കൊ​റോ​ണ പോ​സി​റ്റീ​വ് ആ​റാ​യി; ജാ​ഗ്ര​ത​യും നി​രീ​ക്ഷ​ണ​വും ശ​ക്തം
Saturday, April 4, 2020 11:31 PM IST
കൊ​ല്ലം: ജി​ല്ല​യി​ൽ ഇ​ന്ന​ലെ കോ​വി​ഡ്- 19 സ്ഥി​രീ​ക​രി​ച്ച​തോ​ടെ കൊ​റോ​ണ ബാ​ധി​ത​രു​ടെ എ​ണ്ണം ആ​റാ​യി.നി​സാ​മു​ദീ​ൻ സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്ത് നാ​ട്ടി​ൽ തി​രി​കെ എ​ത്തി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച പു​ന​ലൂ​ർ വാ​ള​ക്കോ​ട് സ്വ​ദേ​ശി​നി​യു​ടെ ഭ​ർ​ത്താ​വി​നാ​ണ് പു​തു​താ​യി രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ഇ​ദ്ദേ​ഹം ഏ​താ​നും ദി​വ​സ​ങ്ങ​ളാ​യി പാ​രി​പ്പ​ള്ളി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ ആ​യി​രു​ന്നു. ജി​ല്ലാ ഭ​ര​ണ​കൂ​ടം ഇ​ദ്ദേ​ഹ​ത്തി​ന്‍റെ റൂ​ട്ട് മാ​പ്പും പു​റ​ത്തി​റ​ക്കി.

ഇ​തോ​ടെ വാ​ള​ക്കോ​ട് മേ​ഖ​ല​യി​ൽ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രും പോ​ലീ​സും ജാ​ഗ്ര​ത​യും നി​രീ​ക്ഷ​ണ​വും ശ​ക്ത​മാ​ക്കി. ജി​ല്ല​യി​ൽ ഇ​ന്ന് ആ​രെ​യും ആ​ശു​പ​ത്രി​ക​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ പ്ര​വേ​ശി​പ്പി​ച്ചി​ല്ല എ​ന്ന​ത് ആ​ശ്വാ​സ​ത്തി​നും വ​ക ന​ൽ​കു​ന്നു.ഒ​മ്പ​തു പേ​രെ ഒ​ഴി​വാ​ക്കു​ക​യും ചെ​യ്തു. 16 പേ​ർ ആ​ശു​പ​ത്രി​ക​ളി​ൽ ആ​കെ നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ട്. ഇ​ന്ന​ലെ പു​തു​താ​യി 67 പേ​ർ വീ​ടു​ക​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ പ്ര​വേ​ശി​ച്ചു. 15919 പേ​ർ വീ​ടു​ക​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്.

ഇ​തു​വ​രെ 891 സാ​മ്പി​ളു​ക​ൾ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചു. 796 എ​ണ്ണം നെ​ഗ​റ്റീ​വാ​ണ്. 89 ഫ​ലം വ​രാ​നു​ണ്ട്. ഇ​ന്ന​ലെ 38 ഫ​ല​ങ്ങ​ൾ വ​ന്നു. ഒ​രെ​ണ്ണം പോ​സി​റ്റീ​വാ​യി. 25 സാ​മ്പി​ളു​ക​ൾ പു​തു​താ​യി പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചു.രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രു​മാ​യി അ​ടു​ത്ത സ​മ്പ​ർ​ക്കം പു​ല​ർ​ത്തി​യ​വ​ർ 314 പേ​രാ​ണ്. സെ​ക്ക​ന്‍റ​റി കോ​ൺ​ടാ​ക്ട് ലി​സ്റ്റി​ൽ 187 പേ​രു​മു​ണ്ടെ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ അ​റി​യി​ച്ചു.