വി​ടേ​ക്ക് എ​ത്താ​നോ, സ​ഹാ​യ​ങ്ങ​ള്‍ എ​ത്തി​ക്കാ​നോ ക​ഴി​യാ​ത്ത നി​സ​ഹാ​യ അ​വ​സ്ഥ​യി​ലാ​ണ​ധി​കൃ​ത​രും.​ പി​റ​വ​ന്തൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ ചെ​മ്പ​ന​രു​വി,മു​ള്ളു​മ​ല ആ​ദി​വാ​സി കോ​ള​നി​ക​ള്‍ വ​രെ​യും അ​ലി​മു​ക്ക്,ക​റ​വൂ​ര്‍ വ​ഴി എ​ത്താ​ന്‍ ക​ഴി​യു​ന്ന​തു​കൊ​ണ്ട് ത​ന്നെ ലോ​ക്ക് ഡൗ​ണ്‍ പ്ര​ഖ്യാ​പ​ന​മു​ണ്ടെ​ങ്കി​ലും നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ള്‍​ക്ക് വ​ലി​യ ക്ഷാ​മ​മ​നു​ഭ​വ​പ്പെ​ടു​ന്നി​ല്ല.​
എ​ന്നാ​ല്‍ തു​റ,വ​ള​യം,അ​ച്ച​ന്‍​കോ​വി​ല്‍ മേ​ഖ​ല​ക​ളി​ല്‍ ത​മി​ഴ്നാ​ട് ചെ​ങ്കോ​ട്ട വ​ഴി എ​ത്ത​ണ​മെ​ന്ന​തു​കാ​ര​ണം ത​ന്നെ ഇ​വ​ര്‍ ഏ​താ​ണ്ട് ഒ​റ്റ​പ്പെ​ട്ട അ​വ​സ്ഥ​യി​ലാ​ണ്.​ആ​വ​ണി​പ്പാ​റ ഗി​രി​വ​ര്‍​ഗ കോ​ള​നി​യി​ലും സ്ഥി​തി വ്യ​ത്യ​സ്ത​മ​ല്ല.​ ക​ന​ത്ത ചൂ​ടി​ല്‍ വ​ന​വി​ഭ​വ​ങ്ങ​ള്‍ കാ​ടും, കാ​ട്ടാ​റു​മൊ​ക്കെ ഉ​ണ​ങ്ങി വ​ര​ണ്ട​തോ​ടെ ആ ​മാ​ര്‍​ഗ​വും അ​ട​ഞ്ഞു.​ അ​ച്ച​ന്‍​കോ​വി​ലി​ല്‍ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ല്‍ ശേ​ഖ​രി​ച്ചി​രു​ന്ന വ​സ്തു​ക്ക​ളു​ടെ ല​ഭ്യ​ത​യും കു​റ​ഞ്ഞു.​ ഇ​വി​ടേ​ക്ക് ഇ​നി​യും നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ള്‍ എ​ത്തി​ക്ക​ണ​മെ​ങ്കി​ല്‍ ഇ​രു സ​ര്‍​ക്കാ​രു​ക​ളോ, അ​തി​ര്‍​ത്തി​യി​ലെ ഉ​ദ്യോ​ഗ​സ്ഥ​രോ ക​നി​യ​ണം.​ ക​ടു​ത്ത നി​യ​ന്ത്ര​ണ​ങ്ങ​ള്‍​ക്കി​ടെ ആ​ഹാ​ര​ത്തി​ന് വ​ക​യി​ല്ലാ​ത്ത അ​വ​സ്ഥ​യി​ലേ​ക്ക് നീ​ങ്ങു​ക​യാ​ണി​വി​ടു​ത്തു​കാ​ര്‍.