ച​വ​റ​യി​ൽ അ​ണു​ന​ശീ​ക​ര​ണം ന​ട​ത്തി
Monday, April 6, 2020 10:29 PM IST
ച​വ​റ: കൊ​റോ​ണ വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ റേ​ഷ​ന്‍​ക​ട​ക​ള്‍, പോ​ലീ​സ് സ്റ്റേ​ഷ​ന്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ച​വ​റ അ​ഗ്നി ശ​മ​ന​സേ​ന അ​ണു​ന​ശീ​ക​ര​ണം ന​ട​ത്തി. ച​വ​റ പോ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​രി​സ​ര​വും വാ​ഹ​ന​ങ്ങ​ളും ഉ​ള്‍​പ്പ​ടെ​യാ​ണ് അ​ണു​വി​മു​ക്ത​മാ​ക്കി​യ​ത്. തി​ങ്ക​ഴാ​ഴ്ച രാ​വി​ലെ മു​ത​ല്‍ അ​ഗ്നി ര​ക്ഷാ സേ​ന പ്ര​വ​ര്‍​ത്ത​ക​ര്‍ ക​രി​ത്തു​റ മു​ത​ല്‍ വേ​ട്ടു​ത​റ വ​രെ​യു​ള​ള റേ​ഷ​ന്‍​ക​ട​ക​ളി​ലു​മെ​ത്തി അ​ണു​നാ​ശി​നി ത​ളി​ച്ചു. സീ​നി​യ​ര്‍ ഫ​യ​ര്‍​ഓ​ഫീ​സ​ര്‍ ബി​നു​കു​മാ​ര്‍, ഫ​യ​ര്‍ ഓ​ഫീ​സ​ര്‍​മാ​രാ​യ ഷാ​ജു, നാ​സിം, ബാ​ബു, ര​തീ​ഷ് എ​ന്നി​വ​രു​ടെ സം​ഘ​മെ​ത്തി​യാ​ണ് ഇ​വി​ട​ങ്ങ​ളി​ല്‍ അ​ണു​വി​മു​ക്ത​മാ​ക്കി​യ​ത്.