ക​മ്യൂ​ണി​റ്റി കി​ച്ച​ൻ രാ​ഷ്ട്രീ​യ​വ​ത്ക​രി​ക്കു​ന്ന​താ​യി കോ​ൺ​ഗ്ര​സ്
Sunday, March 29, 2020 10:25 PM IST
ശാ​സ്താം​കോ​ട്ട: ക​മ്യൂ​ണി​റ്റി കി​ച്ച​ൻ സം​വി​ധാ​നം ശൂ​ര​നാ​ട് വ​ട​ക്ക് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ രാ​ഷ്ട്രീ​യ​വ​ത്ക​രി​ക്കു​ന്ന​താ​യി കോ​ൺ​ഗ്ര​സ്. സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​രു​ടെ​യും ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളു​ടെ​യും ഏ​കോ​പ​ന​ത്തോ​ടെ ന​ട​ത്തേ​ണ്ട​തി​നു പ​ക​രം പ​ദ്ധ​തി രാ​ഷ്ട്രീ​യ​വ​ത്ക​രി​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​ണ്.
പ​ല പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളും പ​ദ്ധ​തി തു​ട​ങ്ങി​യ​തി​ന് ശേ​ഷ​മാ​ണ് അ​റി​ഞ്ഞ​ത്. ചി​ല അം​ഗ​ങ്ങ​ൾ​ക്ക് താ​ൽ​പ​ര്യ​മു​ള്ള​വ​ർ​ക്കും അ​ന​ർ​ഹ​ർ​ക്കു​മാ​ണ് ഭ​ക്ഷ​ണം വി​ത​ര​ണം ചെ​യ്യു​ന്ന​താ​യാ​ണ് ആ​ക്ഷേ​പം. രാ​ഷ്ട്രീ​യ പ്രേ​രി​ത​മാ​യി ന​ട​ത്തു​ന്ന ഇ​ത്ത​രം നീ​ക്ക​ങ്ങ​ൾ അ​വ​സാ​നി​പ്പി​ച്ച് അ​ർ​ഹ​രാ​യ​വ​ർ​ക്ക് ന​ൽ​ക​ണ​മെ​ന്ന് പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ എ​ൻ.​കൃ​ഷ്ണ​പി​ള്ള, പെ​രു​ങ്കു​ളം ല​ത്തീ​ഫ്, വി​ജ​യ​ല​ക്ഷ്മി, ര​ജ​നി സ​ന്തോ​ഷ്, ഗം​ഗാ​ദേ​വി, കെ.​വി. അ​ഭി​ലാ​ഷ് എ​ന്നി​വ​ർ അ​റി​യി​ച്ചു.